പോയ വഴിയേ 2 [Zindha]

Posted by

മനു : പ്രത്യേഹിച്ചു കാരണം ഒന്നുമില്ല വെറുതെ തോന്നി.

എന്തോ ഒന്ന് ആലോചിച്ചു പിന്നെ മെല്ലെ അനു ന്റെ മുഖത്തേക്ക് നോക്കി ശെരി എന്നും പറഞ്ഞു പുള്ളിക്കാരി പോയി. അവള് പോയപ്പോൾ കിട്ടി അടുത്ത പണി.

അനു : ഡോ ഡോ തന്തേ എന്താ ഒരു ചുറ്റിക്കളി ഇന്നലേം കണ്ടല്ലോ വരുന്നു ചിരിക്കുന്നു സംസാരിക്കുന്നു അല്ല ആരാ ഈ നന്ദു.

മനു :എന്ത് ചുറ്റാൻ നീ പോയെ, പിന്നെ നന്ദു എന്റെ മാമന്റെ മോളു നിനക്ക് അറിയില്ലേ അവരുടെ വീടിന്റെ അടുത്ത മിസ്സിന്റെ വീട്.

അനു : ആഹ്മ് നടക്കട്ടെ ന്നാ ഞാൻ പോട്ടെ.

അവള് മെല്ലെ ഒരു ടാറ്റെം തന്നു പോയി അപ്പളാണ് ഫോൺ ബെല്ലടിക്കണേ എടുത്ത് നോക്കിയപ്പോ അച്ചുവാണ്.

മനു :എന്താ മോനെ അവിടെ പണിയൊന്നും ഇല്ലേ.

അച്ചു : ഇന്ന് ലീവ് ആക്കി ഡാ ഒരു സുഘോയില്ല. അപ്പോള നിന്റെ കഥ എന്താ എന്നറിയാൻ വിളിച്ചേ അനു പറഞ്ഞിരുന്നു ഫസ്റ്റ് ഡേ കൊറേ വായ്നോക്കി നടക്കണ കണ്ടു എന്ന്.

മനു : ആ കുരുപ്പിനുള്ളത് ഞാൻ കൊടുക്കാം പിന്നെ കുഴപ്പം ഇല്ല ചെറിയ പിള്ളേരാടാ എല്ലാം എന്തോ എന്നാലും തെറ്റില്ലാതെ പോണുണ്ട് ഡാ ബെൽ അടിച്ചിട്ടു കുറച്ചു നേരായി ഞൻ നിന്നെ വൈകിട്ട് വിളിക്കാം.

അവനോടു പറഞ്ഞു ഫോൺ വെച്ചു നേരെ ക്ലാസ്സിലേക്ക് അവിടെ ചെന്ന് നോക്കുമ്പോ വലിയ ഒച്ചപ്പാടും ബഹളോം ഒന്നും ഇല്ല നോക്കിയപ്പോ സ്റ്റാഫ്‌ ഒന്നും വന്നിട്ടില്ല ഹാവു സമാധാനം നേരെ ക്ലാസ്സിലേക്ക് കേറി ചെന്നപോലുണ്ട് ഒരു പെണ്ണ് അവിടെ ബാക്ക് ബെഞ്ചിന്റെ ഗര്ലസ് സൈഡിൽ നിന്ന് ചിരിക്കുന്നു പിന്തിരിഞ്ഞു നിന്നത് കൊണ്ട് മുഖം കണ്ടില്ല ചുരിദാർ ആണ് വേഷം, നല്ല ഇടതുർന കർകുന്തൽ.
ഞാനതു മൈൻഡ് ചെയ്യാതെ നേരെ എന്റെ ഇരിപ്പീഡത്തിലേക്കു പോയി അപ്പോളത നമ്മടെ പയ്യന്മാരൊക്കെ പന്തം കണ്ട പെരുചാഴിയെ പോലെ എന്നെ നോക്കുന്നു. അവരുടെ നോട്ടം കണ്ടിട്ടോ എന്തോ ആ പെണ്ണും തിരിഞ്ഞു എന്നെ ഒന്ന് നോക്കി.  ഞാൻ കണ്ടത് എന്നെ നോക്കി പേടിപ്പിക്കുന്ന ഉണ്ടക്കണ്ണുകൾ ആ മുഖം ചുവന്നു തുടുത്തിട്ടുണ്ട് ഒരു നോട്ടം മതിയായിരുന്നു അതെ പടി ഞൻ സ്റ്റിക്ക് ആയി എന്തൊരു ഗ്ലാമർ എന്റമ്മച്ചിയെ. കറുത്ത കളർ ചുരിദാറിൽ എന്റമ്മോ

Leave a Reply

Your email address will not be published. Required fields are marked *