“എടി ദുഷ്ടേ….ഒരു മൊമെന്റുപോലും മിസ്സ് ആവരുതെന്നും പറഞ്ഞു കണ്ണും മിഴിച്ചു നിന്ന് എല്ലാം കണ്ട തടിച്ചി…നിനക്കിപ്പോൾ ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ലന്നോ…”
“ഔ….”
വസുവിന്റെ ഇടുപ്പിൽ ഒരു നുള്ളു കൂടി കൊടുത്തു ഞാൻ പറഞ്ഞപ്പോൾ പെണ്ണൊന്നു കിടുത്തു.
“യ്യോ….”
ഇപ്രാവശ്യം കരഞ്ഞത് ഞാനാ…ഇപ്പുറത്തുന്നു ഗംഗ എന്റെ തോളിൽ പല്ലിറക്കിയതാണ്.
“ന്റെ ഇച്ചേയിനെ നീ ഇനി നുള്ളുവോ…”
എന്റെ ഇറച്ചി തുണിക്ക് മോളിലൂടെ കടിച്ചിട്ടു നാവു നൊട്ടി നുണഞ്ഞുകൊണ്ട് ഗംഗ എന്നെ നോക്കി ഇളിച്ചു.
“ഓഹോ അപ്പോൾ നിങ്ങളോക്കെ ഒരു ടീം ആയല്ലേ…”
“അതേലോ….ഇച്ചേയി ചെക്കന്റെ കയ്യൊന്നു പിടിച്ചു വച്ചെ…”
ഗംഗ വിളിച്ചു പറഞ്ഞതും വസൂ എന്റെ കൈയിൽ ചുറ്റി മുറുക്കെ പിടിച്ചു.
അപ്പോഴാണ് മീനു എഴുന്നേറ്റു വരുന്നത്. കയ്യിലുള്ള തുമ്പിയെ മാറോടു ചേർത്ത് അവൾ കുനിഞ്ഞു എന്റെ നെഞ്ചിൽ ഒരു കടി കൂടി തന്നു…
“എന്റമ്മേ….ഡി വിട് മീനൂസെ…”
ഇത്രയും നേരം നാണം മൂത്തു തലയും കുമ്പിട്ടു നിന്നവളാ…
“ഇതെന്തിനാന്നറിയോ……”
കടിയും കിട്ടി വായും പൊളന്നിരുന്ന എന്നെ നോക്കി ഗംഗ ചോദിച്ചു, സത്യം പറഞ്ഞാൽ ഈ തെണ്ടിക്കൊന്നും കടിക്കാൻ പ്രേത്യേകിച്ചു കാരണം ഒന്നും വേണ്ടല്ലോ ഗംഗയുടെ കൂടെ കൂടിയെപിന്നെ എനിക്ക് അതൊക്കെ അറിയാം, ഇതിപ്പോൾ ഇവളുടെ കൂടെ കൂടി മീനൂനും വട്ടായോ എന്തോ…
“കല്യാണത്തിന്റെ അന്ന് രാവിലെ പോത്തു പോലെ കിടന്നുറങ്ങിയതിന്…”
ഇവളുമാരുടെ കത്തിയും കേട്ടിരുന്നു ഉറക്കം വൈകിയതുകൊണ്ടാണ് എണീക്കാൻ വൈകിയതെന്നത് വേറെ കാര്യം പക്ഷെ പറയാൻ നിന്നാൽ ചിലപ്പോൾ ഇനിയും കടി കിട്ടും.