ഇതെന്റെ കഥയാണ്.എന്റെ ലൈഫിൽ സംഭവിച്ചത്.ഇതിപ്പൊ എഴുതാൻ കാരണം മേലെ പറഞ്ഞ സംഭവം എനിക്ക് പിന്നെയും ഓർമ്മവന്നത് കൊണ്ടാണ്.
ഇതെന്റെ മാത്രം കഥയല്ല..
അവളുടെയും കൂടെയാണ്.പേരുകളൊക്കെ എനിക്ക് തോന്നിയത് പോലെ വെക്കുന്നതാണ് കേട്ടോ?
ആദ്യം പൊട്ടിക്കും പിന്നെ പിടിച്ച് കെട്ടിക്കും എന്ന് വിചാരിച്ച എന്റെ
പ്രിയ കൂട്ടുകാരിയെ ഞെട്ടിച്ച സംഭവമായിരുന്നു അവിടെ നടന്നത്.
⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️
ആദ്യം എന്നെക്കുറിച്ച് തന്നെ പറഞ്ഞ് തുടങ്ങാം.ഞാൻ അലൻ ഇപ്പൊ എം ബി ബി എസ് സെക്കന്റിയർ സ്റ്റുടന്റാണ്.
പരീക്ഷ കഴിഞ്ഞ് കിട്ടിയ ലീവ് അടിച്ച് പൊളിക്കാമെന്ന് വിചാരിച്ചിരിക്കുമ്പോളാണ് ഷിജി മാമി വിളിക്കുന്നത്.കുഞ്ഞൂന്റെ ബർത്ടെയാണ് വീട്ടിൽ എത്രയും പെട്ടന്ന്
എത്താൻ.
ഓ…പണിയായല്ലോ(ആത്മ)
മാമി വിളിച്ചോണ്ട് പോവാതിരിക്കാനും പറ്റത്തില്ല.വല്ലാത്ത ചെയ്ത്തായിപ്പോയി.
എന്നെ എന്റെ അമ്മയേക്കാൾ കൂടുതൽ നോക്കുന്നത് മാമിയാണെന്ന് ചിലപ്പോഴൊക്കെ തോന്നീട്ടുണ്ട്.
എന്നാലതുതന്നെയായിരുന്നു സത്യവും.
അച്ഛനൊരു പെട്രോൾ പമ്പുണ്ട്.
അതുകൊണ്ടു തന്നെ നല്ല സാമ്പത്തിക നിലയിലായിരുന്നു വളർന്നു വന്നത്.
അമ്മ ക്രിസ്ത്യാനിയാണ്.
സംശയിക്കണ്ട രണ്ടുപേരും പ്രേമിച്ച് കെട്ടിയതാണ്.
കല്യാണം കഴിഞ്ഞതിന് ശേഷം തിരിഞ്ഞുനോക്കാതിരുന്ന കുടുംബക്കാർ
ഞാൻ ജനിച്ചതിന് ശേഷം അടുത്തു വരാൻ തുടങ്ങി.അച്ഛന്റെ വളർച്ച തന്നെയായിരുന്നു കാരണം.ഒരു സാധാരണക്കാരൻ മുതലാളിയായി.
അങ്ങനെ വിശ്വനാഥൻ❣️മരിയ ദമ്പതിമാരുടെ ഒരേയൊരു ആരോമൽ പുത്രനായി ഞാൻ വളർന്നു.
അലൻ വിശ്വനാഥ്.
സ്വർണ കരണ്ടി വായിലിട്ടോണ്ട് ജനിച്ചവനെന്നാണ് എന്നെക്കൊണ്ട് കുടുംബക്കാരും വീട്ടുകാരും പറഞ്ഞു നടന്നത്.ഒരു കണക്കിന് അത് ശരിയായിരുന്നു.കാരണം എന്റെ എല്ലാ ആഗ്രഹങ്ങളും അച്ഛൻ സാധിച്ചു തന്നിരുന്നു.യൂട്യൂബിൽ വീഡിയോ കണ്ട്
Kawasaki Z900 (മിസൈൽ കുഞ്ഞ്)വരെ അച്ഛനെക്കൊണ്ട് ഞാൻ വാങ്ങിപ്പിച്ചിരുന്നു.അതും പതിനെട്ടാം വയസ്സിൽ.
അപ്പോളാണ് മാമി വീണ്ടും മെസേജ് അയച്ചത്.
എന്തായാലും പോവാം
പക്ഷേ ആ കുരിപ്പവിടെ ഉണ്ടാവുമല്ലോ…
ഇനിയിപ്പൊ എന്താ ചെയ്യാ…???
പോവാണ്ടിരിക്കാനും പറ്റത്തില്ല.
വല്ലാത്തൊരവസ്ഥയായിപ്പോയല്ലോ…