ദി റൈഡർ 8
Story : The Rider Part 8 | Author : Arjun Archana | Previous Parts
ഇനി കളികൾ മൂന്നാറിൽ………
അവളെന്നോട് യാത്രയെ പറ്റി ഒരുപാട് ചോദിച്ചു എങ്കിലും ഞാനൊന്നും വിട്ടു പറഞ്ഞില്ല……
അവൾക്കൊരു സർപ്രൈസ് അതായിരുന്നു എന്റെ ലക്ഷ്യം……..
അവളോർക്കാത്ത ഒരു കാര്യം കൂടി അതിലുണ്ടായിരുന്നു….. നാളെ കഴിഞ്ഞു വരുന്ന ദിവസം അവളുടെ പിറന്നാൾ ആണ്…..
അതുമുന്നിൽ കണ്ടുകൊണ്ടായിരുന്നു എന്റെ പ്ലാനിങ്…..
യാത്രയ്ക്കുള്ള എല്ലാം അവൾ പാക്ക് ചെയ്തു വെച്ചു….. ഞാൻ വീട്ടിൽ പോയി അമ്മയോട് കാര്യങ്ങൾ പറഞ്ഞു എന്റെ ബാഗു പാക്ക് ചെയ്ത് കാറിൽ വെച്ചു…..ഇത്തവണ കാറിൽ ആണ് യാത്ര ……
കാർ എടുത്തതിനു പിന്നിൽ ഒരു കഥയുണ്ട്…… കാറിനകത്തു എന്ത് വേണോ ചെയ്യാം…. കെട്ടിപിടിച് ഇരിക്കാം അങ്ങനെ എന്തും ചെയ്യാല്ലോ…..അത്കൊണ്ടാണ് പ്രധാനമായും ഞാൻ കാർ എടുത്തോണ്ട് വരാൻ കാരണം…. അതുമല്ല കാറിൽ ഞാൻ അവളേം കൊണ്ട് ഇതുവരെ പോയിട്ടില്ല………..ബൈക്ക് ആയിരുന്നു അന്നുമിന്നും അവളുടെ പ്രയോരിറ്റി…. അതോണ്ട് എടുത്ത അന്നല്ലാണ്ട് അവൾ ഇന്നേവരെ അതെ കേറിട്ടില്ല…. ഇത്തവണ ഞാനും ഒരു ചേഞ്ച് ആവട്ടെ എന്ന് വെച്ചു……..
നല്ല പ്രായത്തിൽ ജോലി കണ്ടുപിടിച്ചതുകൊണ്ട് ഒരു നാല് വർഷം കൊണ്ട് ഞാനങ്ങു സെറ്റിൽ ആയിരുന്നു…. വീട് കാർ ബൈക്ക് ഇഷ്ടമുള്ള എല്ലാം സ്വന്തമാക്കി ഞാൻ മുന്നേറി….. എല്ലാം അവളുടെ ഐശ്വര്യം എന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ട്ടം അതോണ്ട് തന്നെ കാലങ്ങൾക്ക് ശേഷം ഉള്ള ഈ ട്രിപ്പ് അതും ആദ്യത്തെ ലോങ്ങ് ട്രിപ്പ് അതെനിക്ക് ഏറ്റവും മെമ്മോറബിൾ ആക്കണം….അതെനിക്ക് നിർബന്ധം ഉണ്ടായിരുന്നു…..
കുഞ്ഞു കുഞ്ഞു യാത്രകൾ ഞാനും അവളുമായി നടത്തിയിരുന്നു എങ്കിലും പ്രണയം തുറന്നു പറഞ്ഞിട്ടുള്ള ആദ്യ യാത്രയാണ് പോരാത്തതിന് അവളുടെ പിറന്നാളും അതോണ്ട് തന്നെ ഒട്ടും കുറയ്ക്കാതെ ബര്ത്ഡേ പാർട്ടി ഒക്കെ അറേഞ്ച് ചെയ്യുന്ന ഒരു വമ്പൻ ഫൈവ് സ്റ്റാർ ഹോട്ടലിൽ തന്നെ ഞാൻ റൂം ബുക്ക് ചെയ്തു … ഇരുപത്തിനാലിനു ഒരു സർപ്രൈസ് ബര്ത്ഡേ പാർട്ടി അറേഞ്ച് ചെയ്യണം എന്നും നാളെ രാവിലെ എട്ടു മണിക്ക് ചെക്ക് ഇൻ ചെയ്യുമെന്നും ഞാൻ അറിയിച്ചു….അവർ എല്ലാം ഓക്കേ പറഞ്ഞു ഞാൻ ഉടനെ തന്നെ പേയ്‌മെന്റ് അയക്കുകയും ചെയ്തു ……