: എന്റെ അമ്മേ ഞാൻ ഇത്രയും നേരം ഡോക്ടറോഡ് ഏട്ടന്റെ കാര്യം സംസാരിക്കുകയായിരുന്നു. ഡോക്ടർക്ക് ചില കാര്യങ്ങൾ അറിയുവാൻ ഉണ്ട്… അതിനുവേണ്ടിയാണ്. പ്ലീസ്… പറയമ്മേ…
: നീ ഈ കാര്യങ്ങൾ ഒക്കെ ഡോക്ടറോട് പറയാൻ പോകുവാണോ…
: അയ്യോ… എന്റെ അമ്മയ്ക്ക് നാണക്കേട് ഉണ്ടാക്കുന്ന എന്തെങ്കിലും ഞാൻ ചെയ്യുമോ… അതൊക്കെ ഞാൻ വേണ്ടപോലെ നോക്കി ചെയ്തോളാം.. പ്ലീസ് അമ്മ പറ… നമ്മുടെ ഏട്ടന് വേണ്ടിയല്ലേ…
ഇവിടെ നടന്നതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ ഒന്നും അറിയാതെ ദീർഘ നിദ്രയിൽ കഴിയുന്ന അമലൂട്ടന്റെ മുഖത്തേക്ക് നോക്കുമ്പോൾ നിത്യയ്ക്ക് എന്തെന്നില്ലാത്ത സങ്കടമാണ് വരുന്നത്. ഒരമ്മ ഒരിക്കലും തന്റെ മകളുടെ മുന്നിൽ പറയാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ തന്റെ അമലൂട്ടന്റെ നന്മയ്ക്ക് വേണ്ടി നിത്യ വരിവരിയായി വിവരിച്ചുകൊടുത്തു. ഇത് മുഴുവൻ കേട്ടുകഴിഞ്ഞ ഷിൽനയുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി നിറഞ്ഞു. അവൾ നിത്യയെ കെട്ടിപിടിച്ച് കവിളിൽ ഒരു ഉമ്മകൊടുത്തു.
: ഡോക്ടർ പറഞ്ഞപോലെ അത് ചീത്ത സ്വപ്നം അല്ല നല്ലതാ…. വളരെ നല്ല സ്വപ്നം…
: നീ എന്താ ഈ പറയുന്നേ… എനിക്ക് ഒന്നും മനസിലാവുന്നില്ല
: ഏട്ടനെ അലട്ടിയ സ്വപ്നം അമ്മ ഇപ്പൊ പറഞ്ഞതിൽ ഉണ്ട്.. എനിക്ക് തോന്നുന്നത് ഏട്ടൻ ഏറ്റവും കൂടുതൽ സന്തോഷിച്ചതും മനസിൽ കൊത്തിവച്ചതും ആ ഒരു രംഗം ആയിരിക്കും. പക്ഷെ ഞാൻ ഇങ്ങനെ ഒരു രംഗം ദുഃസ്വപ്നമായി കണ്ടത് പറഞ്ഞതുകൊണ്ടായിരിക്കും ഏട്ടന്റെ മനസിലും ദുഷ്ചിന്തകൾ വന്നതും അത് പിന്നീട് ഭയമായി മാറിയതും…
അമ്മ ഏട്ടന്റെ അടുത്ത് ഇരിക്ക് ഞാൻ വേഗം പോയി ഡോക്ടറെ കണ്ടിട്ട് വരാം..
………………………..
: ഡോക്ടറെ…. ഏട്ടന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത കുറച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മോശം അനുഭവം അല്ല കേട്ടോ… ഒരുപക്ഷേ ഏട്ടന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു രംഗം… പക്ഷെ ഡോക്ടർ എന്നോട് മുഴുവൻ കാര്യങ്ങളും ചോദിക്കരുത്. ആ ഒരു സ്വപ്നം ഉടലെടുത്തത് എന്ന് ഞാൻ കരുതുന്ന ഒരു സന്ദർഭം വിവരിക്കാം… ബാക്കി ഒക്കെ ഡോക്ടർ ഊഹിച്ചോ…
എന്റെ ഏട്ടന് ആദ്യം ഒരു പ്രണയം ഉണ്ടായിരുന്നു… അതിന്റെ വ്യാപ്തി ഡോക്ടർക്ക് പറഞ്ഞാൽ മനസിലാവണം എന്നില്ല.. പക്ഷെ അത് ഒരു സംഭവം ആയിരുന്നു…
……. ….. ……
തന്റെ അമ്മയ്ക്കും ഏട്ടനും ഒരു വിധത്തിലുമുള്ള നാണക്കേട് ഉണ്ടാക്കാതെ ഷിൽന ഭംഗിയായി അമലിന്റെ ഹണിമൂൺ ട്രിപ്പ് വിവരിച്ചു കൊടുത്തു. ഷിൽനയുടെ മുഖത്ത് നേരത്തെ ഉണ്ടായിരുന്ന അതേ പുഞ്ചിരി ഇപ്പോൾ കോശിയുടെ മുഖത്തും കാണാം. ഇനി ഒന്ന് അമലിന് ബോധം തെളിഞ്ഞാൽ മാത്രം മതി.. ബാക്കി ഒക്കെ തനിക്ക് സ്വായത്തമാവും എന്ന ആത്മവിശ്വാസം ഡോക്ടർ കോശിക്ക് കൈവന്നിട്ടുണ്ട്.
______/______/______/_______
കോശി ഡോക്ടറിന്റെ രണ്ടാഴ്ചത്തെ പരിശ്രമങ്ങൾക്ക് ഒടുവിൽ ആ ശുഭ മുഹൂർത്തം വന്നെത്തി.. രാവിലെ തന്നെ അമലിനെ നനഞ്ഞ തുണികൊണ്ട്