ഒടുവിൽ പതിന്നൊന്ന് അൻപതഞ്ചു ആയപ്പോഴേക്കും അവിടെ നിന്ന് മെല്ലെ മെല്ലെ നടന്നു പതിനൊന്നെ അന്പത്തിയെട്ടിനു ഞങ്ങൾ റൂമിലെത്തി….. കീ തപ്പുന്നു എന്ന വ്യാജെനെ ഞാൻ ഒരു മിനിറ്റ് കൂടി കളഞ്ഞു…….
പതിനൊന്നു അന്പത്തൊൻപത് ആയി…. അവൾ റൂമിലോട്ട് കേറിയതും ലൈറ്റ് ഇടാൻ സമ്മതിക്കാതെ പെട്ടന്ന് തന്നെ ഞാനവളുടെ കണ്ണ് പൊത്തി കളഞ്ഞു….
എന്താ ചെയ്യുന്നേ
മിണ്ടല്ലേ മിണ്ടാതെ വാ
റൂമിൽ ചെറിയ ഹാൾ ഉണ്ടായിരുന്നു…..
വാതിൽ തുറക്കുമ്പോൾ അവിടേക്ക് ആദ്യം കയറി ചെല്ലുക അത് കഴിഞ്ഞ് ആണ് ബെഡ്റൂമും ബാത്റൂം ഒക്കെ വരിക….
അവളെ കണ്ണുപൊത്തിച്ച് പതുക്കെ നടത്തി ബെഡ്റൂമിലേക്ക് കൊണ്ടുപോയി….
ഞാൻ തന്നെ ബെഡ്റൂം കണ്ട് അന്ധാളിച്ചു……. അത്രക്കു മനോഹരമായിരുന്നു അവിടെ……
ബെഡിൽ റോസാപ്പൂ കൊണ്ട് വലിയൊരു ഹാർട്ട്……… ബെഡ്റൂം നിറയെ ചുവന്ന ഹാർട്ടിൽ ഉള്ള ബലൂണുകൾ……. ഒത്ത നടുക്ക് ഒരു റെഡ് വെൽവെറ്റ് കേക്ക്…….. ചുവരിൽ ഹാപ്പി ബര്ത്ഡേ എന്നുള്ള അക്ഷരങ്ങൾ തൂക്കിയിട്ടിരുന്നു….. ആകെ മൊത്തം റെഡ് മയം…….. പോരാത്തതിന് റൂമിൽ നിറയെ മെഴുകുതിരികൾ കത്തിച്ചു വച്ചിരുന്നു ……..എന്റെ വാച്ചിൽ പന്ത്രണ്ടു മണി ആയതും ഞാൻ അവളുടെ കണ്ണുകൾ തുറന്നു കൊടുത്തു……
മെല്ലെ അവളുടെ കാതോരം ചേർന്നു പറഞ്ഞു……
” ഹാപ്പി ബര്ത്ഡേ മൈ ലവ്…….. ”
അവിശ്വസനീയതയോടെ അത്ഭുതത്തോടെ കണ്ടത് സത്യമാണോ സ്വപ്നമാണോ എന്ന് തിരിച്ചറിയാനാവാത്ത വിധം അവളെന്റെ മുഖത്തേക്ക് നോക്കി……..
ഞാൻ ചിരിച്ചുകൊണ്ട് പിന്നെയും പറഞ്ഞു……
” ഹാപ്പി ബർത്ത് ഡേ മൈ ഡിയർ ലവ്…….. ”
അവളെന്നെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു……
” അയ്യേ എന്റെ പെണ്ണ് കരയുവാ……നിന്നെ സന്തോഷിപ്പിക്കാനാണ് ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നത് എന്നിട്ട് നീ കരയുകയാ……. കണ്ണ് തുടയ്ക്ക് എന്നിട്ട് വാ നമുക്ക് കേക്ക് മുറിക്കേണ്ട…….. ”
അവളുടെ കണ്ണൊക്കെ തുടച്ചു കൊടുത്തു ഞാൻ അവളെ കേക്ക് കട്ട് ചെയ്യിപ്പിക്കാൻ കൊണ്ട് പോയി……
കേക്ക് കട്ട് ചെയ്യിപ്പിച്ചു അവൾ എനിക്കും ഞാൻ അവൾക്കും വായിൽ വെച്ച് കൊടുത്തു……..
അങ്ങനെ കേക്ക് കട്ടിങ് ഒക്കെ മനോഹരമായി അവസാനിപ്പിച്ചു ഒട്ടും സമയം കളയാതെ ഞാൻ എന്റെ അടുത്ത നീക്കത്തിലേക്ക് കടന്നു……..
എന്റെ കൈ വശം ഉണ്ടായിരുന്ന മോതിരം എടുത്തുകൊണ്ടു ആ മെഴുകുതിരി വെട്ടങ്ങളുടെ നടുവിൽ മുട്ടുകുത്തി നിന്നുകൊണ്ട് മോതിരം അവൾക്ക് നേരെ നീട്ടി ഞാൻ ചോദിച്ചു……