മരിച്ചുപോയ കേശവേട്ടൻ ആണോ ..
അയാള് മരിച്ചിട്ടൊന്നും ഇല്യടോ …
ഇത്രേം നാള് ഏതോ സ്‌ഥലത്തു പെട്ട് കെടക്കുകയാണ് എന്നാണ് പറഞ്ഞത് …
ദീപനെയും ഭദ്രയേയും കാണാൻ ആണ് വന്നത്.
ഞാൻ ക്ലിനിക്കിലേക്ക് പോകാൻ പറഞ്ഞിരുന്നു…..
ആഹ് …ഞാൻ ഭദ്രയോടു ചോദിക്കട്ടെ…
ആയിക്കോട്ടെ…ദീപാ..
ദീപൻ അമ്പലത്തിൽ നിന്നും തൊഴുതിറങ്ങി, ചേതക്കിന്റെ അടുത്ത് നിന്നു. ക്ലിനിക്കിലേക്ക് നോക്കുമ്പോൾ ഭദ്ര ചിരിച്ചു കൊണ്ട് നടന്നു ഏട്ടന്റെ അടുത്തെത്തി.
പോകാം ….
ഇരുവരും വീട്ടിലേക്ക് വരുമ്പോ …
ദീപൻ ചോദിച്ചു തുടങ്ങി …
മോളെ …കേശവേട്ടൻ ….
ഹാ….ഏട്ടാ
വിശ്വസിക്കാൻ കഴിയുന്നില്ല . മരിച്ചെന്നു ഇത്രയും നാള് കരുതിയതല്ലേ ?
മോളെ …
കേശവേട്ടൻ എന്താ പറഞ്ഞത് . നമ്മളെ കാണാനായി മാത്രം വരുമ്പോ എനിക്കെന്തോ പോലെ ….തോന്നുന്നു.
ഹാ ഏട്ടാ , സംസാരിച്ചു തുടങ്ങുമ്പോ അനന്തേട്ടൻ എന്നെ വിളിച്ചു . അത് ഞാൻ വീടെത്തിയിട്ട് പറയാം.
കേശവൻ മാമൻ നമുക്ക് രണ്ടു പേർക്കും വായിക്കാനായി ഒരു കത്ത് തന്നിട്ടുണ്ട് . വീട്ടിൽ ചെന്നിട്ട് വായിച്ചാൽ മതിയെന്നാണ് പറഞ്ഞത്.
***************************************************************
അനന്തൻ തിരിച്ചെത്തിയതും രേവതിയമ്മ അനന്തനോട്
നാളെ ഒന്ന് സ്വാതിയുടെ വീട്ടിലേക്ക് പെണ്ണ് കാണാനായി പോകാം എന്ന് പറയുന്നു.
അനന്തൻ ദേഷ്യപ്പെട്ടു കൊണ്ട് അമ്മയോട് ഇനി എനിക്ക് വിവാഹമേ വേണ്ട എന്ന് കനത്ത ഭാഷയിൽ തറപ്പിച്ചു പറഞ്ഞപ്പോൾ ആ അമ്മയുടെ നെഞ്ച് പിടഞ്ഞു.
രേവതിയമ്മയും മകന്റെ ഉള്ളം അറിഞ്ഞതുകൊണ്ട് അവർ പിന്നെ അതിനെച്ചൊല്ലി സംസാരം ഉണ്ടായില്ല. രാത്രി ഒന്നും മിണ്ടാതെ അമ്മയും മകനും ഭക്ഷണം കഴിക്കുന്ന നേരം കഴിഞ്ഞാണ് വിശ്വനാഥൻ ടൗണിലെ ബാറിൽ നിന്നും നല്ലപോലെ മിനുങ്ങിയെത്തുന്നത്. ഭർത്താവിന്റെ ഈയിടെയായുള്ള ഈ മദ്യപാനം കുറെ കൂടുന്നത് കാണുമ്പോളും. രേവതിയമ്മ തിരിച്ചൊന്നും പറയാനാവാതെ പൊറുത്തു.
പക്ഷെ കിടക്കാൻ നേരം മകന്റെ മുറിയിലേക്ക് ചെന്ന രേവതിയമ്മ പൊട്ടിക്കരയുന്ന അനന്തനെ നെഞ്ചോടു ചേർത്ത് പിടിച്ചു.
മോനെ ….ഞാൻ ആണ് നിന്റെയീ അവസ്‌ഥയ്‌ക്ക് കാരണം, ഭദ്രയുടെ ജാതകം നേരത്തെ അറിയാതെ നിന്റെ മനസ്സിൽ ഇത്രയും മോഹം വളരുന്നത് ഈയമ്മ അറിഞ്ഞില്ല.