ഒരാളുടെ ഐഡന്റിറ്റി ഒരു പാപവും മാനസിക വിഭ്രാന്തിയുമാണെന്ന് സമൂഹം പറയുന്നെങ്കിൽ ആ സമൂഹത്തിന്റെ ചിന്താഗതി തന്നെ തെറ്റാണു, അതോടപ്പം അങ്ങനെ ഒരു വികാരം നമുക്കുണ്ടെങ്കിൽ നമ്മൾ തെറ്റുകാരല്ലെന്നു കൂടെ സ്വയം ഉറക്കെ പറയണം, അജയ്‌യോ നന്ദനോ ചെയ്തത് പോലെ ഒരിക്കലും നിങ്ങൾ ഒളിച്ചുവെക്കരുത്, നിങ്ങളെ ആരും ഇവിടെ തെറ്റായി കാണില്ല.
അക്ഷര ഒരിക്കലും കാണില്ല!!”
ഞാൻ അക്ഷരയെ നോക്കിയപ്പോൾ അവൾ എന്നെ കണ്ണിറുക്കി കാണിച്ചു. ഞാൻ സന്തോഷം കണ്ടു നിറഞ്ഞു അവളെ നോക്കി. അക്ഷരയുടെ അടുത്തേക്ക് ചെന്ന് അവളുടെ നെറ്റിയിലും മുഖത്തും മാറിമാറി ചുംബിച്ചു.
“നിന്നോട് ഇത് പറയിക്കാൻ ഉള്ള അക്ഷരയുടെ അവസാനത്തെ അടവായിരുന്നു, പിരിയാം എന്ന് നിന്റെ സ്വന്തം അക്ഷര നെഞ്ചുരുകി പറഞ്ഞത്!!”
അക്ഷരയും എന്നെ കെട്ടിപുണർന്നുകൊണ്ട് എന്റെചുണ്ടിലും നെറ്റിയിലുമെല്ലാം മാറി മാറി ചുംബിച്ചു.
ഞാനും അക്ഷരയും സോഫയിൽ ഇരുന്ന്കൊണ്ട്
ഞാൻ അങ്കിളിനോട് ചോദിച്ചു, ഞാൻ ആ സൈറ്റിൽ കയറിതു മുതൽ നിങ്ങൾക്കെല്ലാം അറിയാമോ അപ്പൊ?
“നീ ആ സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോ കൊടുത്ത ഫോൺ നമ്പർ ആൻഡ് ലൊക്കേഷൻ ഞാൻ ഈ എനിക്ക് സത്യത്തിൽ ഞെട്ടലാണ് ഉണ്ടായതു…”
ഞാൻ അക്ഷരയെ നോക്കുമ്പോ …
അവൾ ചിരിക്കുകയാണ്.
“നിന്നോട് എത്ര തവണ ഞാൻ ചോദിച്ചിട്ടുണ്ട് ?
എന്തേലും ഒളിക്കുന്നുണ്ടോ എന്ന് ?
എന്നൊന്നും നീ എന്നോടിത് പറയാൻ തയാറായോ…”
“അത് ….നീയിങ്ങനെ ..എടുക്കുമെന്ന് എനിക്കറീല …”
“അതിനു, നീയൊന്നും ചെയ്തിട്ടില്ലാലോ അജയ്, ഇത് നിന്റെ ഐഡന്റിറ്റി ആണ്, ഒരിക്കലും അത് മായ്ക്കാൻ കഴിയില്ല.
ഇത് മനസിലാക്കി തരാൻ, എനിക്കിങ്ങനെ ഒരു ഡ്രാമ പ്ലാൻ ചെയേണ്ടി വന്നു, നിന്നെ ഞാൻ ഒത്തിരി hurt ചെയ്തു….
എന്റെ പൊന്നു മോൻ വേഗം, നന്ദനെയും കൂട്ടി, ഗ്രീസിലൊക്കെ പോയി അടിച്ചുപൊളിച്ചു വാ….”
എന്റെ തീരാ സംശയം വീണ്ടും തലപൊക്കി.
“അപ്പൊ നന്ദനെ, എങ്ങനെ നിങ്ങൾ മനസിലാക്കി…”
“അജയ് ഒരു bisexual ആണെന്ന് മാത്രമേ. റോയി അങ്കിൾ പറഞ്ഞിരുന്നുള്ളു, അത് എന്റെ കോളേജ് സീനിയർ ആണെന്ന് നന്ദന്റെ ഡീറ്റെയിൽസ് വെച്ചാണ് ഞാൻ മനസിലാക്കിയത്.