നോക്കാം. അയാളുടെ മാനസിക നില അറിയുവാനും, എത്രത്തോളം ഓർമശക്തി നഷ്ടപ്പെട്ടു എന്നുമൊക്കെ ഏകദേശം ധാരണ ലഭിക്കാൻ അത് സഹായിക്കും. നിങ്ങളുടെ പെർമിഷൻ ഉണ്ടെങ്കിൽ ഞാൻ അതിനുള്ള ഏർപ്പാട് ചെയ്യാം..
മോഹനൻ : ഡോക്ടർ ധൈര്യമായിട്ട് ചെയ്യണം… ഏതൊക്കെ വഴിയിലൂടെ സഞ്ചരിച്ചിട്ടായാലും ഞങ്ങൾക്ക് അവനെ പഴയ അമലൂട്ടൻ ആയിട്ട് തിരിച്ചു വേണം…
കോശി : ശരി… ഷിൽന നേരത്തെ പറഞ്ഞ ഓഡിയോ ഒന്ന് കേൾപ്പിക്കാമോ… നിങ്ങൾ എന്റെ മുറിയിലേക്ക് വാ…
പിന്നെ ഒരു കാര്യം, അമലിന്റെ കൂടെ തന്നെ നിന്ന് പഴയ കാര്യങ്ങൾ ഒക്കെ സംസാരിച്ച് അവനുമായി നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കാൻ മോള് ശ്രമിക്കണം. ഇപ്പോഴാണ് അവന് ശരിക്കും ഒരു പ്രണയിനിയെ ആവശ്യമുള്ളത്. നിങ്ങൾ പറഞ്ഞ അറിവുവച്ച് ഷിൽന തന്നെയല്ലേ അതിന് ഏറ്റവും യോജിച്ച ആൾ ?
മോഹനൻ : ഡോക്ടറെ ഇവർ തമ്മിൽ ആയിരുന്നു ഒന്നിക്കേണ്ടത്.. പക്ഷെ അന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നു ഈ മോളുടെ സ്നേഹത്തിന്റെ ആഴം. തുഷാരയെ കുറിച്ച് ഓർക്കുമ്പോൾ സങ്കടം ഉണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അവന് ഒരു തുണയായി വരേണ്ടവൾ ഷിൽന തന്നെയാണ്. ഇവർ തമ്മിൽ ഒരുമിക്കുന്നത് തുഷാര മുകളിൽ ഇരുന്ന് കാണുന്നുണ്ടാവും. ഒരുപക്ഷേ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും അവളുടെ ആത്മാവ് ആയിരിക്കും. അതിനുള്ള തെളിവ് അവൾ തന്നെ ഇവിടെ വച്ചിട്ടാണ് മണ്മറഞ്ഞു പോയത്.
നിത്യ : മോഹനേട്ടൻ പറഞ്ഞുവരുന്നത്…..
മോഹനൻ : അമലിന്റെ ദുബായിലെ ഫ്ലാറ്റ് ഒഴിയാൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുറിയൊക്കെ വൃത്തിയാക്കി സാധനങ്ങൾ എടുത്ത് വയ്ക്കുമ്പോൾ ആണ് അഞ്ജലി തുഷാരയുടെ ഡയറി കണ്ടത്. അതിൽ ഉണ്ട് അവൾ എത്രത്തോളം തന്റെ ഭർത്താവിനെ മനസിലാക്കിയിട്ടുണ്ട് എന്നത്. തുഷാരയുടെ ഇഷ്ടങ്ങൾ ആയിരുന്നില്ല അവൾക്ക് വലുത്…. അവളുടെ ഏട്ടന്റെ സന്തോഷം ആയിരുന്നു. ഇപ്പൊ ഇത്രയേ ഞാൻ പറയുന്നുള്ളു… ബാക്കി നിങ്ങൾ നാട്ടിൽ എത്തിയിട്ട് നേരിട്ട് വായിച്ചോ…
ഇനി ആ ഡയറി എന്റെ ഷികുട്ടിക്ക് അവകാശപ്പെട്ടത് ആണ്.
നടന്ന കാര്യങ്ങൾ ഒക്കെ അറിയുമ്പോൾ ചിലപ്പോൾ അമൽ തുഷാരയെ ഓർത്ത് സങ്കടപെടും… അന്ന് മോള് വേണം അവനെ അത് വായിച്ച് കേൾപ്പിക്കാൻ…
_______/________/_______/_______
ബോധമറ്റ ശരീരത്തോടെ എയർ ആംബുലൻസിൽ മെഡിക്കൽ സംഘത്തിന്റെ അകമ്പടിയോടെ ജർമനിയിലേക്ക് പറന്ന അമൽ ഇന്ന് സ്വബോധത്തോടെ തന്റെ സ്വന്തം മണ്ണിലേക്ക് തിരികെ പറക്കുകയാണ്, കുറച്ച് വർഷങ്ങൾക്ക് മുൻപുള്ള ഓർമകളുമായി.
കഴിഞ്ഞതൊക്കെ ഓർത്തെടുക്കുവാനും, പുതിയൊരു ജീവിതം നെയ്തെടുക്കുവാനും ഷിൽനയും നിത്യയും ഉണ്ട് അമലിന്റെ ഇടതും വലതുമായി ….
അമലിന്റെ കളികൾ ഇനി കേരളത്തിൽ. പ്രണയത്തിന്റെ, പകയുടെ, പ്രതികാരത്തിന്റെ ആളിക്കത്തൽ….