അവൾക്ക് പക്ഷെ ചിരിപ്പൊട്ടി…. അവൾ എന്റെ മുന്നിൽ തന്നെ പൊട്ടി പൊട്ടി ചിരിച്ചു….
എനിക്കൊന്നും മനസിലായില്ല ഇതിലെന്താ ഇത്രയും ചിരിക്കാൻ ഉള്ളത്……
” ചേച്ചി……”
ഒരു വിധം ചിരിയടക്കി അവൾ എന്നെ നോക്കി പറഞ്ഞു….
” എടാ മോനെ…. ഈ പ്രേമത്തിനിടയ്ക്കും എന്നെ ചേച്ചീന്നു വിളിക്കാൻ കാണിച്ച ആ മനസുണ്ടല്ലോ ഹാറ്റ്സ് ഓഫ്….. ”
ഞാനും ചിന്തിച്ചു… ശെടാ ഞാനെന്തിന് ഇവളെ അങ്ങനെ വിളിച്ചു….
എന്തായാലും ബിൽഡപ്പ് കളയാതെ ഒരു ഡയലോഗ് തട്ടി വിട്ടു….
” അതിപ്പോ നമ്മൾ തമ്മിൽ പ്രേമിക്കുമ്പോ ഞാൻ ചേച്ചിന്നു വിളിക്കണ മോശല്ലേ അതോണ്ട് നേരത്തെ ആയിക്കോട്ടെ….. ”
” ആ നീയങ്ങു തീരുമാനിച്ചോ ഞാൻ നിന്നെ പ്രേമിക്കും എന്ന്……? ”
” എന്റെ ചേച്ചി ഇരുപതു വർഷമായിട്ട് ഒരാളെ പോലും നോക്കാതെ ഇക്കണ്ട പെൺപിള്ളേർ മൊത്തം എന്റെ കണ്ണിന്റെ മുന്നിൽ കൂടി പോയിട്ടും ഒരിടത്തും ഉടക്കാതെ ചേച്ചിയെ കണ്ടപ്പോ മാത്രം പറന്നു പോയ എന്റെ കിളി സത്യം ആണെങ്കിൽ ചേച്ചി എനിക്കുള്ളത് തന്നെയാണ്….
കേട്ടിട്ടില്ലേ പ്രണയത്തിനു പ്രായമില്ല….. അതാർക്കും തോന്നാം എപ്പോഴും തോന്നാം ആരോടും തോന്നാം… സൊ….. ”
ഞാൻ പറഞ്ഞു നിർത്തി …
” സൊ യു ലവ് മി…… റൈറ്റ്….? ”
“യെസ് ഐ ഡൂ…..”
അവൾ പിന്നെയും ചിരിച്ചു….
” അപ്രോച്ച് ഒക്കെ കൊള്ളാം മോനെ…. പക്ഷെ എന്റെ അച്ഛനറിഞ്ഞാൽ നിന്റെ പ്രേമം പപ്പടം പൊടിയണ പോലെ പൊടിയും….. ”
” വിശ്വസിക്കുന്നില്ല ചേച്ചി… ദിസ് ഈസ് മൈ ഫസ്റ്റ് ആൻഡ് ലാസ്റ്റ് ലവ്…. ആരു വിചാരിച്ചാലും ജഗത്തിനു നിളയോടുള്ള പ്രേമത്തിന് യാതൊന്നും സംഭവിക്കാൻ പോണില്ല…. ”
” കാണാം…. ശെരി അപ്പോ ഞാൻ പോട്ടെ മിസ്റ്റർ ജഗത്ത്… ക്ലാസ്സുണ്ട് ബൈ….. ”
” അല്ല ഞാനീ പുറകെ നടക്കണ ഒക്കെ എങ്ങനെ അറിഞ്ഞു….. ”
അവൾ തിരിഞ്ഞു നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു…
” ഞാനത് ശ്രദ്ധിച്ചിരുന്നു…..”
അത്ര മാത്രം പറഞ്ഞു അവൾ നടന്നു പോയി….