നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]

Posted by

നക്ഷത്രക്കണ്ണുള്ള രാജകുമാരി 2

Nakshathrakkannulla Raajakumaari Part 2 | Author : Ne-Na

[ Previous Part ]

 

സമരം കാരണം ക്ലാസ് മുടങ്ങി ചുമ്മാ കോളേജിൽ കറങ്ങി തിരിഞ്ഞ് നടക്കുവായിരുന്നു കീർത്തനയും ശ്രീജയും.

“ഇനിയിപ്പോൾ എന്താ പരിപാടി.”

ശ്രീജയുടെ ചോദ്യത്തിന് അവളെ കളിയാക്കികൊണ്ടു കീർത്തന പറഞ്ഞു.

“കുറച്ച് കഴിയുമ്പോൾ കറങ്ങാൻ പോകാം എന്നും പറഞ്ഞു വിപിൻ വരും, നീ അവന്റെ കൂടെ പോകും, ഞാൻ റൂമിൽ ഒറ്റക്ക് പോസ്റ്റ് ആകും.. അതാണല്ലോ സാധാരണ സംഭവിക്കാറുള്ളത്.”

അവളുടെ മറുപടി കേട്ട് ശ്രീജ തല ചൊരിഞ്ഞ് ജാള്യതയോടെ ചിരിച്ചു.

അപ്പോഴാണ് കുറച്ചകലെ ബൈക്കിൽ ഇരുന്നുകൊണ്ട് കുറച്ച് പേരോട് സംസാരിക്കുന്ന ദീപക്കിനെ കീർത്തനക കണ്ടത്. അവന്റെ ബൈക്ക് ശരിയാക്കി കിട്ടിയിരുന്നു. കീർത്തന തന്നെയാണ് അതിനു പൈസ മുടക്കിയതും. ഒരാഴ്ച മുൻപാണ് അവന്റെ വിരലുകളിലെ  കെട്ടഴിച്ചതും.

“ഡി.. ദീപക് എന്നെ ബൈക്കിൽ കൊണ്ട് പോകുന്നത് നിനക്ക് കാണണോ?”

കീർത്തനയുടെ ചോദ്യം കേട്ട് ശ്രീജ ഒരു പരിഹാസ ചിരിയോടെ പറഞ്ഞു.

“നടക്കുന്ന കാര്യം വല്ലോം പറ നീ.. വളരെ അത്യാവശ്യമായി എവിടെയെങ്കിലും പോകണമെന്ന് പറഞ്ഞാൽ തന്നെ ഉണ്ണിയോടൊപ്പം നിന്നെ പറഞ്ഞ് വിടും.. ഇതിനു മുൻപ് അടവ് ഇറക്കിയവർക്കൊക്കെ അങ്ങനെ പണി കിട്ടിയിട്ടുള്ളത്.”

“എന്നാൽ ആ ചരിത്രമൊക്കെ ഇന്ന് മാറി മാറിയും..”

“എന്താണാവോ ഇത്ര കോൺഫിഡൻസ്.. ”

“അവൻ എന്റെ ബെസ്ററ് ഫ്രണ്ട് ആയതുകൊണ്ടും ഞാൻ അവന്റെ ബെസ്ററ് ഫ്രണ്ട് ആയതിനാലും.”

“ഓഹോ.. ഇതൊക്കെ എപ്പോൾ സംഭവിച്ചു.”

“അങ്ങനെ നീ അറിയാത്തതായി എന്തെല്ലാം കാര്യങ്ങളുണ്ട് മോളെ.. തല്ക്കാലം നീ ഇവിടെ നിന്ന് ഞാൻ അവനോടൊപ്പം പോകുന്നത് കണ്ടോള്ളൂ ..”

“അഹ്.. നിന്റെ ചമ്മി നാറിയ മുഖത്തോടുള്ള വരവിനായി ഞാൻ ഇവിടെ തന്നെ കാത്തിരിക്കാം.”

കീർത്തന തന്റെ ബാഗ് ശ്രീജയുടെ കൈയിൽ കൊടുത്ത് ദീപക്കിന്റെ അടുത്തേക്ക് നടന്നു.

തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന കീർത്തനയെ കണ്ട് ദീപക്കിന്റെ പിറകിൽ ബൈക്കിൽ ഇരിക്കുകയായിരുന്ന ഉണ്ണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *