“എന്നോട് എന്തേലും ഒളിക്കുന്നുണ്ടോ എന്നായിരുന്നു?”
“ഇല്ല, ഒന്നുമില്ല എന്ന്” പറഞ്ഞു ഞാൻ ചിരിച്ചു.
“ഇന്നലെ അജയ് എന്നോട് ഒന്നും സംസാരിച്ചില്ല ! അതുകൊണ്ട് ചോദിച്ചതാണ്.”
“ഇല്ല , ഹാപ്പിയാണ് …”
ഞാൻ വേഗം കുളിച്ചു ഓഫീസിലേക്ക് ചെല്ലാൻ നേരം, നന്ദൻ ഫ്ലാറ്റിലേക്ക് വന്നു. അക്ഷര അപ്പോൾ കുളിക്കുകയാരുന്നു.
ബെഡ്‌റൂമിൽ ഷർട് ഇടുക ആയിരിന്നു ഞാൻ.
എന്നെ കണ്ടപ്പോൾ അവൻ തുറന്നടിച്ചു ചോദിച്ചു.
“ഇന്നലെ ഞാൻ 4 വട്ടം വിളിച്ചു, നിന്നെ …
നിന്റെ ഫോൺ….എന്തെ? നീയെന്തേ ഫോൺ എടുക്കാതെ അജയ് ? ഇന്നലെ നടന്നതിൽ നിനക്ക് എന്തേലും ദേഷ്യമുണ്ടോ അജയ്.”
“ഹേ, ഫോൺ ഞാൻ ചാർജ് ചെയ്യാൻ വെച്ചിട്ട് ഞാൻ കിടന്നുറങ്ങിപോയി, പിന്നെ തിരിച്ചു വിളിക്കാൻ ഞാൻ മറന്നു..”
“അക്ഷു എവിടെ….”
“കുളിക്കുവാ…”
ഞാൻ അത് പറഞ്ഞതും ഷർട്ടിന്റെ ബട്ടൻസ് ഇടുന്ന എന്നെ അവനോടു ചേർത്ത് പിടിച്ചുകൊണ്ട് അവന്റെ ചുണ്ട്കൾ എന്റെ ചുണ്ടിനെ ഒരുനിമിഷം വായിലാക്കി.
ഞാൻ ചിരിച്ചപ്പോൾ…
“ഇത് ഫോൺ എടുക്കത്തിന്…..”
പിന്നെ എന്റെകഴുത്തിൽ അവൻ ആഞ്ഞൊരു കടി തന്നു….
“ഇത് തിരിച്ചു വിളിക്കാത്തതിന്….”
നന്ദന്റെയുള്ളിൽ ഇങ്ങനെ കടിഞ്ഞാൺ ഇല്ലാതെ ഒരുമുഖം ഒളിച്ചിരിക്കുന്നത് ഞാനാദ്യമായി മനസിലാക്കുകയായിരുന്നു…
എനിക്ക് നല്ലോണം ചിരി വന്നു. എന്നോട് ചോദിക്കാതെ എന്റെ ദേഹത്ത് കൈ വെക്കുമ്പോ അതും നന്ദനെ പോലെ ഞാൻ ഏറ്റവും ആരാധിക്കുന്ന എന്റെ സുന്ദരകുട്ടൻ !, ഞാനെങ്ങനെ no പറയും !
എന്റെ മൂഡോഫ് ഒകെ മാറി ഞാൻ നന്ദനോട് ഒന്നും പറയാതെ…ചിരിച്ചു നിന്നു.
അക്ഷര കുളിച്ചു ടവ്വലിൽ ഞങ്ങളുടെ രണ്ടുപേരുടെയും മുന്നിൽ വന്നു നിന്നിട്ട് പറഞ്ഞു.
“അജയ്..ഇന്ന് ദാറുസ്സലാം മാൾ ഗ്രാൻഡ് ഓപ്പണിങ് ആണ്, നമ്മുടെ ഫിർമിന്റെ ഏറ്റവും വലിയ വർക്ക്!
ഇന്ന് ഈവെനിംഗ് നേരത്തെ വരാമോ…”
നന്ദൻ എന്റെ കണ്ണിലേക്ക് നോക്കി നിക്കുമ്പോ ഞാൻ പറഞ്ഞു
“വരാം”
ഞാൻ കാറെടുത്തുകൊണ്ട് മൂളിപ്പാട്ടും പാടി ലാബിലേക്ക് ചെന്നു.