കുറുമ്പ് കൂട്ടി പെണ്ണത് പറഞ്ഞതും അവളെ നെഞ്ചിൽ ചുറ്റി ഒന്നാട്ടി ചുണ്ടിലൊന്നു ചുംബിച്ചു ഞാൻ വിട്ടു.
പെണ്ണേന്നെ നോക്കി ചിരിച്ചിട്ടു വേഗം പുറത്തേക്ക് പോയി അപ്പോഴേക്കും കുളി കഴിഞ്ഞു ഗംഗ ഇറങ്ങിയിരുന്നു.
ബെഡ്ഷീറ്റും ചുറ്റി ഞാൻ നേരെ ബാത്റൂമിലേക്ക് കയറി.
ഫ്രഷ് ആയി പുറത്തു ഹാളിലേക്ക് വന്നപ്പോൾ സോഫയിൽ മുത്തച്ഛനും കൊച്ചുമോളും ഇരിപ്പുണ്ട്,
തുമ്പിയെ ഇപ്പോൾ കയ്യിൽ കിട്ടണമെങ്കിൽ ടോക്കൺ എടുക്കണം, എപ്പോഴും ആരുടെയെങ്കിലും കയ്യിൽ ആയിരിക്കും പെണ്ണ്, നേരാം വണ്ണം എനിക്കുപോലും കാണാൻ കിട്ടാറില്ല.
അടുക്കളയിൽ എത്തുമ്പോൾ വസുവും ഹേമേടത്തിയും കൂടി നല്ല പണിയിലാണ്.
ഞാൻ ചെന്ന് സ്ലാബിലേക്ക് കയറി ഇരുന്നപ്പോൾ വസൂ ചിരിച്ചുകൊണ്ട് ഒരു ക്യാരട് എനിക്ക് നീട്ടി….
പെണ്ണിന്റെ താലിയും പുറത്താണ് മീനുവിനു കണ്ടതുപോലെ നീട്ടി വരച്ച സിന്ദൂരക്കുറി…
“ഇതെന്താ വസൂ ഹൈവേയിൽ സിഗ്നൽ ഇട്ടിരിക്കുന്ന പോലെ…”
പെണ്ണിന്റെ വിയർപ്പിൽ നെറ്റിയിലേക്ക് കുറച്ചു പടർന്ന ചെഞ്ചുവപ്പു വിരലുകൊണ്ട് പതിയെ തുടച്ചെടുത് ഞാൻ ചോദിച്ചു.
“ഹി ഹി അത് മീനൂന്റെ പണിയാ ഞാൻ രാവിലെ ഇട്ടതാ അവളതു കണ്ടിട്ട് അത് പോരാന്നും പറഞ്ഞു വീണ്ടും ഇട്ടു ചുവപ്പിച്ചിട്ടു പോയി….
…..പെണ്ണിന്റെ കാര്യം…”
എന്റെ മുൻപിൽ നിന്നും മുഖവും നീട്ടി നിന്ന വസൂ ഇളകി ചിരിച്ചുകൊണ്ട് പറഞ്ഞു.
തുടച്ചു കഴിഞ്ഞു നെറ്റിയിൽ ഒരുമ്മയും കൊടുത്ത് പെണ്ണിനെ ഞാൻ വിട്ടു.
വസൂ പിന്നെയും ബ്രേക്ഫാസ്റ് ഉണ്ടാക്കുന്നതിലേക്ക് തിരിഞ്ഞു.