ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ]

Posted by

“‘ നീയെന്തേലും പറഞ്ഞൊഴിവാക്ക് . ആവണിക്കാണേൽ വളർന്നൂന്നുള്ള ബോധം പോലുമില്ല . ഇപ്പഴും കുട്ടിയാന്നാ വിചാരം . ഞങ്ങളിവിടെയില്ലന്നോ മറ്റോ പറ ഹരിക്കുട്ടാ “”

അമ്മയങ്ങനെ പറഞ്ഞപ്പോൾ താനൊരുവിധത്തിലാണ് അവരോട് കളളം പറഞ്ഞൊഴിവായത് . അത് കഴിഞ്ഞും രണ്ടുമൂന്ന് പ്രാവശ്യം അവർ നാട്ടിലേക്ക് വരാൻ ഒരുങ്ങിയപ്പോഴുമെല്ലാം താനവരോട് ഓരോ കള്ളം പറഞ്ഞൊഴിവായി . ഒരിക്കൽ സണ്ണി തന്നോട് ചോദിക്കുകയും ചെയ്തു അതിനെ പറ്റി

“‘ എന്നാടാ ഹരീ ..നിനക്ക് ഞങ്ങൾ വീട്ടിലേക്ക് വരുന്നത് ഇഷ്ടമില്ലേ . കാര്യം നമ്മള് എല്ലാരും വായി നോക്കൂങ്കിലും ആളും തരവുമറിയാം കേട്ടോടാ ” ന്ന് .

ആഴ്ചയിൽ ഒന്നായിരുന്നു ആദ്യം അമ്മയെ വിളിച്ചിരുന്നത് . ലാൻഡ് ഫോൺ തകരാറിൽ ആയിരുന്നത് കൊണ്ട് മിക്കവാറും അങ്ങനെ യെ പറ്റിയിരുന്നുള്ളു . സണ്ണിക്ക് പുതിയ ഐ ഫോൺ കിട്ടിയപ്പോൾ അവന്റെ പഴയ ഐ ഫോൺ തനിക്ക് തന്നു . അപ്പോൾ താനുപയോഗിച്ചുകൊണ്ടിരുന്ന ഫോൺ അമ്മക്ക് കൊടുത്തപ്പോഴാണ് ലാൻഡ് ഫോൺ കട്ടാക്കി മൊബൈൽ വീട്ടിൽ ഉപയോഗിക്കാൻ തുടങ്ങിയതും എന്നും വിളിക്കാൻ തുടങ്ങിയതും . സ്‌കൂളിൽ കൊടുത്തു വിടാറില്ലങ്കിലും വന്നാൽ ഫുൾടൈം ആവണിയുടെ കയ്യിലായിരിക്കും മൊബൈൽ .

.കഴിഞ്ഞ തവണ സണ്ണി കുവൈറ്റിൽ നിന്ന് വന്നപ്പോൾ തനിക്കും ഷാബിനും കൊണ്ട് വന്ന ടാബ്‌ ആവണിക്ക് കൊടുത്തപ്പോൾ പഴയ ഫോൺ അമ്മ മാത്രമേ ഉപയോഗിക്കാറുള്ളൂ എന്നായി . ആവണി അമ്മയെ വാട്സ് ആപ്പ് ഉപയോഗിക്കാൻ ഒക്കെ പഠിപ്പിച്ചിട്ടുണ്ടെങ്കിലും വീഡിയോ കോൾ ഒരു തവണയെ ഉണ്ടായിട്ടുള്ളൂ . റേഞ്ച് കുറവാണ് നാട്ടിലെന്നത് തന്നെ കാരണം . വാട്സ് ആപ്പിൽ താനമ്മക്ക് ഇവിടുത്തെ ഫുഡിന്റെയും സ്ഥലവുമൊക്കെ ഫോട്ടോയെടുത്തിട്ട് കൊടുക്കാറുണ്ടെങ്കിലും തിരിച്ചൊന്നും വിടാറില്ല . അമ്മ കാണുന്നില്ലേ , ഇല്ലെങ്കിൽ ഞാനിനി വിടുന്നില്ല എന്ന് പറഞ്ഞപ്പോൾ ഉണ്ടെടാ നീ അയക്ക് എനിക്ക് അതൊക്കെ കാണാൻ ഇഷ്ടമാണെന്ന് പറയുകയും ചെയ്തിട്ടുണ്ട് .

പത്തു ദിവസം അവധി കിട്ടിയപ്പോൾ ഊട്ടിക്കോ മറ്റോ ടൂർ പോകാമെന്ന് സണ്ണി പറഞ്ഞതാണ് . ഷാബിൻ ആദ്യമെതിർത്തു . അവന്റെ വീട് വിറ്റിട്ട് അടുത്ത് തന്നെ മറ്റൊരു വീട് വാങ്ങി മാറുകയാണെന്ന് .
തനിക്കും ടൂറിന് താത്പര്യമുണ്ടായിരുന്നില്ല . പക്ഷെ സണ്ണി തന്നെയാകുമെന്നോർത്തപ്പോൾ ഒരു വിഷമം . അമ്മ വിളിച്ചപ്പോൾ താനത് സൂചിപ്പിച്ചപ്പോൾ അമ്മയുടെ പ്രതികരണമാണ് തന്നെയിപ്പോൾ കൺഫ്യുഷനാക്കിയതും ഞെട്ടിച്ചതും .

”’നീ വീട്ടിൽ പോയില്ലേ..”’

ചുമലിൽ തട്ടിയപ്പോഴാണ് ഹരി ചിന്തയിൽ നിന്നുണർന്നത്.

സണ്ണി !!

കയ്യിൽ തെരുപ്പിടിച്ചുക്കൊണ്ടിരുന്ന ഗ്ലാസിൽ സണ്ണി പിടിച്ചപ്പോൾ അവനത് വിട്ടു കൊടുത്തു.

”’ നീയെന്നാ ഇവിടെ? ഷാബിനെന്തിയെ.?”’

””അവന് എന്തോ പർച്ചേസ്.. ഞാൻ പോയില്ല . ഒരു ഫുള്ളും എടുത്തു നിന്റടുത്തേക്ക് വരാമെന്ന് കരുതിയപ്പോ നീയിവിടെ.”’

Leave a Reply

Your email address will not be published. Required fields are marked *