“ഓക്കേ, നമുക്ക് പുറത്ത് പോകാം.”
അത് കേട്ടപ്പോൾ അവളുടെ മുഖം തെളിഞ്ഞു.
“എന്നാൽ ഞാൻ പോയി ശ്രീജയോട് പറഞ്ഞിട്ട് വരം.”
അവന്റെ ഫോൺ തിരികെ നൽകികൊണ്ട് കീർത്തന അവിടെ നിന്നും നടന്നപ്പോൾ ഉണ്ണി പറഞ്ഞു.
“ഒരു ക്ലാസ് പോലും മുടക്കാത്ത പയ്യനായിരുന്നു. ഇവനെ നീ നശിപ്പിക്കും.”
നടക്കുന്നതിനിടയിൽ തിരിഞ്ഞ് നോക്കികൊണ്ട് അവൾ പറഞ്ഞു.
“അവന്റെ പ്രേമായിരുന്നല്ലോ അപ്പോൾ ക്ലാസ് ടൈമിൽ പാർട്ടി പ്രവർത്തനത്തിനൊക്കെ പോയിരുന്നത്.”
കീർത്തന നടന്ന് അവിടെ നിന്നും കുറച്ച് നേരം പിന്നിട്ടപ്പോൾ ഉണ്ണി ദീപക്കിനോട് ചോദിച്ചു.
“ഇന്ന് അവൾ നിനക്ക് മാല ഗിഫ്റ്റ് തന്നു. നാളെ നീ അവളുടെ കഴുത്തിൽ മാല ചാർത്തുമോ?”
അവന്റെ ചോദ്യത്തെ ചിരിച്ച് തള്ളുന്നതായി ഭാവിച്ച് മനസ്സിനുള്ളിലെ ചെറിയൊരു വേദനയോടെ അവൻ പറഞ്ഞു.
“സൂരജിന്റെയും ഇവളുടെയും വീട്ടുകാർക്ക് ഇവർ തമ്മിൽ കല്യാണം കഴിക്കണമെന്നാടാ ആഗ്രഹം. അതിനു ഇവർ രണ്ടുപേർക്കും സമ്മതവും ആണ്.”
കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നിട്ട് ഉണ്ണി ചോദിച്ചു.
“അതിൽ നിനക്ക് വിഷമം ഒന്നും ഇല്ലേ?”
“കീത്തു എന്റെ സുഹൃത്താണെടാ.. ഇത്രയും നാൾ എനിക്ക് ഒരു പെൺകുട്ടി സുഹൃത്ത് ആയി ഇല്ലാഞ്ഞതിനാൽ ഞാൻ കീത്തുവിന്റെ സൗഹൃദം നന്നായി ആസ്വദിക്കുന്നതും ഉണ്ട്.”
ഉണ്ണി പിന്നെ ഒന്നും ചോദിയ്ക്കാൻ നിന്നില്ല. കുറച്ച് സമയത്തിനകം കീർത്തന അവിടെ തിരികെ എത്തി. ഉണ്ണിയോട് യാത്ര പറഞ്ഞ് അവർ അവിടെ നിന്നും ഇറങ്ങി.
പാവാടയും ടോപ്പും ആയതിനാൽ ഒരു വശത്തേക്ക് കാലിട്ടന് അവൾ ബൈക്കിൽ ഇരുന്നത്. വലതു കൈ അവന്റെ വയറ്റിൽ ചുറ്റി പിടിച്ചിരുന്നു.
കോളേജ് ഗേറ്റ് കടന്നപ്പോൾ ദീപക് ചോദിച്ചു.
“എവിടെയാ കഴിക്കാൻ പോകേണ്ടത്?”
“നിനക്ക് ഇഷ്ടമുള്ളിടത്ത് പൊയ്ക്കോ, ഞാൻ ഇപ്പോൾ കഴിക്കാതെ ഉള്ളു.. എനിക്ക് ഇനി വേണ്ട.”
“എങ്കിൽ എനിക്ക് പരിചയമുള്ള ഒരു ബിരിയാണി കടയിൽ പോകാം. കുറച്ച് ദൂരം ഉണ്ടെന്നേ ഉള്ളു സൂപ്പർ ബിരിയാണി ആണ്.”
അവൾ അവന്റെ തോളിലേക്ക് മുഖം ചായ്ച്ചുകൊണ്ടു പറഞ്ഞു.
“എവിടെ വേണേലും പൊയ്ക്കോ. നമുക്ക് ആവിശ്യം പോലെ ടൈം കിടപ്പുണ്ടല്ലോ.”
കുറച്ച് നേരം അവർക്കിടയിൽ നിശബ്ദത നിറഞ്ഞപ്പോൾ ദീപക് പറഞ്ഞു.
“ഞാൻ ഒരു ഡൌട്ട് ചോദിക്കട്ടെ?”
അവൾ മുഖം മുകളിലേക്ക് നീക്കി താടിയെല്ല് അവന്റെ തോളിൽ അമർത്തി ഇരുന്നു.