ഇതെല്ലാം ചെയ്തു കഴിഞ്ഞു കാറുമെടുത്തു നേരെ അവളുടെ വീട്ടിലേക്കു വിട്ടു…….
ആദ്യം കുഞ്ഞമ്മയോട് യാത്രയെ പറ്റി പറഞ്ഞു….. ഞങ്ങൾ ഒരുമിച്ചുള്ള ഒരു കാര്യത്തിനും രണ്ട് വീട്ടുകാരും ഇതുവരെ റെസ്ട്രിക്ഷൻ പറഞ്ഞിട്ടില്ല….. എന്തിനും പോന്ന ഞാനും അതിനൊത്ത് നിൽക്കുന്ന അവളെയും അത്രമേൽ അവർക്ക് ഇഷ്ടവും വിശ്വാസവും ആയിരുന്നു……….
ഇത്തവണയും പതിവ് തെറ്റിക്കാതെ കുഞ്ഞമ്മ സമ്മതം മൂളി… രാവിലെ ആറു മണിക്കാണ് യാത്ര എന്ന് പറഞ്ഞുകൊണ്ട് ഞാൻ മുകളിലേക്കുള്ള പടികൾ കയറി …….
അപ്പോഴേക്കും സമയം ഒൻപത് മണി കഴിഞ്ഞിരുന്നു……
വാതിൽ നോക് പോലും ചെയ്യാതെ ഞാൻ അകത്തേക്ക് കേറി ചെന്നു…..
അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് തല തൂവർത്തുന്നു…. മുട്ട് വരെ നിൽക്കുന്ന ഒരു ചുരിദാർ ടോപ് മാത്രമാണ് വേഷം…. സൈഡ് ഓപ്പൺഡ് ആയിരുന്നു അതിന്റെത്…….
അവളുടെ ആകാരവടിവുകൾ എടുത്ത് കാട്ടുന്ന വസ്ത്രം ആയിരുന്നു അത്….
” ഇവൾക്ക് ഇത്ര ഷേപ്പ് ഉണ്ടായിരുന്നോ എന്റെ ദൈവമെ……. ഞാൻ ശ്രദ്ധിച്ചിട്ടേയില്ലലോ….. ”
ഞാൻ ആത്മഗതം പറഞ്ഞു….
ഇത്രയും ഷേപ്പ് അടിച്ച ടോപ് അവൾ ഇട്ടു ഞാൻ കണ്ടിട്ടില്ല…. എന്റെ തൊണ്ടയിലെ വെള്ളം വരെ വറ്റിപോയി……..
കൃഷ്ണാ നാളെ വരെ കാത്തെ പറ്റൂ കൺട്രോൾ കളയിക്കല്ലേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ശബ്ദം ഉണ്ടാകാതെ ഞാൻ വാതിൽകുറ്റിയിട്ടു……
പതുക്കെ ചെന്ന് പുറകിലൂടെ അവളെ കറക്കിയെടുത്തു കൊണ്ട് ചോദിച്ചു….
” അസമയത്താണോ നിന്റെ കുളി…… ഒരിക്കൽ കുളിച്ചതല്ലേ ”
” ഓഹ് പിന്നെ ഒരിക്കൽ കുളിച്ചാൽ പിന്നേം കുളിച്ചൂടാ എന്നുണ്ടോ…… ”
അപ്പോഴും അവളുടെ മുടിയിൽ നിന്നും വെള്ളം ഇറ്റു വീഴുന്നുണ്ടാർന്നു……
” കുരിപ്പേ നിന്നോടാരാ ഇപ്പോൾ കുളിക്കാൻ പറഞ്ഞെ ദേ കണ്ടോ മുടിയിൽ നിന്നും വെള്ളം വീഴണെ…. നാളെ തണുപ്പത്താ പോണേ….വല്ല പനിയും പിടിച്ച ആര് നോക്കും…..? ”
” നീ….. നീ നോക്കും നിനക്കു വേറെന്താ പണി……..? ”
” നിന്നോട് വാദിക്കാൻ ഞാനില്ല മോളൂ. അവിടെ ഇരിക്ക് അടങ്ങി……. ”
ഞാനവളെ പിടിച്ചു ബെഡിൽ ഇരുത്തി…..അവളുടെ തല നന്നായി തുവർത്തികൊണ്ടിരുന്നു……
അവളാണേൽ എന്നെ തന്നെ നോക്കികൊണ്ട് ഇരിക്കുന്നു ……
” ന്തോന്നാടി ആദ്യമായിട്ട് നോക്കണ പോലെ…….. “.
” ആ എന്റെ ചെക്കൻ ആദ്യായിട്ടല്ലേ തല തുവർത്തി തരണേ അതാ നോക്കിയേ…… ”
” അതിനിടയ്ക്ക് പിടിച്ചു ചെക്കനും ആക്കിയോ……. ”
ഞാൻ ചിരിച്ചു…….