“ഇതിന്റെ എസ്കറ്റന്ഷന് പ്ലാൻ ആണ് അജയ് ഞങ്ങളുടെ അടുത്ത വർക്ക്.”
“ഹ …”
“നിനക്ക് സ്‌ഥലം ഇഷ്ടപ്പെട്ടോ അജയ് …”
നന്ദൻ എന്റെ കൈയിൽ കൈകോർത്തുകൊണ്ട് പറഞ്ഞു.
“ഉം , ഇഷ്ടായി ….” ഞാൻ ചിരിച്ചു ..
“പനി വരുന്നപോലെയുണ്ട് , ചൂട് വെള്ളം ഞാൻ ഉണ്ടാക്കിത്തരാം ..”
“നീ പുറത്തേക്ക് ഇറങ്ങണ്ട ….”
നന്ദൻ എന്നെ നല്ലപോലെ കയർ ചെയ്തുകൊണ്ട് എന്റെ അടുത്തിരുന്നു.
വൈകുന്നേരം ആയപ്പോൾ ഞാൻ ബാല്കണിയിലേക്ക് ചെന്നു.
അവിടെ റിസോർട്ടിന്റെ അറ്റത്തുള്ള ഓപ്പൺ ബെഡിൽ രണ്ടുപേര് വെള്ള പുതപ്പിന്റെ ഉള്ളിൽ പരസപരം പുണർന്നുകൊണ്ട് ആവേശം തീരുവോളം കെട്ടിമറിയുന്നു…..
ഞാൻ അത് കാണാൻ നിന്നില്ല, അക്ഷരയുടെ മുറിയുടെ മുന്നിലേക്ക് ചെന്നപ്പോൾ, എനിക്ക് അവരുടെ മുറിയിൽ ഒന്ന് കയറണം എന്ന് തോന്നി , ഞാൻ ഹാൻഡിൽ തിരിച്ചപ്പോൾ മുറി തുറന്നു , ഇരുവരും അകത്തു ഉണ്ടായിരുന്നില്ല.
എനിക്ക് ആകെ തളരുന്നപോലെ…..
അത് …അതപ്പോൾ അവരാണോ ….
തല കറങ്ങുന്നപോലെ തോന്നി …
നന്ദനും അക്ഷരയും എന്തിനാണ് എന്നോടിങ്ങനെ …ചെയ്യുന്നത്.
ഒറ്റപ്പെടലിന്റെ വേദനകൊണ്ടാണോ അറിയില്ല….എന്റെ കണ്ണുകൾ നനഞ്ഞൊഴുകി ……
അവരുടെ ഇഷ്ടം തന്നെ നടക്കട്ടെ !!
എനിക്ക് അവരുടെ അടുത്തേക്ക് പോകാനായി തോന്നിയില്ല …
റൂമിലെത്തി, കതകടച്ചുകൊണ്ട് ചെയറിലേക്ക് ഇരുന്നു.
കാളിങ് ബെൽ രണ്ടു തവണ അടിച്ചപ്പോൾ ഞാൻ പതിയെ കണ്ണ് തുടച്ചുകൊണ്ട് ഡോർ തുറക്കാൻ ചെന്നപ്പോൾ..
നന്ദനും അക്ഷരയും !
അവർ പുറത്തുപോയി വന്നതാണ്. അക്ഷര പ്രൊഫഷണൽ കോട്ട് ഇട്ടിട്ടുണ്ട്. നന്ദനും അതെ !
എന്നോട് പനി കുറവുണ്ടോ എന്ന് മാത്രം അക്ഷര ചോദിച്ചു.
ഞാൻ ചിരിച്ചു കൊണ്ട് കുഴപ്പമില്ല എന്ന് പറഞ്ഞു.
വൈകീട്ട് ഞാൻ പുറത്തെക്കിറങ്ങിയില്ല.
മുറിയിൽ തന്നെ ഇരുന്നു. ടാബ്ലറ്റ് കഴിച്ചു മയങ്ങിയപ്പോൾ നന്ദൻ എപ്പോഴോ മുറിയിൽ വന്നിരിപ്പുണ്ടായിരുന്നു.
അവൻ എന്നോട് ചോദിച്ചു ..
“അജയ് ….അക്ഷര ചോദിക്കുന്നു …. എന്നോട് ….അത് ….