രൂപേഷിനോട് ചേർന്ന് നിന്നു കൊണ്ട് നീതു പറഞ്ഞു.
“ഹും .. മോൻ പോയിരുന്ന് കളിച്ചോളൂ .. അച്ഛനൊന്ന് ഫ്രഷ് ആയിട്ട് വരാം .. ഗസ്റ്റ് വരുന്നതല്ലേ.. ”
കിച്ചുവിനെ തോളിൽ നിന്നും ഇറക്കി വിട്ട ശേഷം മറുപടി ഒന്നും പറയാതെ രൂപേഷ് ബെഡ് റൂമിലേക്ക് പോയി.
സ്വിഗിയില് നിന്നും ഓർഡർ ചെയ്ത ഫുഡ് എല്ലാം ഡൈനിങ് ടേബിളിൽ എടുത്തു വെക്കുന്നതിനിടയിലാണ് തുറന്നിട്ട മെയിൻ ഡോറിൻ്റെ മുന്നിലായി ഒരു കാൽ പെരുമാറ്റം നീതു കേൾക്കുന്നത്.
ആറടിയില് അധികം ഉയരവും അറുപത് വയസ്സിന് മുകളിൽ പ്രായവുമുള്ള ഒരു മനുഷ്യൻ .. ഫിറ്റായ ശരീരവും ഇൻ ഷർട്ട് ചെയ്ത രൂപവും കണ്ടപ്പോൾ നീതുവിന് ആളെ മനസ്സിലായി .. അപ്പുറത്തെ അങ്കിൾ !!
“നമസ്കാരം മോളെ ഞാൻ പ്രഭാകരൻ ..”
അയാൾ നീതുവിനോടായി പറഞ്ഞു.
“ഹായ് അങ്കിൾ .. വരൂ വരൂ .. ഞങ്ങൾ വെയിറ്റ് ചെയ്യുക ആയിരുന്നു .. ആൻ്റി എവിടെ ?”
“അവൾ എൻ്റെ കൂടെ ഇറങ്ങിയതാണ് .. പതിയെ നടന്നു വരുന്നുണ്ട് , സൂക്കേട്കാരി അല്ലേ …”
“അയ്യോ .. ആൻ്റിക്ക് എന്താണ് അസുഖം?”
നീതു ചോദിച്ചു
“ഇന്നത് എന്നില്ല .. എല്ലാം ഉണ്ട് അതു തന്നെ അസുഖം .. പ്രഷർ ഷുഗർ കൊളസ്ട്രോൾ തുടങ്ങിയവയുടെ സഞ്ചരിക്കുന്ന ഒരു ഷോറൂം ആണ് എൻ്റെ ഭാര്യ ”
അതും പറഞ്ഞ് പ്രഭാകരൻ ഉറക്കെ ചിരിച്ചു.
നീതുവിന് ആ തമാശ കേട്ടിട്ട് എന്തോ ചിരിക്കാൻ തോന്നിയില്ല .. ഔപചാരികതയുടെ പേരിൽ ഒരു പുഞ്ചിരി മാത്രം ആ തമാശയ്ക്ക് അവൾ സമ്മാനിച്ചു.
“വന്ന കാലിൽ നിൽക്കാതെ ഇരിക്കൂ അങ്കിളേ… രൂപേഷ് ഏട്ടൻ കുളിക്കുകയാണ് ഇപ്പോ വരും ”
പ്രഭാകരൻ സോഫയിലേക്ക് ഇരുന്നപ്പോഴേക്കും വിജയശ്രീയും എത്തിച്ചേർന്നിരുന്നു. കിച്ചുവിനെ വിളിച്ച് കേക്ക് പാക്കറ്റ് സമ്മാനമായി നൽകിയിട്ട് അവരും പ്രഭാകരന് അടുത്തായി ഇരുന്നു.
‘ഗസ്റ്റ് ഉള്ളതു കൊണ്ട് പുതിയൊരു നൈറ്റി ധരിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ , നോക്കിയപ്പോൾ കിട്ടിയത് ഈ ഷിഫോൺ നൈറ്റിയാണ് .. രാവിലെ വിജയശ്രീ ആൻ്റിയെ കണ്ടപ്പോൾ അവരെക്കാൾ ഒരുപാട് പ്രായം ചെന്ന കിഴവൻ ആയ ഒരു ഭർത്താവിനെ ആണ് മനസ്സിൽ ഉദ്ദേശിച്ചത് .. ഇയാളെ കണ്ടിട്ട് തൻ്റെ അച്ഛൻ്റെ അത്ര പ്രായം പോലും തോന്നുന്നില്ലല്ലോ .. ഈ നൈറ്റി ധരിക്കേണ്ടിയിരുന്നില്ല ‘
നീതു മനസ്സിൽ ചിന്തിച്ചു.