“ഇന്ദിരാമ്മ എന്ത്യെ വസൂ…”
“അമ്മ ഗംഗയുടെ വയറില് കുഴമ്പിട്ടോണ്ടിരിക്കുവാ….”
“ഓഹ്….അപ്പോൾ മീനൂസും കൂടെ കാണുവല്ലേ…”
“ആഹ്…..ഹരി അച്ഛൻ ഹാളിലുണ്ടോ….”
“ഹ്മ്മ്…..തുമ്പിയേം കൊണ്ടിരിപ്പുണ്ട്….”
“പെണ്ണ് കരച്ചിലൊന്നുമില്ലല്ലോ….”
“ഏയ്….അവര് രണ്ടും കമ്പനി അല്ലെ..”
പ്രസവത്തിനു ശേഷം ഗംഗയുടെ വയറിലുണ്ടായ സ്‌ട്രെച് മാർക്ക് ഒക്കെ മാറ്റാനായിട്ടു എന്തോ കുഴമ്പും ലേപനവുമൊക്കെ ഇട്ടു തീരുമ്മാറുണ്ട്, അതിന്റെ വിദ്യയൊക്കെ ഇന്ദിരാമ്മ പഠിപ്പിച്ചു കൊടുക്കുന്നത് ഏറ്റവും ഇളയ മരുമകളായ മീനുവിനും…ഇവിടെ ഇനിയും ആവശ്യം വരുമല്ലോ…
രാവിലത്തെ പ്രാതലും കഴിഞ്ഞു ഇന്ദിരാമ്മ മൂന്നിനെയും കൂട്ടി അമ്പലത്തിൽ പോയി തൊഴുതിട്ടു വരാൻ പറഞ്ഞു….
ഞാൻ ഉടുത്തു ഒരു ഒന്നൊന്നൊര മണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ തമ്പുരാട്ടിമാരു മൂന്നുപേരും ഉടുത്തിറങ്ങി സെറ്റു സാരിയാണ് വേഷം തുമ്പിയുടെ നൂലുകെട്ടിനു എടുത്ത ഡ്രസ്സ് ആണ്…
ഗംഗയ്ക്ക് ചുവന്ന ബ്ലൗസ് വസുവിന് കറുപ്പ് മീനുവിന് പച്ച. ഹോ കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ല മീനുവാണ് ഒരുക്കാൻ മുന്നിൽ നിന്നതെന്നു ആഹ് സിന്ദൂരത്തിൽ നോക്കിയാൽ അറിയാം.
തുമ്പി വസുവിന്റെ കയ്യിൽ കിടന്നു എന്തോ കൊഞ്ചി ചിരിച്ചു ഒച്ചയിടുന്നൊക്കെ ഉണ്ട്….
മൂന്നും കൂടെ….അല്ല നാലും കൂടെ എന്നെയും കൂട്ടി ഒരു നൂറു കിലോമീറ്റർ ചുറ്റളവിൽ ഉള്ള സകല അമ്പലങ്ങളിലും കയറി ഇറങ്ങി വഴിപാടും നേർച്ചയുമെല്ലാം വേറെ….
അവസാനം ദോഷം ഏൽക്കാതെ ഇരിക്കാൻ ശിവ ക്ഷേത്രത്തിൽ അവളുമാരുടെ നേതൃത്വത്തിൽ എന്റെ വക ശയന പ്രദക്ഷിണോം കൂടി നടത്തിയിട്ടാണ് അവളുമാർ ഒന്നടങ്ങിയത്, കേറിയ ക്ഷേത്രത്തിലൊന്നും ഗരുഡൻ തൂക്കം ഇല്ലാത്തത് എന്റെ ഭാഗ്യം.
അത് കഴിഞ്ഞു വരും വഴി ഒരു റെസ്റ്ററന്റിൽ കയറി, അത്യവശ്യം പോപ്പുലർ ആയ ഒരു ഹോട്ടലിൽ സന്ധ്യാ സമയത്തു മൂന്ന് സുന്ദരിമാരെയും കൊണ്ട് ഏതോ കല്യാണത്തിൽ നിന്ന് ചാടിപോന്നപോലെ കയറി ചെന്ന എന്നെ ഇവനേതെടാ എന്ന രീതിയിൽ അവിടെ ഓരോ ടേബിളിൽ സ്ഥലം പിടിച്ചിരുന്ന യൗവ്വനങ്ങൾ നോക്കുന്നുണ്ടായിരുന്നു….