അവസാനം ആയപ്പോഴേക്കും അവളുടെ ശബ്ദം വിറച്ചിരുന്നു.
പക്ഷെ ഞാൻ അറിയാതെ ഇരിക്കാൻ അവൾ മനഃപൂർവ്വം സ്വയം വിഷമം കടിച്ചമർത്തുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
“ചെല്ല് ഗംഗയുടെ അടുത്തേക്ക് അവൾ നിന്നെ നോക്കി ഇരിക്കുവായിരിക്കും ഞാൻ ഡോക്ടറോട് പറഞ്ഞിട്ടുണ്ട്, നിനക്ക് കയറാം.
………………….പിന്നെ ഇതൊന്നും അവൾ അറിയണ്ട….ഞാൻ മീനൂനേം കൊണ്ടേ വരൂ നീ ഇപ്പോൾ തളരാതെ നിക്കണം അല്ലെങ്കിൽ ഗംഗയ്ക്ക് ചിലപ്പോൾ ഇതൊന്നും താങ്ങാൻ പറ്റിയെന്നു വരില്ല അവളാകെ പേടിച്ചിട്ടുണ്ട്……അവളെ കൈ വിടല്ലേടാ…..ഹരി……”
ഇത്ര നേരം പിടിച്ചു നിന്ന വസൂ പെട്ടെന്ന് എന്റെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞതും.
ഇനിയും തളർന്നു പോയാൽ ചിലപ്പോൾ ഗംഗയും…..എന്റെ കയ്യിൽ നിന്ന്………………വേണ്ട….
വസുവിനെ അടർത്തി മാറ്റി ഞാൻ അവളുടെ കണ്ണിലേക്കു നോക്കി.
“ഞാൻ ഗംഗയുടെ അടുത്തേക്ക് പോവുവാ…..
എനിക്കറിയില്ല മീനുവിനെ ഇനി ഞാൻ കാണുവോന്നു…..പക്ഷെ എനിക്കെന്റെ വസുവിനെ വിശ്വാസമാണ്…..
ലവ് യു……വസൂ….”
അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു ഞാൻ എഴുന്നേറ്റു.
ലേബർ റൂമിലേക്ക് നടന്നു. റൂമിന്റെ മുൻപിൽ തന്നെ ഹേമേടത്തി നിൽപ്പുണ്ടായിരുന്നു.
“മോനെന്താ ഇത്ര വൈകിയത്…..
വേഗം ചെല്ല്…..വസൂ മോളെന്ത്യെ….”
“അത്……വസൂ…….വസൂ.. മീനാക്ഷിയേം കൊണ്ട് വീട്ടിലേക്ക് പോയി…മീനുവിന് ഇവിടെ അത്ര പിടിച്ചില്ല…..”
ചെറുതായി ഇടറുന്ന സ്വരത്തിൽ ഞാൻ പറഞ്ഞ കള്ളം അവർ വിശ്വസിച്ചിട്ടുണ്ടാവണെ എന്ന പ്രാർത്ഥന മാത്രമായിരുന്നു ഉള്ളിൽ
നേഴ്സ് പുറത്തേക്ക് വന്നപ്പോൾ ഞാൻ കാര്യം പറഞ്ഞതും.
അവരുടെ കണ്ണിൽ ഒരാശ്വാസം നിഴലിക്കുന്നത് കണ്ടു.
അവര് പറഞ്ഞതനുസരിച്ചു നഴ്സിംഗ് ഗൗണും, ഗ്ലൗസും ഒക്കെ ഇട്ടു ഞാൻ കർട്ടൻ ഇട്ട് സെപ്പറേറ്റ് ചെയ്തിരിക്കുന്ന ഒരു ഭാഗത്തേക്ക് നടന്നു മുൻപിൽ ആഹ് നഴ്സും ഉണ്ടായിരുന്നു.
അവിടെ നിന്നും പെണ്ണിന്റെ കരച്ചിൽ കേട്ട് തുടങ്ങിയതും