നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]

Posted by

“ഞാൻ ആരോടും പറഞ്ഞട്ടില്ലാത്ത ഇതൊക്കെ, എന്നിട്ട് നിന്നോട് പറഞ്ഞപ്പോൾ കളിയാക്കി ചിരിക്കുന്നു.”

“ഓക്കേ ഓക്കേ, ഇനി ചിരിക്കില്ല, നീ പറഞ്ഞോ.”

അവൾ വീണ്ടും അവന്റെ തോളിൽ താടിയെല്ലാമർത്തി അന്നത്തെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി.

പിന്നെ കുറച്ച് സമയത്തിനുള്ളിൽ തന്നെ അവർ ദീപു പറഞ്ഞ ബിരിയാണിക്കടയിൽ എത്തി.

ബൈക്കിൽ നിന്നും ഇറങ്ങിയ അവൾ ഹോട്ടൽ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു. അത്യാവിശം തിരക്കൊക്കെ ഉണ്ട്.. കാണാനും വൃത്തിയുണ്ട്.

ഹോട്ടലിലേക്ക് കയറിയ അവർ നേരെ ഒരു ഫാമിലി റൂമിലേക്ക് പോയിരുന്നു.

വെയിറ്റർ വന്നപ്പോൾ ദീപക് പറഞ്ഞു.

“എനിക്ക് ഒരു ചിക്കൻ  ബിരിയാണി. ഇവൾക്ക്..”

ദീപു കീർത്തിയുടെ നേരെ നോക്കിയപ്പോൾ അവൾ പറഞ്ഞു.

“എനിക്കൊരു പൈനാപ്പിൾ ജ്യൂസ് മതി.”

വെയിറ്റർ പുറത്തേക്ക് പോയപ്പോൾ ദീപക് പറഞ്ഞു.

“ഒരെണ്ണം വാങ്ങി കഴിച്ച് നോക്ക്. നല്ല ടേസ്റ്റ് ആണ്.”

“ഒട്ടും വിശപ്പ് ഇല്ലെടാ, അതാ..’

അവൻ പിന്നെ കീർത്തനയെ നിർബന്ധിക്കാൻ നിന്നില്ല. കുറച്ച് സമയത്തിനകം തന്നെ ബിരിയാണിയും ജ്യൂയ്‌സും എത്തി.

ബിരിയാണിയിൽ നിന്നും നല്ല മണം ഉയരുന്നുണ്ടായിരുന്നു. ദീപക് കുറച്ച് ബിരിയാണി പ്ലേറ്റിലേക്ക് നീക്കിയിട്ട് കഴിച്ച് തുടങ്ങിയപ്പോൾ കീർത്തനയും ജ്യൂസ് കുറേശ്ശയായി കുടിച്ച് തുടങ്ങി.

“കീത്തു.. ശകലം കഴിച്ച് നോക്കുന്നോ?”

വിശപ്പില്ലെലും ബിരിയാണിയുടെ മണം അടിച്ചപ്പോൾ അവളുടെ വായിൽ ചെറുതായി ഉമിനീർ നിറഞ്ഞ് തുടങ്ങിയിരുന്നു.

ദീപക്കിന്റെ ചോദ്യം കേട്ട അവൾ അവനു നേരെ വാ തുറന്നു കാണിച്ചു.

ബാലിശം നിറഞ്ഞ അവളുടെ പെരുമാറ്റം കണ്ടു ഒരു ചെറു ചിരിയോടെ അവൻ ബിരിയാണി അവളുടെ വായിലേക്ക് വച്ച് കൊടുത്തു.

കണ്ണുകൾ അടച്ച് പിടിച്ച് ആസ്വദിച്ച് ചവച്ചിറക്കിക്കൊണ്ട് അവൾ പറഞ്ഞു.

“നീ പറഞ്ഞപോലെ നല്ല ടേസ്റ്റ് ഉണ്ട്.”

“എങ്കിൽ ഒരു ബിരിയാണി നിനക്ക് പറയട്ടെ?”

“വേണ്ട, നിന്റെന്ന് ഇതുപോലെ കുറച്ച് വാരി തന്നാൽ മതി.”

“കൊച്ചു കുട്ടിയല്ലേ വാരി തരാൻ.”

ഒരു ചിരിയോടെ അവൾ പറഞ്ഞു.

“കുട്ടി ആയിരിക്കുമ്പോൾ അമ്മ വാരി തരുമായിരുന്നു. പിന്നെ പിന്നെ അതങ്ങു നിന്നു.. എത്രയോ വർഷങ്ങൾക്ക് ശേഷം ആണ് ഇന്ന് മറ്റൊരാളുടെ കൈയിൽ നിന്നും കഴിക്കുന്നതെന്നോ.. അപ്പോൾ വീണ്ടും അങ്ങനെ കഴിക്കാനൊരു ആഗ്രഹം.”

ദീപക് പുഞ്ചിരിയോടെ വീണ്ടും ഒരു പിടി കൂടി അവളുടെ വായിലേക്ക് വച്ചു

Leave a Reply

Your email address will not be published. Required fields are marked *