ഗംഗ അവളുടെ കറുത്ത കണ്ണാലെ എന്നെ ഒന്ന് നോക്കി പിന്നെ പതിയെ മുന്നിലേക്ക് വന്നു, ആഹ് കോവിലിൽ പൂജാരി അടുത്തേക്ക് വന്നു മണ്ണിൽ നിന്നും അല്പം ഉയർന്ന തിട്ടയിലേക്ക് ഞങ്ങളെ നിർത്തി അവിടെ പറ നിറച്ചു വെച്ചിരുന്നു കൂടെ നിലവിളക്കുകളും കത്തിച്ചു വെച്ചിരുന്നു.
എന്നെ അവിടെ നിർത്തി രാമേട്ടൻ ഗംഗയുടെ കൈ പിടിച്ചു അവളെയും അങ്ങോട്ടേക്ക് കയറ്റി,
താലം പൂജാരിയുടെ കയ്യിലേക്ക് ഗംഗ കൊടുത്തു,
മംഗല്യ മന്ത്രങ്ങൾ ചൊല്ലി ഞങ്ങളെ അനുഗ്രഹിച്ച ശേഷം പൂജാരി താലിയെടുത് എന്റെ കയ്യിൽ തന്നു,
“വിളിച്ചാൽ വിളിപുറത്തുള്ള തേവരാ….പ്രാര്ഥിച്ചിട്ടു ധൈര്യയോയിട്ടു കെട്ടിക്കോളൂ….നല്ലതേ വരൂ…”
പൂജാരി പറഞ്ഞു.
മനസ്സിൽ നല്ലപോലെ തേവരെ വണങ്ങി ആവാഹിച്ചു.
ഒരിക്കലും ഇവരെ അറിഞ്ഞോ അറിയാതെയോ വിഷമിപ്പിക്കാൻ ഇടവരരുതെന്നും ഇവരെ വിട്ടു പോവാതെ എന്നും കൂടെ നിൽക്കാൻ അനുഗ്രഹിക്കണമെന്നും മനസ്സ് ഉരുകി യാചിച്ചുകൊണ്ട് എന്റെ ഗംഗയുടെ കഴുത്തിൽ താലികെട്ടി.
കെട്ടുമ്പോൾ കയ്യിൽ രണ്ടു മൂന്നു തുള്ളി നീർക്കണം വീഴുന്നത് ഞാൻ അറിഞ്ഞു.
കണ്ണടച്ച് കൈകൂപ്പി നിന്ന് ഞാൻ താലികെട്ടുമ്പോൾ കണ്ണീര് പൊഴിച്ച ഗംഗയെ വാത്സല്യത്തോടെ ഞാൻ നോക്കി നിന്നു.
നെറ്റിയിൽ ചന്ദനവും പിന്നീട് അവൾക്ക് സിന്ദൂര രേഖയുടെ ചുവപ്പ് കൂടി നല്കിയപ്പോഴാണ് ആഹ് കണ്ണുകൾ എനിക്കായി അവൾ തുറന്നത്.
നീർക്കണം ഉരുണ്ട് കൂടിയ അവളുടെ കണ്ണിൽ നിറഞ്ഞ ചാരിദാർഥ്യവും ഉണ്ടായിരുന്നു.
മണ്ഡപത്തെ അവളുടെ കയ്യും പിടിച്ചു മൂന്ന് തവണ വലം വച്ച് ഞാൻ വീണ്ടും മണ്ഡപത്തിൽ കയറുമ്പോൾ, സുമംഗലിയായ കറുമ്പിയുടെ കവിളിൽ ചുംബനം നിറക്കുകയായിരുന്നു വസുവും മീനുവും.
വസുവിനെ കൈ പിടിച്ചു കയറ്റിയത് അജയേട്ടനായിരുന്നു.
താലികെട്ടുമ്പോഴും സിന്ദൂരം തൊടീക്കുമ്പോഴുമെല്ലാം എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു വസൂ…
“എനിക്ക് ഒരു നിമിഷം പോലും മിസ്സ് ചെയ്യാൻ വയ്യട…കണ്ണുപോലും ചിമ്മരുതേ എന്ന് പ്രാര്ഥനായിലായിരുന്നു ഞാൻ അത്ര കൊതിച്ചിരുന്നു….ഈ നിമിഷങ്ങൾ…”
എന്നെ ഒന്ന് ചേർന്ന് കിട്ടിയപ്പോൾ സ്വരം താഴ്ത്തി വസൂ പറഞ്ഞു.
മീനുവിന്റെ ഊഴമായപ്പോൾ പെണ്ണ് ചെന്ന് ഗംഗയെയും വസുവിനെയും കെട്ടിപ്പിടിച്ചു കരഞ്ഞു.