പിന്നെ അഞ്ജലി അവളുടെ നോട്ടം കൂടി എന്നല്ലാതെ വേറെ ഒന്നും ഇല്ല. പിന്നെ ഒരു വെത്യാസം എന്തെന്നാൽ മായ പുള്ളിക്കാരി ഒരു പാവം ആയിരുന്നു എന്നുള്ള ചിന്ത പാടെ തെറ്റി, ഇടഞ്ഞാൽ കൊല കൊമ്പനാ കടിച്ചു കീറും, ഞങ്ങളിപ്പോ നല്ല കച്ചറയാണ് ശെരിക്കു പറഞ്ഞാൽ കീരിയും പാമ്പും നേർക്കു നേർ കണ്ടാൽ എപ്പോളും കച്ചറ. വെറുതെ എന്നെ കൊചാക്കും ക്ലാസ്സിൽ, ആദ്യമൊക്കെ അത് ശ്രെദ്ധിക്കാതിരുന്ന എനിക്ക് പിന്നീട് അത് ഒരു ക്ഷീണമായി തുടങ്ങിയപ്പോൾ ഞാനും വിട്ടു കൊടുക്കാറില്ല. പക്ഷെ എല്ലാത്തിനും ഒരു ദിവസം ഉണ്ടല്ലോ അതെ ഇന്നാണത്. പ്രത്യേകിച്ചു ഒരു കുഴപ്പവും ഇല്ലാതെ കടന്നു പോയി പെട്ടെന്ന് എന്തോ ഓർത്തിരുന്ന ഞാൻ അവളുടെ ഡെസ്കിൽ അടിച്ചുള്ള അലർച്ച കേട്ടാണ് ഞെട്ടുന്നത്.
മായ : മനു stand അപ്പ്. താനേത് ലോകത്താടോ!!!!.
മനു : ഞാൻ ഇവിടെ തന്നെ ഉണ്ട് മിസ്സ്.
എന്തോ ആലോചിച്ചു നിന്ന ഞാൻ പെട്ടെന്ന് ചാടി കേറി പറഞ്ഞപ്പോ ക്ലാസ്സ് ഒന്നാകെ ഒരു ചിരി ആയി.
പിന്നെ അതിൽ കേറി അവളും പിടിച്ചു സഹിച്ചു സഹിച്ചു സഹികെട്ടു ഞാനും പൊട്ടി തെറിച്ചു. പ്രതീക്ഷിക്കാത്ത ഒരു അടി ആയിരുന്നു അവളുടെ ഭാഗത്തു നിന്നും കിട്ടിയത് പുള്ളിക്കാരി കരഞ്ഞു നല്ല അന്തസ് ആയിട്ട് മുഖം പൊതി പിടിച്ചു ക്ലാസ്സിൽ നിന്നും ഇറങ്ങി ഒരു ഓട്ടം. ക്ലാസ്സിലുള്ള എല്ലാ കണ്ണും എന്റെ നേർക്കായി ചെറിയ പേടി തോന്നിയെങ്കിലും ഞാൻ അത് കാര്യമാക്കിയില്ല. എന്നാൽ കുറച്ചു girls അവളുടെ പിന്നാലെ പോയി. കുറച്ചു നേരം കഴിഞ്ഞു കാണും അവന്തിക ഓടി കിതച്ചു വന്നു.
അവന്തിക : ഡാ മനു ആഗെ പ്രശ്നം ആകും മിസ്സ് കരചില് നിർത്താണ ലക്ഷണം ഒന്നും ഇല്ല. അതും സിബ്ലോക്ക് ലൈബ്രറി അവിടെ വെച്ചു.
പടച്ചോനെ അത് കേട്ട പാടെ എഴുന്നേറ്റ് ഞാൻ ഓടി കാരണം ക്യാമറ ഉണ്ടവിടെ ആ തൊരപ്പൻ പ്രിൻസി എങ്ങാനും കണ്ടാൽ അമ്മാവനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല എടുത്തിട്ട് കുടയും. അവസാനം ഞാൻ അവളുടെ അടുത്ത എത്തി നോക്കുമ്പോ ബാക്കി കുട്ടികൾ അവളെ സമാധാനിപ്പിക്കുന്നു അവൾ മതിലും ചാരി നിന്ന് കരയുന്നു. എന്നെ കണ്ടപാടെ എല്ലാവരും എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവളൊഴികെ, ഞാൻ വന്നത് അവൾ അറിഞ്ഞിട്ടില്ല. പണിയാകും എന്നുള്ളത് കൊണ്ട് ഞാൻ കേറി ഇടപെട്ടു എവിടെ ഒരു രക്ഷേം ഇല്ല, ഇവിടെ അധിക നേരം നിന്നാൽ പണിയാകും എന്ന് ഒരു ബോധം വന്നപ്പോ പിന്നെ ഒന്നും നോക്കില്ല.
മനു : നിങ്ങള് പൊക്കോ മിസ്സനെ ഞാൻ കൊണ്ട് വരാം.!!!!