ആദ്യമൊക്കെ എന്റെ നല്ലൊരു ഫ്രണ്ട് തന്നെയായിരുന്നു അവൾ…. വെറുത നശിക്കണ്ട എന്ന് വെച്ച് എനിക്കന്ന് അങ്ങനെ ഒക്കെ ചെയ്യാൻ തോന്നി…. അതൊരു വഴിതിരിവായിരുന്നു…..എല്ലാത്തിനും…..
പതുക്കെ അവളെന്റെ എല്ലാം ആയിതുടങ്ങിയിരുന്നു…. അവളുടെ എല്ലാ സ്വഭാവങ്ങളും അറിഞ്ഞു കൊണ്ട് തന്നെ ഞാനവളെ ഒത്തിരി ഇഷ്ടപ്പെട്ടു……. പക്ഷേ അന്നത് പ്രേമം ആണെന്ന് എനിക്ക് മനസിലായില്ല….. പക്ഷെ അവൾ ആരെ നോക്കിയാലും എനിക്കൊരു പൊസ്സസ്സീവ്നെസ് ആണ്…. കുരിപ് ഒരു പെണ്ണിനെ കണ്ടോണ്ട് പഴേ ക്ലാസ്സ്‌മേറ്റ് ആണ് എക്സ് ആണ് വൈ ആണ് ഒരു സ്കോപ്പ് ഉണ്ടെന്നു…. കുരിപ്പേ നിന്നെ അപ്പൊ എടുത്ത് കിണറ്റിൽ ഇടാൻ തോന്നിയതാ….
ഞാൻ ചിരിച്ചു അവൾക്ക് ഒരു ഉമ്മ കൂടി കൊടുത്തു…..
പിന്നെ നിഖില അവളത് വന്ന് പറഞ്ഞപ്പോ എന്റെ ചങ്ക് കലങ്ങി പോയി…. നിനക്ക് അപ്പോഴും അറിയില്ല നീ എനിക്ക് എത്രമാത്രം പ്രിഷിയസ് ആണെന്ന്……അന്നും നിന്നോട് പറയാതെ പറഞ്ഞു ഞാൻ നിന്നെ ഇഷ്ടമാണെന്ന് എവടെ നിനക്കു മനസ്സിലായോ ആവോ… ബട്ട് ഇപ്പൊ ഈ മൊമെന്റ് നമ്മളുടേത് മാത്രമാണ്… നീയും ഞാനും…. ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു സ്വപ്നത്തിന്റെ സാക്ഷത്കാരം… നിനക്കറിയോ എന്റെ അച്ഛൻ ഉണ്ടെങ്കിൽ പോലും എന്നെ ഇത്രയും നന്നായി കെയർ ചെയ്ത് നോക്കുമായിരുന്നില്ല…..
ഐ ലവ് യു ലോട്ട് കുഞ്ഞോ …..
അപ്പോഴേക്കും അലാറം അടിച്ചിരുന്നു…… അവൾ പതുകെ കണ്ണ് തുറന്നു……
**********************
അലാറം കേട്ട് കണ്ണ് മെല്ലെ തുറന്നു…..
നോക്കിയപ്പോൾ ഞാൻ അച്ചുവിന്റെ തോളിൽ ആണ്…….അവൾ ഉണർന്ന് എന്നെ നോക്കികൊണ്ട് ഇരിക്കുന്നു….
” നീയെപ്പോ ഉണർന്നു…….? ”
” കുറച്ചു നേരം ആയി…… ”
” വിളിക്കാതെന്തേ……? ”
” ഉറങ്ങട്ടെന്ന് വെച്ചു…….. ”
” ആഹ്….എനിക്ക് നല്ല ഉറക്കം വന്നു അതാ പിന്നെ ഉറങ്ങിയേ നിനക്കു അറിയാല്ലോ……ഓൾമോസ്റ്റ് മൂന്നാർ എത്തി ഇനി കുറച്ചു കിലോമീറ്റർ കൂടിയേ ഒള്ളു…..കടുപ്പത്തിൽ ഓരോ ഹൈ റേഞ്ച് ചായ കുടിച്ചിട്ട് വിട്ടാലോ….. ”
” ഓക്കേ…… ”
ഞങ്ങൾ ഓരോ ചായയും കുടിച് കറക്റ്റ് എട്ടു മണിക്ക് തന്നെ ഹോട്ടലിൽ എത്തി ചേർന്നു…..
റിസപ്ഷനിൽ ചെന്ന് തലേന്നത്തെ ബുക്കിങ് ആണെന്ന് പറഞ്ഞു ….
അവർ രജിസ്റ്റർ നോക്കി കൺഫേം ചെയ്തു എനിക്ക് റൂമിന്റെ കീ തന്നു….
റൂം നമ്പർ നൂറ്റിരണ്ട്….. ലഗേജ് എടുക്കാൻ റൂം ബോയ് യേ ഒഴിവാക്കി ഒക്കെ ഞാൻ തന്നെ എടുത്ത് റൂമിൽ വന്നു…..
റൂം തുറന്ന് നോക്കിയത് അച്ചു ആണ്…. അവൾ ആകെ ഞെട്ടി…..