എന്നും പറഞ്ഞു അവളുടെ കയ്യും പിടിച്ചു ഒരു ഒഴിഞ്ഞ ക്ലാസ്സ് റൂമിൽ കയറി അവളെ ഒരു ബെഞ്ചിൽ ചേർത്ത് നിർത്തി. അവളുടെ കൈക്കു കേറി പിടിച്ചതിൽ മറുതെന്തെങ്കിലും പറയുകയോ മുഖം ഉയർത്തി നോക്കുകയോ ചെയ്തില്ല ആ ധൈര്യത്തിൽ ഞാൻ തന്നെ തുടക്കമിട്ടു.
മനു : മിസ്സ് എന്തിനാ മിസ്സ് ഇങ്ങനെ കരായണേ.
കരച്ചില് നിന്നെങ്കിൽ കൂടി ചെറിയ തോതിൽ എങ്ങലടി കേൾകാം അവളൊന്നു നോക്കി എന്നെ പിന്നേം മുഖം താഴ്ത്തി.
മനു : പറ ഞാൻ എന്തെങ്കിലും മോശമായി പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷെമിക്കണം.
അതാ പിന്നേം പറയേണ്ടില്ലാരുന്നു അത് കേട്ട പാടെ കരച്ചിലിന്റെ ശക്തി കൂടി. പിന്നീടവളെ സമാധാനിപ്പിക്കാൻ പോയ എനിക്ക് കിട്ടിയത് ഞാൻ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു, ഒരു സ്ഫോടനം കണക്കെ പൊട്ടി കരഞ്ഞു കൊണ്ട് അവൾ എന്നെ വട്ടം ചുറ്റി മുറുക്കി . സത്യം പറഞ്ഞാൽ എനിക്ക് ഒന്ന് അനങ്ങാൻ കൂടെ കഴിഞ്ഞില്ല സ്തംഭിച്ചു പോയിരുന്നു ഞാൻ അവളുടെ ആ നീക്കത്തിൽ.പെട്ടന്ന് എന്തോ ബോധം ഉദിച്ചപോലെ ഞാൻ അവളെ തള്ളി നീക്കാൻ നോക്കി എവടെ ഇതെന്താ ഉടുമ്പോ.
മനു : എടൊ താനെന്താ ഈ കാണിക്കണേ ആരേലും കണ്ട…
പറഞ്ഞു തീർന്നില്ല വന്ന അതെ സ്പീഡിൽ പുള്ളിക്കാരി തിരിച്ചും പോയി ആഹാ ഇത് നല്ല കളി ആണല്ലോ. കുറച്ചു നേരത്തെ മൗനത്തിനോടുവിൽ.
മനു : താനെന്തിനാ കരഞ്ഞേ.
മായ : എന്നെ കരയിപ്പിച്ചിട്ട് എന്താ എന്നോ.
ഇവക്ക് പ്രാന്തായോ ക്ലാസ്സിലെ പുലി ദാ എന്റെ മുന്നിൽ നിന്ന് കൊച്ചു കുട്ടികളെ പോലെ കളിക്കുന്നു പ്രായം അവൾക്കു 25 ആയെങ്കിലും കണ്ടൽ എന്റെ ഇളയ ആൾ ആണെന്നെ പറയു എന്നാലും ഇതോട്ടും പ്രതീക്ഷിച്ചില്ല.
മനു : ഞാനോ എപ്പോ .
മായ : പിന്നെ നീ തന്നെ അല്ലേ, നീ എന്തിനാ എപ്പോളും എന്നോട് കയർത്തു സംസാരിക്കുന്നെ. എപ്പോളും സ്വപ്ന ലോകത്തെന്ന പോലെ ഇരിക്കുന്നെ.