തലയ്ക്കകത്തുള്ള മൂളിച്ച അസഹനീയമായതും മീനുവിന്റെ കണ്ണുകൾ മേലേക്ക് മറിഞ്ഞു തുടങ്ങി.
തന്റെ കണ്ണിൽ ഇരുട്ട് കയറുന്നതറിഞ്ഞ മീനു തന്റെ ഉള്ളം മുറുകെ പിടിച്ചു.
തൊട്ടു മുന്നിൽ പേറ്റു നോവെടുത്തു കരഞ്ഞ ഗംഗയുടെ കരച്ചിൽ അവളെ ഓർമകളുടെ ഒരു പടുകുഴിയിലേക്കാണ് തള്ളി ഇട്ടത്.
അടച്ച കണ്ണിലൂടെ അവൾ കോടതി മുറ്റത്തു നിന്നും കൈ വിലങ്ങുമായി തനിക്കു നീട്ടിയ പുഞ്ചിരിയുമായി പോകുന്ന ഹരിയെ കണ്ടതും മിഴി നിറഞ്ഞൊഴുകി.
ചുവന്ന വാക മരച്ചോട്ടിൽ ഹരിയുടെ നെഞ്ചിൽ ചാരി നിന്നതോർത്തപ്പോൾ മിഴിനീരൊഴുകിയ കവിൾത്തടങ്ങൾ വിറപൂണ്ടു, ചുണ്ടിൽ ഒരു ചിരി വിടർന്നു, തൊട്ടടുത്ത നിമിഷം വിജയുടെ മുഖം മുന്നിൽ തെളിഞ്ഞു, പുറകെ ആരുടെയൊക്കെയോ ആക്രോശങ്ങളും, മുഖത്തിന് മേലെ ഉയർന്നു താഴുന്ന വേറെ മുഖങ്ങളും ശരീരത്തിൽ എന്തൊക്കെയോ നുരയ്ക്കുന്നത് പോലെ അനുഭവപ്പെട്ടതും അവൾ കണ്ണുതുറന്നു ചെവി പൊത്തി അലറി കരഞ്ഞു.
മുറിയുടെ മൂലയിലേക്ക് ചുരുണ്ട് കൂടിയ അവൾ ആഹ് മുഖങ്ങൾ മറയും വരെ കരഞ്ഞു തീർത്തു.
വസുവിന്റെയും ഗംഗയുടെയും ഹേമയുടെയും എല്ലാം മുഖങ്ങൾ മനസ്സിൽ തെളിയും തോറും ഏങ്ങൽ കൂടി കൂടി വന്നു.
ഹരിയെ കുറിച്ചോർക്കുമ്പോഴെല്ലാം അവൾക്ക് സ്വയം വേദന തോന്നി അവനു വേണ്ടി കാത്തു വെച്ച തന്നെ പലരും ഭോഗിച്ചോതോർത്ത മീനുവിന് സ്വന്തം ശരീരത്തോട് വെറുപ്പ് തോന്നി.
എന്തിന് ഇനി ജീവിക്കണം എന്ന് തോന്നി തുടങ്ങിയ അവളുടെ കണ്ണുടക്കിയത് മേശപ്പുറത്തിരുന്ന കടലാസിലേക്കാണ്.
………………………………………………….
സ്വയം കാണാൻ ഇനിയും കഴിയാതെ അവൾ ഇരുട്ടിലേക്കിറങ്ങി. ഇരുട്ടിൽ അലിഞ്ഞു ചേരാൻ….
**********************************
കത്ത് വായിച്ച എനിക്ക് ഒന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല കണ്മുന്നിൽ കണ്ണീരിന്റെ ഒരു പാട കെട്ടി വീണിരുന്നു.
കാലുകൾക്ക് ത്രാണി ഇല്ലാതെ ഞാൻ മുട്ടിലിരുന്നു പോയി.
ഒരിക്കൽ മാത്രം ഞാൻ അനുഭവിച്ച ആഹ് നിസ്സഹായവസ്ഥ വീണ്ടും എന്നെ തേടി വന്നു. അന്ന് അവൾ മറ്റൊരാളുടെ സ്വന്തം ആണെന്നറിഞ്ഞപ്പോൾ ഞാൻ അനുഭവിച്ച അതെ വേദന ഇപ്പോൾ പതിന്മടങ്ങായി എന്നെ കുത്തി കീറി.
ഒരു നിമിഷം ഒരു ചിന്ത എന്റെ തലയിലൂടെ പാളിയിറങ്ങിയതും അലറിക്കൊണ്ട് ഞാൻ പുറത്തേക്കോടി, ഓട്ടത്തിൽ തൊടിയിൽ പലയിടത്തും അലച്ചു തല്ലി വീണെങ്കിലും വലിഞ്ഞെഴുന്നേറ്റത് ഒരു നിമിഷം മുൻപെങ്കിലും എനിക്കവിടെ എത്താൻ ആയിരുന്നു.