അപ്പോഴേക്കും ഉണ്ണി അവിടെ ബൈക്കുമായി എത്തിയതിനാൽ അവർക്ക് ആ സംസാരം തുടർന്നുകൊണ്ട് പോകാൻ കഴിഞ്ഞില്ല.
ഇന്നർ ഇടാത്തതിനാൽ ഉണ്ണിയുടെ മുന്നിൽ നിൽക്കാതെ അവൾ പെട്ടെന്ന് ഹോസ്റ്റലിലേക്ക് കയറി പോയി. ദീപക്ക് ഉണ്ണിയോടപ്പം വീട്ടിലേക്കും യാത്ര തിരിച്ചു.
തുടരും…
എന്റെ “ഞാൻ” എന്ന കഥ വായിച്ചിട്ടുള്ളവർക്ക് വേണ്ടിയാണ് ഈ കുറിപ്പ്..
ഞാൻ എന്ന കഥയുടെ രണ്ടു പാർട്ടുകൾ എഴുതിയിരുന്നു. സത്യത്തിൽ എന്റെയും എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയുടെയും കഥ ആണ് അത്.. അവൾ നിങ്ങളോടു കുറച്ച് കാര്യങ്ങൾ പറയുവാൻ എന്നെ എഴുതി ഏൽപ്പിച്ചിരുന്നു. കഴിഞ്ഞ കഥയിൽ അത് ഉൾപ്പെടുത്താഞ്ഞതിൽ അവൾ ഇപ്പോഴും പിണക്കത്തിൽ ആണ്.. അത് കൊണ്ട് ഈ പ്രാവിശ്യം ഞാൻ അത് ഉൾപ്പെടുത്തുന്നു.
ഹായ്,
ഇവന്റെ ഞാൻ എന്ന കഥയിലെ മെയിൻ കഥാപാത്രമായ ദേവിക ആണ് ഞാൻ. എന്റെ ഒർജിനൽ നെയിം ഇതല്ല. ഞാൻ അത് വെളിപ്പെടുത്തുന്നതും ഇല്ല.. ഞാൻ എന്ന കഥയിൽ എന്റെയും ഇവന്റെയും ജീവിതത്തിലെ 75 ശതമാനത്തോളം സത്യസന്ധമായി തന്നെ ഉൾപ്പെടുത്തിയിരിക്കുകയാണ്. ആ കഥ വായിച്ചിട്ട് ആരോ ഒരാൾ കമന്റ് ഇട്ടിരുന്നു ഞാൻ ഒരു സെൽഫിഷ് ആണെന്ന്… അങ്ങനെ പറഞ്ഞതിൽ എനിക്ക് യാതൊരു വിഷമവും ഇല്ല. കാരണം ഞാൻ ഒരു സെൽഫിഷ് തന്നെയായിരുന്നു. എന്റെ സന്തോഷങ്ങൾ മാത്രമാണ് ഞാൻ എപ്പോഴും നോക്കിയിരുന്നത്.. പക്ഷെ ധൈര്യപൂർവം എനിക്ക് ഇപ്പോൾ പറയാൻ കഴിയും ഞാൻ ഇപ്പോൾ ഒരു സ്വാർത്ഥ അല്ലെന്ന്. എന്റെ എല്ലാ കാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കാനുള്ള പൂർണ അവകാശവും ഞാൻ ഇവന് നൽകിയിരിക്കുകയാണ്. പിന്നെ മറ്റൊരു കാര്യം എന്തെന്നാൽ മരണവരെയും എന്റെ ബെസ്ററ് ഫ്രണ്ട് എന്നുള്ള സ്ഥാനം അത് ഇവന് തന്നെ ആയിരിക്കും. എന്റെ ജീവിതത്തിൽ ഒരുപാട് പേര് കടന്ന് വരുകയും പോവുകയും ചെയ്തിട്ടുണ്ടെങ്കിലും ആ ഒരു സ്ഥാനം ഞാൻ മറ്റൊരാൾക്കും നൽകിയിട്ടില്ല. ഞങ്ങളുടെ ഈ സൗഹൃദം പാതിവഴിയിൽ മുറിഞ്ഞ് പോകാതിരിക്കാൻ ഒരു പ്രധാന കാരണം എന്തെന്നാൽ എന്റെ അമ്മയും ഇവന്റെ അച്ഛനും അമ്മയും ഞങ്ങൾക്കിടയിലുള്ള ബന്ധം എന്താന്ന് ശരിക്കും മനസിലാക്കിയതിനാലാണ്. ഒരിക്കൽ പോലും ഞങ്ങളുടെ സൗഹൃദത്തെ കുറിച്ച് അവർക്കിടയിൽ തെറ്റായ ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ല. അതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു.
പിന്നെ എനിക്ക് ഒരു കാര്യത്തിൽ ഇവനോട് പരാതി ഉണ്ട്. ജീവിതത്തിന്റെ എന്റെ മുടിയെ കളിയാക്കാൻ കിട്ടുന്ന അവസങ്ങൾ ഇവൻ പാഴാക്കാറില്ല. കഥയിലും ഇവൻ അത് ആവർത്തിച്ചു.. ദുഷ്ടൻ ….
അതുകൊണ്ടു തന്നെ ഞാൻ ഒരു സത്യം ഇവിടെ വിളിച്ചു പറയുകയാണ് സുഹൃത്തുക്കളെ..
ഇവന്റെ കഥകൾക്ക് വല്ലാത്തൊരു ജീവനുണ്ട്.. വായിച്ചു തുടങ്ങിയാൽ തീരല്ലേ എന്ന ആഗ്രഹിച്ച് പോകും എന്നൊക്കെ കമന്റ് ഇടാറില്ലേ.. സത്യത്തിൽ ഇവന്റെ കഥയിലെ മിക്ക രംഗങ്ങളും കോപ്പി അടി ആണ്.. എന്റെ ഇവന്റെയും ജീവിതത്തിൽ നടന്ന രംഗങ്ങൾ എടുത്ത് കോപ്പി അടിച്ച് അതിൽ ചില മാറ്റങ്ങൾ വരുത്തി എഴുതി ഇട്ട് അതിനു കൈയടി വാങ്ങുവാണ് ഇവൻ മിക്കപ്പോഴും ചെയ്യുന്നത്.. അതുകൊണ്ടു പകുതി ക്രെഡിറ്റ് എനിക്ക് കൂടി തന്നെ പറ്റുള്ളൂ.
ഇനി ഒരു രഹസ്യം പറഞ്ഞ് തരാം.. ഇവൻ കഥ എഴുതി ഇടുന്ന NE_NA എന്ന പേരിലെ NE ഇവന്റെ പേരിന്റെ ആദ്യത്തെ രണ്ടക്ഷരവും NA എന്റെ പേരിന്റെ ആദ്യത്തെ രണ്ടക്ഷരവും ആണ്.