മോഹനൻ : മോളേ ഷീ…. അവൻ നമ്മളെ എല്ലാവരെയും ഓർക്കുകയെങ്കിലും ചെയ്തില്ലേ. ഇത് പോലും നമ്മൾ പ്രതീക്ഷിച്ചത് അല്ലല്ലോ.. മോള് കരയല്ലേ… ഡോക്ടർ പറഞ്ഞിട്ടുണ്ട് അമലൂട്ടനെ പൂർണതോതിൽ നമുക്ക് തിരിച്ചുകിട്ടും എന്ന്.. മോള് വിഷമിക്കല്ലേ
നിത്യ : ഇല്ല മോഹനേട്ടാ… അവൾക്ക് വിഷമം ഒന്നും ഇല്ല. പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റാഞ്ഞിട്ടാ…
സ്വന്തം ഭാര്യയും മാമനും പോയത് അറിയുമ്പോൾ എന്റെ പോന്നുമോൻ എങ്ങനായിരിക്കും അതൊക്കെ താങ്ങുക… എന്റെ അമലൂട്ടന് എല്ലാം കേൾക്കാനുള്ള ശക്തി കൊടുക്കണേ ഭഗവാനേ…
ഷി : എല്ലാം ശരിയാവും… നമ്മൾ ഇത്രയും സഹിച്ചില്ലേ…ഏട്ടന്റെ ഓർമശക്തി കൂടി തിരിച്ചുകിട്ടും…. അതിനുള്ള വഴിയൊക്കെ ഉണ്ട്. എല്ലാം ഇല്ലെങ്കിലും മംഗലാപുരത്ത് പോയതുമുതൽ ഇന്നുവരെയുള്ള കാര്യങ്ങൾ എനിക്ക് അറിയാം. ഒരു കഥപോലെ ഞാനും അമ്മയും പറഞ്ഞുകൊടുക്കും….
……………………
ഡോക്ടർ കോശി കുറേ നേരം അമലുമായി സമംസാരിച്ചതിനുശേഷം പുറത്തേക്ക് വന്നു. അയാളുടെ മുഖത്തും നല്ല പ്രതീക്ഷയുള്ളതുപോലെ തോന്നി. ഇനി മരുന്നുകൾ അല്ല നിങ്ങളുടെയൊക്കെ സ്നേഹവും ഓർമപുതുക്കലും പരിചരണവും ഒക്കെയാണ് അമലിന് വേണ്ടതെന്ന വാക്കുകൾ ഷിൽനയെ കൂടുതൽ ഊർജസ്വലയാക്കി. അമലിന് നടക്കാൻ ചെറിയ ബുദ്ദിമുട്ട് ഉണ്ടെന്നും, ഒരാളുടെയോ, സ്ട്രക്ചറിന്റെയൊ സഹായത്താൽ പതുക്കെ നടന്ന് പഠിക്കണം എന്നും കോശി നിർദേശിച്ചു. അത് മറ്റൊന്നും കൊണ്ടല്ല, കാലിന്റെ എല്ലിനുണ്ടായ ഫ്രാക്ച്ചർ മാറുവാനായി പ്ലാസ്റ്റർ ഇട്ടതുകൊണ്ടുള്ള താൽക്കാലിക പ്രശ്നമാണെന്ന് പറഞ്ഞപ്പോഴാണ് എല്ലാവർക്കും സമാധാനമായത്. കാലിനുള്ള ഇതേ പ്രശ്നം തന്നെയാണ് ഇടതുകൈക്കും ഉള്ളത്. അതുകൊണ്ട് തന്നെ അമലിന് മറ്റൊരാളുടെ സഹായം വളരെ അത്യാവശ്യമാണ് ഈ ഒരു ഘട്ടത്തിൽ.
കോശി : ഇത്രയും സമയം അമലുമായി സംസാരിച്ചതിൽ നിന്നും എനിക്ക് മനസ്സിലായത്, കഴിഞ്ഞ കുറച്ച് കാലങ്ങൾ വരെയുള്ള എല്ലാം അമലിന് കൃത്യമായി ഓർമയുണ്ട് എന്നാണ്. ചിലപ്പോൾ നമ്മുടെ മനസ്സ് അങ്ങനെയാണ്. ഈ അടുത്ത് നടന്ന കാര്യങ്ങൾ നമുക്ക് വ്യക്തമായി ഓർമ ഇല്ലെങ്കിലും കുട്ടിക്കാലത്തെ ചെറിയ സംഭവങ്ങൾ പോലും നന്നായി ഓർത്തുവയ്ക്കും. അതുകൊണ്ട് ഇനി നിങ്ങൾ എല്ലാവരും ചേർന്ന് വേണം അമലിന്റെ കഴിഞ്ഞ കാല ഓർമകളിലേക്ക് ആഴ്ന്നിറങ്ങാൻ. ഇന്നത്തെ കാലത്ത് ഇതൊരു വലിയ പ്രശ്നം അല്ല. കാരണം ദിവസത്തിൽ നാല് സെൽഫി എടുക്കുന്നവരല്ലേ നമ്മൾ.. കഴിഞ്ഞ കുറച്ച് ഫോട്ടോകൾ , വീഡിയോ, കല്യാണ ആൽബം അങ്ങനെ പലതും കാണിച്ച് അദ്ദേഹത്തിന് തന്നെ കൻഫ്യൂഷൻ ഉണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ട് എത്തിക്കണം. അപ്പൊ യാന്ത്രികമായി തലച്ചോറും കഠിനാധ്വാനം ചെയ്തുതുടങ്ങും.
മറ്റൊരു പ്രധാനപ്പെട്ട കാര്യം എനിക്ക് നിങ്ങളോട് പറയുവാൻ ഉണ്ട്. ഇത് എന്റെ തൊഴിലിന്റെ ഭാഗമല്ല എങ്കിലും ഞാൻ ഇത് പറയാൻ ബാധ്യസ്ഥനാണ്. ഇത് ഒരു അപകടം തന്നെയാണോ എന്ന് എനിക്ക് ഒരു സംശയം ഉണ്ട്. കാരണങ്ങൾ പലതാണ്. ശരീരത്തിലെ മറ്റ് ഇഞ്ചുറികൾ ഒക്കെ അപകട സൂചന നൽകുന്നതാണ്. പക്ഷെ തലയ്ക്ക് ഏറ്റ ക്ഷതം അങ്ങനെയല്ല. നമ്മൾ ഒരു അപകട സമയത്ത് എന്തിലെങ്കിലും പോയി ഇടിക്കുന്നതും , മറ്റൊരാൾ എന്തെങ്കിലും വസ്തു