പേടിയോടു കൂടി തൊടുകയാണേൽ അത് ചിലപ്പോൾ തെറ്റുധാരണ ഉണ്ടാക്കാൻ സാധ്യത ഉണ്ട്.”
കുറച്ചുനേരം നിശബ്ദത ആയി ഏറുന്ന ശേഷം അവൾ പറഞ്ഞു.
“നിന്റെ ഉള്ളിൽ ദുരുദ്ദേശം ഒന്നും ഇല്ലേൽ നിനക്കറിയാവുന്ന പെണ്ണിന്റെ കൈയിൽ നിനക്ക് ധൈര്യമായി തൊടാം. ആരും നിന്നെ തെറ്റ് ധരിക്കില്ല. പിന്നെ ബൈക്കിൽ പോകുമ്പോഴത്തെ കാര്യം, നീ ആരെയും നിർബന്ധിച്ച് അല്ലല്ലോ കൂടെ കൊണ്ട് പോകുന്നെ.. അപ്പോൾ പിന്നെ ഒന്ന് ബ്രേക്ക് പിടിച്ചാൽ അവർ തെറ്റുധരിക്കുമെങ്കിൽ അങ്ങ് തെറ്റ് ധരിച്ചോട്ടെ.”
അവർക്കിടയിൽ ഉണ്ടായിരുന്ന അകലം നികത്തി ദീപക്കിനോട് ചേർന്ന് ഇരുന്ന് അവന്റെ തോളിൽ തലയമർത്തി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
“ഇപ്പോൾ ഞാനാണ് നിന്റെ ശരീരത്തു സ്പർശിച്ചേക്കുന്നേ. അതുകൊണ്ടു ധൈര്യമായി ബ്രേക്ക് ഒക്കെ പിടിച്ചോ.”
അവളുടെ ആ പ്രവർത്തിയിൽ ദീപക് ശരിക്കും ഞെട്ടിപ്പോയി.. അവളുടെ ശരീരത്തിന്റെ ചൂട് തന്നിലേക്ക് അരിച്ച് ഇറങ്ങുന്നത് അവനു ശരിക്കും മനസിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.
ദീപക്കിനോട് താൻ കാണിക്കുന്ന സ്വാതന്ത്രം അവൻ ഒരിക്കലും ദുർവിയോഗം ചെയ്യില്ല എന്ന പൂർണ ബോധ്യം ഉള്ളതിനാൽ ആയിരുന്നു കീർത്തന അപ്പോൾ അങ്ങനെ ചെയ്തത്.. പെൺകുട്ടികളോട് അവനുള്ള പേടി മാറ്റണം എന്നുള്ള ഒരു ഉദ്ദേശവും അവൾക്ക് അപ്പോൾ ഉണ്ടായിരുന്നു.
താൻ ദീപക്കിനോട് ചേർന്ന് ഇരുന്നപ്പോൾ അവനിലുണ്ടായ അസ്വസ്ഥത കീർത്തനക്ക് മനസിലായി.
“ഡാ.. ഞാൻ നിന്നെ എന്റെ ബെസ്ററ് ഫ്രണ്ട് ആയിട്ടാണ് കാണുന്നെ. എന്റെ ജീവിതത്തിൽ അങ്ങനെ ഒരു റോൾ ഇതുവരെയും ഞാൻ ആർക്കും നൽകിയിട്ടില്ല.. അപ്പോൾ നിനക്ക് ആ സ്ഥാനം ഞാൻ നൽകുമ്പോൾ നീ എനിക്ക് അത്രക്ക് സ്പെഷ്യൽ ആണെന്ന് നീ മനസിലാക്കണം. ഞാൻ നിന്നോട് എന്തും തുറന്നു സംസാരിക്കും അതിൽ നീ ഒരു ആണും ഞാൻ ഒരു പെണ്ണും ആണെന്നുള്ള വ്യത്യാസവും ഞാൻ നോക്കുകയില്ല.. നമുക്കിടയിൽ ആ തുറന്നു പറച്ചിലുകൾ കാരണം ഒരു തെറ്റുധാരണകളും വളരാനും പാടില്ല. നീയും എന്നെ അങ്ങനെ തന്നെ കാണണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. ”
അവളുടെ ഓപ്പൺ ആയിട്ടുള്ള സംസാരം അവനു എന്തെന്നില്ലാത്ത ഒരു സന്തോഷം നൽകി. ശരിക്കും അവനും പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഒരു പെൺകുട്ടിയെ സുഹൃത്തായി ലഭിച്ചിരുന്നെങ്കിൽ എന്ന്. പക്ഷെ പെൺകുട്ടികളോട് അടുത്തിഴപഴകാൻ ഉള്ള ഒരു പേടി കാരണം ആഗ്രഹം മനസിൽ തന്നെ ഒതുക്കുകയായിരുന്നു.
“കീത്തു .. നീ എന്റെ ബെസ്ററ് ഫ്രണ്ട് തന്നെ ആണ്. അതിൽ ഒരു സംശയവും ഇല്ല.. പക്ഷെ നിനക്കറിയാല്ലോ എനിക്കിതുവരെ പെൺകുട്ടികളോട് അടുത്തിടപഴകിയുള്ള പരിചയം ഇല്ല. അതിന്റെ ഒരു സ്റ്റാർട്ടിങ് സ്‌ട്രെബിൽ ഉണ്ടാകും.”
ഒരു കുസൃതി ചിരിയോടെ അവള്പറഞ്ഞു.
“അതൊക്കെ ഞാൻ മാറ്റി എടുത്തോള്ളാം, പിന്നെ എന്റെ ശരീരത്തു തൊടുന്നതിൽ ഞാൻ തെറ്റ്ധരിക്കുമെന്നുള്ള ഒരു പേടിയും നിനക്ക് വേണ്ട.