ഹാളിൽ സോഫയിൽ ഈ വീട്ടിലെ രണ്ടു കുഞ്ഞിപ്പിള്ളേർ കിടന്നു ഉറങ്ങുന്നുണ്ട്….
ഒരാൾ താഴെയും അയാളുടെ മേളിൽ അടുത്തയാളും…
രമേട്ടനും തുമ്പിയും…തുമ്പിക്കിപ്പൊ രണ്ടു വയസ്സായി…
രാമേട്ടന്റെ ഉയർന്നു താഴുന്ന കുടവയറിൽ തലയും ശരീരം മുഴുവനും വച്ച് ഏതോ റൈഡിൽ കിടക്കുന്ന പോലെയാണ് പെണ്ണിന്റെ ഉറക്കം….
ഗംഗ പറയാറുണ്ട് രണ്ടുപേർക്കും ഇപ്പോൾ ഒരു പ്രായം ആണെന്ന്….പെണ്ണിന്റെ ഏറ്റവും അടുത്ത കൂട്ട് അവളുടെ മുത്തച്ഛനാണ്…
രണ്ടു പേരുടെയും കുംഭകർണസേവയ്ക്ക് തടസ്സം വെക്കാതെ ഞാൻ അകത്തു കയറി. വേറൊന്നുമല്ല ഈ സമയത്തായിരിക്കും പാവം എന്റെ പെണ്ണുങ്ങൾക്ക് ഇത്തിരി റസ്റ്റ് കിട്ടുന്നത്,
ആഹ് പൊടിക്കുപ്പി എങ്ങാനും എണീറ്റുപോന്നാൽ പിന്നെ ഓട്ടം തുടങ്ങണം…
ഞാൻ പതിയെ നടന്നു ഹാൾ കടന്നുള്ള റൂമിലേക്ക് നടന്നു….
“പൂമ്പുടവ തുമ്പിലെ കസവെടുത്തൂ……
പൂ കൈത കന്യകമാർ
മുടിയിൽ വച്ചു…..
നീരാടുവാൻ….നിളയിൽ
നീരാടുവാൻ……”
ഹാ….
ദേ കിടക്കുന്നു എന്റെ മൂന്ന് ദേവിമാര്….
സ്‌പീക്കറിൽ പതിഞ്ഞ താളത്തിൽ പാട്ടു കേട്ടുകൊണ്ട്…..
കയ്യിൽ എടുത്തോണ്ട് വന്ന സ്വീറ്റ്‌സ് എല്ലാം കട്ടിലിൽ ചാരി ഇരുന്ന എന്റെ തടിച്ചിയുടെ കയ്യിൽ കൊടുത്തു.
അവളുടെ നെറ്റിയിൽ മുത്തി പിന്നെ സാരി നീക്കി ആഹ് ഉണ്ണിവയറിലും ഉമ്മ കൊടുത്തു, ഇതുകണ്ട ബാക്കി രണ്ടെണ്ണവും നെറ്റിയും നീട്ടി എന്റെ മുന്നിലേക്ക് വന്നു…
വസുവിന്റെ കുംഭ നിറയ്ക്കാനുള്ള ഞങ്ങളുടെ കഠിനപ്രയത്‌നം അഞ്ചു മാസങ്ങൾക്ക് മുൻപ് ഫലം കണ്ടു….ഞങ്ങളുടെ തുമ്പിക്ക് ഒരു അനിയനെയോ അനിയത്തിയെയോ കാത്തിരിക്കുവാണ് ഇപ്പോൾ ഞങ്ങൾ…..
വസുവിനും കോംപ്ലിക്കേഷൻ ഉള്ളതുകൊണ്ട് ബാക്കി എല്ലാവരും കൊച്ചുകുഞ്ഞിനെക്കാളും കാര്യത്തിൽ ആണ് പെണ്ണിനെ നോക്കുന്നത്….
അടുത്തത് മീനുവിന് വേണ്ടിയുള്ള പ്രയത്‌നം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ….
ഇവിടെ ഞാനും എന്റെ മൂന്ന് ഭാര്യമാരും സ്നേഹിച്ചും തല്ലുകൂടിയും ഞങ്ങളോടൊപ്പമുള്ളവരുടെ കൂടെ ഇനിയും വരാനുള്ള യുഗങ്ങൾക്കായി കാത്തിരിപ്പാണ്…..
കണ്ണീരിന്റെ കാലങ്ങൾ കഴിഞ്ഞ മനുഷ്യന് ജീവിക്കാൻ
ആനന്ദത്തിന്റെ നൂറു യുഗങ്ങൾ വരും എന്ന് ഏതോ ഭ്രാന്തൻ പറഞ്ഞ വാക്കും വിശ്വസിച്ചു….
അവസാനിച്ചു……..
ഒന്ന് രണ്ടു ചോദ്യങ്ങൾ ബാക്കി കാണുമെന്നു അറിയാം…ഉത്തരം പുറകെ വരും…..
എല്ലാവര്ക്കും ഒരിക്കൽക്കൂടി നന്ദിയും സ്നേഹവും…..നല്ലൊരു ജീവിതവും ആശംസിക്കുന്നു…
Good day ❤❤❤❤
സ്നേഹപൂർവ്വം…..