നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]

Posted by

കൊടുത്തു.

“ഇതെന്താ കഴുത്തിൽ ഒരു കുരിശൊക്കെ..”

“പ്ലസ് ടു പഠിക്കുമ്പോൾ എന്റെ ക്ലാസ്സിൽ ഒരു ക്രിസ്ത്യൻ  .അവളുടെ കഴുത്തിലും ഇതേ പോലൊന്ന് ഉണ്ടായിരുന്നു. അത് കണ്ടു ഇഷ്ട്ടപെട്ട ഞാനും അത് പോലൊന്ന് ചെയ്യിപ്പിച്ചു.”

“കൊള്ളാം .. എനിക്കും ഇഷ്ട്ടമായി.”

അവൻ അതിൽ നിന്നും കൈ എടുത്തപ്പോൾ കീർത്തന ലോക്കറ്റ് എടുത്തു ടോപ്പിനകത്തേക്ക് ഇട്ടു.

“ഉണ്ണിയുടെ വീട്ടിലേക്ക്  ഇവിടെ നിന്നും ഒരുപാട് ദൂരം ഉണ്ടോ?”

“ഏയ്, ഒരു 300 , 400  മീറ്റർ അത്രേ വരുള്ളൂ.”

“എങ്കിൽ നമുക്ക് അവിടം വരെ ഒന്ന് പോയല്ലോ, ഇവിടെവരെ  വന്നിട്ട് അവന്റെ വീട്ടിൽ പോകാതിരിക്കുന്നതെങ്ങനാണ്.”

ചെറിയൊരു സംശയ ഭാവത്തോടെ അവൻ പറഞ്ഞു.

“ഉണ്ണി വീട്ടിൽ എത്തിക്കാണുമോ എന്തോ, എന്നാലും നമുക്ക് പോയി നോക്കാം.”

കീർത്തന അവനോടൊപ്പം ഹാളിലേക്ക് നടന്നു. ഹാളിൽ എത്തിയപ്പോൾ അവളുടെ കാലുകൾ പെട്ടെന്ന് നിശ്ചലമായി.

ഭിത്തിയിൽ കണ്ട രണ്ടു ഫോട്ടോകളിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് അവൾ ചോദിച്ചു.

“ഇതാണോ നിന്റെ അച്ഛനും അമ്മയും.”

അവൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.

“എനിക്ക് അച്ഛനെ കണ്ടിട്ട് എവിടേയോ കണ്ട പരിചയം തോന്നുന്നു.”

തെല്ലൊന്ന് ആലോചിച്ചിട്ട് അവൻ പറഞ്ഞു.

“അന്ന് ലോറി ഇടിച്ച് ഞാൻ  ഹോസ്പിറ്റലിൽ കിടന്നപ്പോൾ നീ എന്നെ കാണാൻ വന്നില്ലായിരുന്നോ. അപ്പോൾ കണ്ടതാകും.”

“അഹ്, അതാകും.”

വീട്ടിൽ നിന്നും ഇറങ്ങി ഡോർ അടച്ച് ദീപക് ബൈക്കിനടുത്തേക്ക് നടന്നപ്പോൾ പെട്ടെന്ന് കീർത്തന പറഞ്ഞു.

“ഇവിടെ അടുത്തല്ലേ വീട്.. നമുക്ക് നടന്ന് പോയാൽ പോരെ.”

“അങ്ങനെ എങ്കിൽ അങ്ങനെ..”

ദീപക് എന്തിനും തയ്യാറായിരുന്നു.

അവന്റെ വീട്ടിൽ നിന്നും റോഡിലേക്ക് എത്താൻ ഒരു 150 മീറ്റർ ഓളം നടക്കണമായിരുന്നു.

അതുവഴി നടക്കുമ്പോൾ കീർത്തന പെട്ടെന്ന് പറഞ്ഞു.

“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.”

“എന്താ?”

“ഇനി മുതൽ ബിയർ ആയാലും ലിക്യുർ ആയാലും കുടിക്കാൻ പ്ലാൻ ഉണ്ടേൽ ആദ്യം എന്നോട് പറയണം. ഞാൻ സമ്മതിക്കുവാണേൽ മാത്രേ കുടിക്കാവു.”

അവൻ പെട്ടെന്ന് നടത്തം നിർത്തി അവളുടെ മുഖത്തേക്ക് നോക്കി.

“ഇത്രയും നാൾ നിന്നെ നിയന്ത്രിക്കാൻ ആരും ഇല്ലായിരുന്നു. ഇനി ഒരാൾ ഉണ്ടെന്ന്

Leave a Reply

Your email address will not be published. Required fields are marked *