ഉലച്ചുകൊണ്ടിരുന്നു.
അമ്മയ്ക്കും അച്ഛനും ഇപ്പോൾ ഭദ്ര അല്ലെങ്കിലും മറ്റൊരു കുട്ടിയെ വിവാഹം കഴിച്ചാൽ മതിയെന്നാണ്. പക്ഷെ തന്റെ മനസ് അതിപ്പോഴും അഗാധമായ ഇരുണ്ടു നിറഞ്ഞ കൊക്കയിൽ എവിടെയോ ഭദ്രയ്ക്ക് വേണ്ടി കേഴുകയാണ്…..
അനന്തന്‍ കണ്ണിലെ വെള്ളം തുടച്ചുകൊണ്ട് അമ്മയെ കാണാൻ അടുക്കളയിലേക്ക് ചെന്നു.
*****************************************************************
ബസിറങ്ങി ആൽത്തറയുടെ അരികിൽ ഉള്ള ചായക്കട ലക്ഷ്യമാക്കി ഒരു വൃദ്ധൻ നടന്നു വരുന്നു. കയ്യിലൊരു പഴയ സഞ്ചിയും കാലൻ കുടയുമുണ്ട്. നരച്ചമുടിയെല്ലാം പാറി പറന്നുകൊണ്ട്. യാചകനെ പോലെ കാണുന്നവർക്ക് തോന്നും.
ചായ കുടിച്ചു കാശുകൊടുക്കാൻ നേരം അയാൾ ചോദിച്ചു.
ഇവിടെയീ ഗൗരി, ദേവൻ എന്ന പേരിൽ രണ്ടു പേര് ഉണ്ടായിരുന്നില്ലേ…
15 വർഷങ്ങൾക്ക് മുൻപ് ഒരു കാറപടകത്തിൽ കൊല്ലപ്പെട്ട,
അവരുടെ മക്കൾ ഈ നാട്ടിൽ തന്നെയാണോ ഇപ്പോഴും…..”അയാൾ കൂട്ടിച്ചേർത്തു ….
15 വര്‍ഷം എന്നൊക്കെ പറയുമ്പോ ഓര്‍മ്മ കിട്ടാണില്യല്ലോ
ഗൗരി…ദേവൻ…അവരെന്തു ചെയ്തിരുന്നവരാണ്.
അവർ രണ്ടുപേരും നൃത്തം ചെയുമായിരുന്നു.
അങ്ങനെ ആണെങ്കിൽ ശിവക്ഷേത്രത്തിന്റെ പാട്ട് പുര നടത്തുന്ന മഹാദേവൻ നമ്പൂതിരിയോട് ഒന്ന് ചോദിച്ചോളൂ
മൂപ്പര്ക് നിശ്ചയം ഉണ്ടാകും..
ആയിക്കോട്ടെ..
ആട്ടെ പേരെന്താണ്…നിങ്ങളുടെ എവിടെന്നു വരുന്നു.
കേശവൻ….തഞ്ചാവൂര് നിന്നും.
അയാൾ പാട്ടുപുര ലക്ഷ്യമാക്കി നടക്കുമ്പോൾ ഒരോർമ്മ അയാളെടുത്തേടിയെത്തി..
എല്ലാത്തിന്റെയും തുടക്കം..
അന്ന് രാത്രി താൻ പാട്ടുപുരയിലെ നൃത്തം ചെയ്യുന്നവരുടെ ചമയത്തിനു അലങ്കാരത്തിനും മുന്നിൽ നില്കുമ്പോ കറന്റ് ഒരു നിമിഷത്തേക്ക് പോയതും ഗൗരി അപ്പോൾ അലറിയതും.
മുറിയിൽ നിന്നും ഒരാൾ ഓടുമ്പോ അവനെ പിടിച്ചു ആഞ്ഞൊരടി ഈ കൈകൊണ്ട് കൊടുത്തുമെല്ലാം.
പക്ഷെ അന്ന് അവനെ വെറുതെ വിടാതെ ദേവനും ഗൗരിയും ഒപ്പം അന്ന് രാത്രി നൃത്തത്തിന് വന്ന നർത്തകിമാരുടെയും മുന്നിൽ അപമാനിച്ചു വിട്ടപ്പോൾ അവൻ പ്രതികാരം ചെയ്യുമെന്ന് താനോ ഗൗരിയോ ദേവനോ കരുതിയതല്ല.
എല്ലാം വിധിയാണ്. ഗൗരിയോടുള്ള മോഹം കൊണ്ടാണ്, അവനന്നു ചമയ