ഞാൻ ചിരിച്ചു…. ഇവളത് ശ്രദ്ധിച്ചെങ്കിൽ പിന്നെ എന്റെ പണി എളുപ്പം ആയില്ലോ…..
പിന്നെ ഒരാഴ്ചത്തേക്ക് ഞാൻ അവളെ കാണാൻ ശ്രമിച്ചില്ല……അവളെന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാനായിരുന്നു അത്…
ഞാൻ ഊഹിച്ചത് പോലെ തന്നെ അവളെന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അതെനിക്ക് മനസിലായത് അവൾ തന്നെ എന്നോട് വന്ന് ചോയ്ക്കുമ്പോഴാണ്…..
മരച്ചോട്ടിൽ വെറുതെ ആലോചിച്ചു നിന്ന എന്നോട് അവളിങ്ങോട്ട് വന്ന് പറഞ്ഞു….
” ഡോ താൻ പുറകെ നടക്കുന്നതൊക്കെ നിർത്തിയോ കാണാൻ ഇല്ലല്ലോ….. ”
കാത്തിരുന്നു കിട്ടിയ ചോദ്യം കണക്കെ ഞാൻ അതിനു മറുപടിയും പറഞ്ഞു….
” ഞാൻ വരുന്നുണ്ടോ ന്ന് നോക്കുവല്ലേ ചേച്ചി…. എല്ലാ അറിയാം ല്ലേ… ”
ഞാൻ ചിരിച്ചു…….
അവളും ചിരിച്ചു…….
പ്രണയം പൂത്തുലഞ്ഞ ചിരി…. പ്രണയം ചിലപ്പോഴൊക്കെ സിമ്പിൾ ആണ് അതിനുദാഹരണം അല്ലെ എന്റെ പ്രണയം….അവിടെ തുടങ്ങിയതായിരുന്നു എന്റെയും അവളുടെയും പ്രണയം……
പലപ്പോഴും ഞങ്ങളുടെ പ്രണയം ഒരു അത്ഭുതമായി എനിക്ക് തോന്നി…. എന്നെക്കാൾ അവൾ എന്നെ നന്നായി കെയർ ചെയ്തു…..കോളേജിനുള്ളിൽ ഒരുപാട് പരിമിതികൾക്കുള്ളിൽ ഞങ്ങളുടെ പ്രണയം നിറഞ്ഞു….
എല്ലാരുടേം മുന്നിൽ അവളെ ഞാൻ ചേച്ചിന്നു തന്നെ വിളിച്ചു…..പക്ഷെ എനിക്കെല്ലാമായിരുന്നു അവൾ എന്റെ രണ്ടാനമ്മ , എന്റെ ചേച്ചി, എന്റെ കാമുകി.. അങ്ങനെ എല്ലാം…… എക്സാം സമയങ്ങളിൽ എന്റെ ടീച്ചറും അവൾ തന്നെ ആയിരുന്നു…എന്നെക്കാൾ അവൾക്കായിരുന്നു നിർബന്ധം ഞാൻ നല്ല മാർക്ക് വാങ്ങി പാസ്സാവണം എന്നുള്ളത്…. മൊത്തത്തിൽ പറഞ്ഞാൽ അവളെ ചുറ്റിയായിരുന്നു എന്റെ ലോകം തന്നെ…..
ഒരു ദിവസം അപ്രതീക്ഷിതമായി ഞാൻ അവളോട് ചോദിച്ചു…..
” നീ എന്തുകൊണ്ടാ കുഞ്ഞാ എന്നെ ഇഷ്ടപ്പെട്ടത്….. ”
” നിനക്കു വേറൊന്നും ചോയ്ക്കാൻ ഇല്ലേ ജിത്തു…… ”
” ഹ പറ ചേച്ചി…… ”
” അറിയില്ല… കാരണമില്ല നീ ഫോളോ ചെയ്യുന്നത് അറിഞ്ഞ മുതൽ ന്തോ ഒരു ഫീലിംഗ്… നീയെന്നെ ബസ്റ്റോപ്പിൽ വെച്ച് കണ്ടെന്നു പറഞ്ഞില്ലേ അന്ന് തന്നെ നിന്നെ ഞാനും കണ്ടിരുന്നു…. എനിക്കെനന്തോ നിന്നോട് വല്ലാത്ത കൗതുകം തോന്നി…നീയും എന്റെ അതെ കോളേജിൽ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ എനിക്കൊരു സന്തോഷം ആയിരുന്നു….
നീയെന്നെ ഫോളോ ചെയ്യുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് ആകാംഷ കൂടി അതോണ്ടാ ഞാൻ തന്നെ എല്ലാം അറിഞ്ഞു വെച്ച് ചോദിച്ചേ.. എനിക്ക് പ്രണയുമുണ്ടോന്ന് നീ തിരക്കിയതും ഒക്കെ….. പിന്നെ എല്ലാം പെട്ടനായിരുന്നില്ലേ…. “