❤️ഭദ്രദീപം 3 [𝓜 𝓓 𝓥 & 𝐌𝐞𝐞𝐫𝐚]

Posted by

മുറിയിൽ കടന്നവളെ പിടിച്ചത്, പക്ഷെ അന്നവനേറ്റ നാണക്കേട് അവളോടുള്ള മോഹം മുഴുവനും പകയായി മാറി….

6 മാസങ്ങൾക്ക് മുൻപ് തന്നെ കാണാൻ വന്ന അവൻ പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്, ഗൗരിയുടെ മകൾ ഭദ്ര, അമ്മയേക്കാൾ സുരസുന്ദരിയായ അവളെ മരുമകളായി വീട്ടിൽ കൊണ്ടുവരുമെന്നും തന്റെ 20 വർഷത്തെ അഭിനിവേശം ഭദ്രയിലൂടെ നടത്തുമെന്നും.

വിശ്വനാഥൻ!!

അതെ അവൻ ഇപ്പോഴും ആനയുടെ പകയും ശക്തിയുമാണ്. പക്ഷെ ഭദ്രയെ എങ്ങനെയും രക്ഷിക്കണമെന്ന ആഗ്രഹം കൊണ്ടാണ് തഞ്ചാവൂര് നിന്നും താൻ തിടുക്കപെട്ടു ഇങ്ങോട്ടേക്ക് വരുന്നത്.

ഒരുപക്ഷെ ഗൗരിയുടെയും ദേവന്റെയും അനുഗ്രഹം കൊണ്ടാവാം നഷ്ടപെട്ട തന്റെ സ്വരം തിരിച്ചു കിട്ടിയതും.
എന്തായാലും തന്റെ ഈ ജന്മം തീരും മുൻപ് ഭദ്രയോടു ദീപനോടും ഈ കാര്യമെല്ലാം പറഞ്ഞിട്ടേ പോകുന്നുള്ളൂ.

ആരാ എവിടുന്നാ…

ഞാൻ.. കേശവൻ.
മുൻപ് ഇവിടെ….

അതുപറയുമ്പോ പാട്ടുപുരയുടെ ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ദേവന്റെയും ഗൗരിയുടേം ഫോട്ടോ കണ്ടപ്പോൾ കേശവൻറ് കണ്ണ് നിറഞ്ഞു.

ഞാൻ ഗൗരിയുടെയും ദേവന്റെയും കാർ ഓടിച്ചിരുന്ന കേശവൻ.

എന്റെ വൈക്കത്തപ്പാ…
കേശവാ… നീയിത്രയും നാള് എവ്ടെയായിരുന്നു.
നീ അവരോടൊപ്പം മരിച്ചെന്നാണ് ഞങ്ങൾ എല്ലാം വിശ്വസിച്ചിരുന്നത്.

മരിച്ചു പോയേനെ, മഹാദേവ..
ആട്ടെ എനിക്ക് അത്യാവശ്യമായി ഭദ്രയേയും ദീപനെയും കാണണം.

ദീപൻ, ഇന്ന് കാലത്തു ടൌൺ വരെ പോകുവാണ് പറഞ്ഞു. അവൻ ഊണിനു മുൻപ് എത്തേണ്ടതാണ്.

പിന്നെ ഭദ്ര. അവൾ വിശ്വനാഥന്റെ മകന്റെ ക്ലിനിക്കിൽ ആണ് ജോലി. അവിടെ ആൽത്തറയുടെ നേരെ കാണുന്ന ആ കെട്ടിടത്തിൽ.

അതുകേട്ടതും കേശവന്റെ മനസ് ഒന്ന് പിടച്ചു.
വിശ്വനാഥന്റെ മകൻ, അവനും അച്ഛന്റെ സ്വഭാവമാണോ ഇനി എന്ന് ആലോചിച്ചു പതറികൊണ്ട് കേശവൻ വേഗത്തിൽ ക്ലിനിക്കിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *