വേണ്ട മോളെ പറയാൻ വേണ്ടി ബുദ്ധിമുട്ടണ്ട, എനിക്കെല്ലാം മനസിലാകും, ഞാനവിടെ ഉള്ളതുകൊണ്ടാണ് നിങ്ങൾ രണ്ടാളും തത്കാലം ഒന്നിക്കാതെ നില്കുന്നത് എന്ന് അമ്മയ്ക്കറിയാം….
ഭദ്ര രേവതിയമ്മയെ കെട്ടിപ്പിച്ചുകൊണ്ട് കരഞ്ഞു.
ഞങ്ങൾക്ക് പിരിയാൻ ആവില്ല അമ്മെ…. നാടിനും സമൂഹത്തിനും മുൻപിൽ ഞങ്ങൾ പാപികളാണ്.
പക്ഷെ….
വേണ്ടമോളെ…അരുതാത്തതൊന്നും എന്റെ മോനും മോളും
ചെയ്തിട്ടില്ല, ഒരു പക്ഷെ അതിനു കാരണം എന്റെ ഭർത്താവ് കൂടെയല്ലേ, ഗൗരിയും ദേവനും ഉണ്ടായിരുന്നെങ്കിൽ ചിലപ്പോ
ഇങ്ങനെയൊന്നും ആവില്ലായിരിക്കും അല്ലെ?
അറിയില്ല അമ്മെ…ഞങ്ങൾക്ക്…ഭദ്ര…….വിതുമ്പി.
ഇരുവരും സ്വന്തം അമ്മയായി രേവതിയമ്മയെ കാണാൻ തുടങ്ങിയിരുന്നു. അമ്മയുടെ മുൻപിൽ അങ്ങനെ ഒന്നും ചെയ്യാൻ ഇനി അങ്ങോട്ട് ഇരുവർക്കും ആവില്ല. അതുകൊണ്ട് ഭദ്രയും ദീപനും അവരുടെ മോഹങ്ങളേ പഞ്ചരത്തിൽ ഇട്ടുകൊണ്ട് ജീവിക്കുകയാണ്. അവർക്കു വേദന കാണുമായിരിക്കും അതിലും ഒരു സുഖം, അമ്മയ്ക്ക് വേണ്ടി മക്കൾ മാറ്റിവെക്കുന്ന മനോഹരമായ ആ സുഖം !!
മക്കൾക്ക് പൂർണ സമ്മതം നല്കാൻ ഏതൊരമ്മയ്ക്കും ചെറിയ മടി കാണുമല്ലോ.
അതുകൊണ്ട് രേവതിയമ്മ അതേക്കുറിച്ചു മാത്രം ഒന്നും പിന്നീട് അവരോടു പറഞ്ഞില്ല. പക്ഷെ ആ അമ്മയുടെ മനസ്സിൽ മക്കൾ ഒന്നിക്കണം എന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ താനും.
*************************************************************
6 മാസത്തിനു ശേഷം അനന്തൻ നാട്ടിലേക്ക് തിരിച്ചു വന്നപ്പോൾ അവന്റെയൊപ്പം ഒരു പെൺകുട്ടി കൂടെയുണ്ടായിരുന്നു. രേവതിയമ്മ അതിൽ വല്ലാതെ സന്തോഷിച്ചു. കുറച്ചു നാൾ ഞാൻ കൂടെ അനന്തന്റെയൊപ്പം വന്നോട്ടെ എന്ന് രേവതിയമ്മ അനന്തൻറെ അടുത്ത് ചോദിക്കുമ്പോൾ അനന്തന്റെ കണ്ണുകൾ നിറഞ്ഞു.
ഒപ്പം ഭദ്രയുടെയും ദീപന്റെയും.
*********************************************************
അമ്മമാരേ മനസിലാക്കുന്ന മക്കൾക്കും മക്കളെ മനസിലാക്കുന്ന അമ്മമാർക്കുമായി ഈ കഥ ഞാൻ സമർപ്പിക്കുന്നു.
MDV & Meera