മൂക്കിലൊരു മൂക്കുത്തിയും പോയി പോയി എന്റെ സഖല കണ്ട്രോളും പോയി, വാ പൊളിച്ചു ഞാൻ നിന്നു. ആരാ എന്നുള്ള അവളുടെ വിരൽ ഞൊട്ടി ഉള്ള ചോദ്യത്തിലാണ് ഞാൻ സ്വബോധത്തിലേക്കു തിരിച്ചു വന്നത്. ദേഷ്യത്തിലാണ് കക്ഷി ഇനി ഇപ്പൊ ഇങ്ങനെ നോക്കി നിന്നത് കൊണ്ടാകുമോ ആ.
എടൊ തന്നോടല്ലേ ചോദിച്ചത് ആരാ.
മനസാന്നിധ്യം വേണ്ടെടുത്ത ഞാൻ ഒന്നും പറയാതെ നേരെ എന്റെ സീറ്റിലേക്ക് പോവാൻ തുനിഞ്ഞതും അവളെന്റെ മുന്നിൽ കേറി നിന്ന് കൈ രണ്ടും പിണച്ചു കെട്ടി എന്നെ നോക്കി നിക്കുന്നു.
എങ്ങോട്ടാ
മനു : എന്താ?.
ആരാ എങ്ങോട്ടാ എന്താ വേണ്ടേ?.
സംഭവം അവളുടെ ആദ്യ ദർശനത്തിൽ തന്നെ ഞൻ വീണു, എന്ന് വെച്ച് താണ് കൊടുക്കാൻ ഞാൻ തെയ്യാറായില്ല.
മനു : അതൊക്കെ ചോദിക്കാൻ നീ ആരാ. മാറി നിക്ക് മോളെ.
എന്ന് പറഞ്ഞ് ഞാൻ സിഡെലൂടെ പോവാൻ നിന്നപ്പോ വീണ്ടും ലോക്ക്.
തന്നോടല്ലേ ചോദിച്ചത് ആരാ എന്ന്?.
മനു : ശെടാ ഇത് വല്യ കഷ്ടയല്ലോ ഞാനും ഈ ക്ലാസ്സിലെ സ്റ്റുഡന്റ് ആണെടോ താനൊന്നു മാറിയേ.
ഇല്ല മാറില്ല എന്താ തന്റെ പേര്.?.
മനു : അതെന്തിനാ ഞൻ നിന്നോട് പറയണേ?.
ആ വേണം പറയണം പറഞ്ഞിട്ട് പോയ മതി!!!..
ഇത് വല്യ കുരിശയല്ലോ സീറ്റിലേക്ക് നോക്കിയപ്പോ അവന്മാര് എന്തൊക്കെയോ കയ്യും കലാഷോം കാണിക്കുന്നു.