അവൾ ചിരിച്ചു….
” പിന്നേ ഒന്നൂടി…. കുറച്ചു നാളത്തേക്ക് എന്റെ ഒറക്കം കെടുത്തിയ ഒരു ചോദ്യം ആയിരുന്നു….. ”
” എന്താണ്…..”
” കുഞ്ഞാ നീ എന്തുകൊണ്ട് ഇതുവരെ പ്രണയിച്ചിട്ടില്ല ഒരുപാട് പ്രൊപോസൽസ് വന്നിട്ടില്ലേ… പിന്നെന്താണ്…. ”
“വെൻ ദി റൈറ്റ് പേഴ്സൺ കംസ് ലവ് വിൽ ഹാപ്പെൻഡ് ഓട്ടോമാറ്റിക്കലി അതെ സംഭവിച്ചോള്ളൂ…….”
ഞാൻ പൊട്ടി പൊട്ടി ചിരിച്ചു ….
ആഹ് ചിരിയുടെ അതെ റീഫ്ലക്ഷൻ എനിക്ക് കൊച്ചിയിലെ എന്റെ ഫ്ലാറ്റിലെ ഈ നിമിഷത്തിലും എനിക്ക് കിട്ടി…
ഓഹ് ഓഹ് ടൈം പോയതറിഞ്ഞേ ഇല്ലല്ലൊ…..
ലഞ്ച് ടൈം ആവാറായി…… എങ്ങനെ ഒക്കെ പറഞ്ഞാലും ഒറ്റയ്ക്കുള്ള ജീവിതം ബോറിങ് തന്നെയാണ്…….പിന്നെ ആകെയുള്ള ആശ്വാസം
അവളാണ് തനു….തനു എന്റെ കൊളീഗ് ആണ്…
ഞാൻ പറഞ്ഞല്ലോ എനിക്കിവിടെ അധികം കൂട്ടുകാരില്ല എന്ന്….. പക്ഷെ കമ്പനിയിൽ ചേർന്ന് കഴിഞ്ഞ് ഇടയ്ക്ക് എപ്പോഴോ കിട്ടിയ ഗ്യാപ്പിൽ പരിചയപെട്ടു അടുത്ത കൂട്ടുകാരായവരാണ് ഞാനും തനുവുവും……തനുവിന് എന്റെ എല്ലാ കാര്യങ്ങളും അറിയാം… അതുകൊണ്ട് തന്നെ ഞാൻ തെറി കേൾക്കാത്ത ദിവസങ്ങൾ നന്നേ കുറവ്…..
ദേ…. പറഞ്ഞു നാവെടുത്തില്ല അവൾ വിളിക്കുന്നുണ്ട്…..
” ഹലോ… ”
” ബാൽക്കണി നോക്കി ദിവാസ്വപ്നം ഒക്കെ കണ്ട് തീർന്ന…… ”
” ഹ ഹ ഹ….. ദേ ഇപ്പൊ കഴിഞ്ഞേ ഉള്ളു…… ”
” അയ്യടാ ഇളിക്കല്ലേ വല്ലോം തിന്നോ ”
” ആഹ് എന്തെക്കൊയോ തിന്നു….. ”
” ഞാൻ വരണോ…… ”
” എന്തിനു…. “