വല്ലാത്തൊരു രൂപത്തിൽ .
“തോന്നിവാസം കാണിച്ചിട്ടവനിപ്പൊ ബോധമില്ല.ഞാൻ വന്നിലായിരുന്നെങ്കിൽ…”
ഞാൻ നോക്കുമ്പോ വിജയൻ വല്ല്യച്ചൻ.
ഞാനെന്നാ ചെയ്തിട്ടാന്ന് ചോദിക്കാൻ തോന്നിയെങ്കിലും വായ തുറക്കാൻ പറ്റിയില്ല.
പറഞ്ഞു തീരുമുമ്പേ പിന്നെയും അയാൾടെ കൈ പൊങ്ങി.
പക്ഷേ അവള് പിന്നെയും എന്നെ വന്ന് കെട്ടിപ്പിടിച്ചു.
എനിക്കൊന്നും മനസ്സിലായില്ല.
“അയ്യോ…അവനെ തല്ലല്ലേ…
ഞാനാ അവനെ ഉമ്മവെച്ചത്
അവനൊന്നും ചെയ്തിട്ടില്ല.
ഞങ്ങള്…ഞങ്ങള്തമ്മില്… തമ്മിലിഷ്ട്ടതിലാ…
അവള് കരഞ്ഞോണ്ട് പറഞ്ഞു.
ഇവളെന്തൂട്ട് തേങ്ങയായീ പറേന്നത്.ഇവളല്ലേ എന്നെ കാണുന്നതേ അറപ്പാണെന്ന് പറഞ്ഞത്.
ഞാൻ ഒരിക്കൽ കേൾക്കാൻ കൊതിച്ച വാക്കുകൾ…
പക്ഷേ ഇവളിപ്പൊ എന്നാതിനാ…???
അപ്പോളേക്കും വീട്ടിലെ എല്ലാരും അവിടെയെത്തിരുന്നു.വന്നപാടേ എല്ലാരുടെയും മുഖത്തൊരൽഭൂതഭാവം.
എങ്ങനെ വരാതിരിക്കും.വന്നപാടേ എല്ലാരും കാണുന്നത്
എന്നെ കാണുന്നതേ ചതുർഥിയാണെന്ന് പറഞ്ഞു നടന്ന പെണ്ണ് എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു നിൽക്കുന്നത്.
“വിജ്യാ എനിക്കാദ്യേ സംശയായിരുന്നു
ഇവറ്റോൾടെ കളി കണ്ടപ്പൊ .ഇപ്പൊ തീർന്നുകിട്ടി.”ഇതിനിടയിൽ എന്റെ വല്ല്യമ്മ കളളക്കിളവി കാര്യമെന്താന്ന് പോലുംതിരക്കാതെ കയറി ഗോളടിച്ചു.
Bleady fool 😤😤
ഇതിനിടയിൽ കയറിവന്ന എന്റെ അമ്മ പല്ലവിയെ എന്റെ തോളിന്ന് വലിച്ച് മാറ്റാൻ നോക്കി.എന്നാലവള് എന്നെയൊരുമാതിരി ഉടുമ്പ് പിടിക്കുന്ന പോലെ കയറി പിടിച്ച് പിന്നെയും കരയാൻ തുടങ്ങി.
അതുവരെയുണ്ടായിരുന്ന എന്റെ ദേഷ്യമെല്ലാം പെട്ടന്നെവിടെയോ പോയി.
ഇതൊക്കെ കണ്ടുകൊണ്ടാണ് മാമൻ കയറി വരുന്നത്.അതായത് പല്ലവിയുടെ രണ്ടാനച്ഛൻ.പുള്ളി സ്ഥിതിഗതികളൊന്ന് വീക്ഷിച്ചിട്ട് എന്നോട് പറഞ്ഞു.
“അല്ലൂ…
നീയവളെ അകത്ത് കൊണ്ടു പോയി കിടത്ത്.”
എന്നിട്ടെന്നെയൊന്ന് രൂക്ഷമായി നോക്കി.ഞാനങ്ങില്ലാണ്ടായിപ്പോയി.ഇതുവരെ ഒരു നോട്ടം കൊണ്ടു പോലും മാമനെന്നെ വേദനിപ്പിച്ചിട്ടില്ല.
ഇവിടെയിപ്പൊ എന്തൊക്കെയാ സംഭവിച്ചതെന്നല്ലേ…???