മനു : എന്ത്.
അനു : ഡ്രസ്സ് എങ്ങനെ ഇന്ടെന്നു.
മനു : ഓ ഇതിട്ടു ഞാൻ കാണാത്തതൊന്നും അല്ലല്ലോ പിന്നെന്താ ഒരു പുതുമ.
ഉദ്ദേശിച്ച മറുപടി ലഭിക്കാത്തതിനാൽ എന്റെ തോളിൽ വച്ചിരുന്ന കൈ എടുത്തു മാറ്റി മുഖം വെട്ടിച്ചു ഇരിപ്പായി മിറർലൂടെ കണ്ടു . അതിനു മറുതൊന്നും പറയാതെ ഞൻ വണ്ടി നേരെ കോളേജിലേക്ക് വിട്ടു. വണ്ടി പാർക്ക് ചെയ്ത് ഇറങ്ങിയ പാടെ എന്നോടൊരാക്ഷരം മിണ്ടാതെ പോവ്വാൻ തുനിഞ്ഞ അവളെ ഞൻ പിടിച്ചു നിർത്തി.
മനു : എന്താടി നിന്റെ മോന്ത ഇങ്ങനെ.
ഉത്തരമില്ല വെല്യ മൈണ്ട് ഇല്ല വഴിയേ പോകുന്നവർ ശ്രെദ്ധിക്കുന്നുണ്ട് അല്ലെങ്കിലേ ആളൊരു സുന്ദരി ആണ് പോരാത്തതിന് ധാവണിയും പോരെ പൂരം.
മനു : എടി എന്താടി നീ ഒന്നും മിണ്ടാത്തെ ഭംഗി ഉണ്ടെടോ ഞൻ ഒന്ന് ചൊറിയാൻ പറഞ്ഞതല്ലേ.
അത് കേട്ടപ്പോ മുഖത്തൊരു തെളിച്ചം കണ്ടു.
പിന്നെ മെല്ലെ കോക്രി കാട്ടി തൊഴുതുകൊണ്ട് ശെരി തമ്പ്രാ എന്നും. അപ്പോളാണ് നമ്മടെ അഞ്ജലി മിസ് വന്നത്.
അഞ്ജലി : എന്താണ് രാവിലെ തന്നെ രണ്ടാളും ഒരു തൊഴുതു കളി.
മനു : ഒന്നുമില്ല മിസ്സ് ഞങ്ങൾ വെറുതെ സംസാരിച്ചു നിക്കേർന്നു.
അഞ്ജലി : ഓഹോ അല്ലെടോ താൻ അല്ലെ എഞ്ചിനീയർ ആയിട്ടു പുറത്തെവിടെയോ ആണെന്ന് നന്ദു പറഞ്ഞിരുന്നു ഇങ്ങനെ ഒരു ചേട്ടനെ പറ്റി.
ഓ ഇവളെ കൊണ്ട് ഒരു ഇളിഞ്ഞ ചിരി ഫിറ്റ് ചെയ്തു മുഖത്തു.
അഞ്ജലി : അതെന്താ താൻ ആ ജോബ് റിസൈൻ ചെയ്തേ.