“എനിക്ക് നിന്നോട് ഒരു കാര്യം കൂടെ….പറയാനുണ്ട്…
ആദ്യം നീയെനിക്ക് മാപ്പു, തരണം…ഞാൻ നിന്നെ ചതിക്കുകയായിരുന്നു….ഇത്രയും നാൾ …..”
“എന്തെ….” അക്ഷര കൂസൽ ഇല്ലാതെ എന്നോട് ചോദിച്ചു ..
“എനിക്ക് നന്ദനെ നേരത്തെ അറിയാം….
വിവാഹത്തിന് മുൻപേ …
പിന്നെ അന്ന്…….റിസോർട്ടിൽ വെച്ച്….
അക്ഷര അറിയാതെ ഞാനും നന്ദനും …..
ഒന്നിലേറെ തവണ ഞങ്ങൾക്കിടയിൽ ……
അത് സംഭവിച്ചു….”
റോയി അങ്കിൾ അപ്പോൾ എല്ലാം കേട്ടുകൊണ്ട് സോഫയിൽ ഇരുന്നു ചിരിക്കുകയായർന്നു…
ആസ്‌ഥാന ഗേ ആയ അയാൾക്ക് ഇതൊക്കെ തമാശയാണ്. എനിക്കിവിടെ അക്ഷരയോട് പറയാൻ മുട്ടിടിക്കുവാണ്.
മിണ്ടാതെ ഇരുന്നൂടെ അങ്ങേർക്ക്.
അക്ഷര എന്നോട്…..സ്‌ഥായീ ഭാവത്തിൽ നിന്നുകൊണ്ട് ചോദിച്ചു..
“കഴിഞ്ഞോ…അത്രേ….ഉള്ളു…”
റോയി അങ്കിൾ വീണ്ടും തൊലിഞ്ഞ ചിരി വീണ്ടും ചിരിച്ചു കൊണ്ടിരുന്നു…
ഞാൻ അങ്കിളിനെ നോക്കിയപ്പോൾ അങ്ങേരു എന്നെ അടുത്തേക്ക് വരാൻ പറഞ്ഞു. ഞാൻ അങ്കിളിന്റെ അടുത്തിരുന്നപ്പോൾ അങ്കിൾ അക്ഷര ചിരിക്കുന്നത് കാണിച്ചു തന്നു.
അങ്കിളിന്റെ ഹാൻഡ്ബാഗിൽ നിന്നും BisexualFreedom എന്നെഴുതിയ ഒരു എനിവലപ്പ് എടുത്തു . റോയി അങ്കിൾ ചിരിച്ചുകൊണ്ട് എന്റെ കൈയിലേക്ക് വെച്ചു തന്നു.
ഞാൻ തുറന്നു നോക്കിയപ്പോൾ, നന്ദന്റെയും എന്റെയും പേരിൽ രണ്ടു ടിക്കറ്റ് ഗ്രീസിലേക്ക് , ഇന്നേക്ക് മൂന്നു ദിവസം കഴിഞ്ഞിട്ട്.
എന്റെ കിളി പറക്കുന്ന പോലെ എനിക്ക് തോന്നി.
“നീ ഇവിടെ ഇരിക്ക് അജയ്.”
റോയി അങ്കിൾ പറഞ്ഞു തുടങ്ങി…
“അജയ്….എന്റെ പൊന്നുമോനെ…
നീ പറയും മുന്നേ…എനിക്കിത് അറിയാമായിരുന്നു…”
“എനിക്കൊന്നും മനസിലാകുന്നില്ല അങ്കിൾ…”
“ആ സൈറ്റ് നടത്തുന്നത് ഞാനാണ്…..
കൂടെ ദേ ഇവളും ഉണ്ട്…..
അക്ഷര പഠിക്കുമ്പോൾ അവളുടെ ഹോസ്റ്റലിലെ അഞ്ജന എന്ന കുട്ടി ഹോമോ sexuality യുടെ പേരിൽ ആത്മഹത്യ ചെയ്തത് ആണെങ്കിലും, ഒരുതരത്തിൽ അവരുടെ വീട്ടുകാരും സമൂഹത്തിനും ആ കുട്ടിയുടെ മരണത്തിൽ ഉത്തവാദികൾ ആണ്, അജയ് പത്രത്തിൽ വായിച്ചുകാണുമല്ലോ.!