യുഗം 16 [Achilies] [Climax]

Posted by

കാവിൽ എത്തിയപ്പോൾ അവിടെ കാറ് കിടക്കുന്നത് കണ്ടു, രമേട്ടനും അത്തിയും അവിടെ നിൽപ്പുണ്ട് എന്നെ കണ്ട പാടെ അടുത്ത് വന്നു.

“എത്തിയോ….വെറുതെ അവളുമാരുടെ ചീത്ത കേൾക്കാനായിട്ടു….നിനക്ക് ഈ നല്ല ദിവസം മാത്രേ കിട്ടിയുള്ളോ…”

കണ്ടപാടെ രാമേട്ടൻ തുടങ്ങി.

“ദേ കിളവാ പെണ്ണുങ്ങളുടെ അച്ഛൻ ആണെന്ന് പറഞ്ഞു എന്നെ വാരല്ലേ ഒന്നാമതെ മനുഷ്യന് ഇവിടെ ടെൻഷൻ അടിച്ചു ചവാറായി.”

“രാമേട്ടനെ ഒന്ന് തളത്തി ഞാൻ നടന്നു ചെന്നു ”

“അവിടെ കിടന്നു താളം ചവിട്ടാതെ….ഇങ്ങോട്ടു വാടാ ചെക്കാ സമയം ആവറായി ഒന്നല്ല മൂന്ന് കെട്ടാനുള്ളതാ…”

ഇന്ദിരാമ്മ ഒച്ചയിട്ടത്തോടെ ഞാൻ വേഗം അങ്ങോട്ട് ചെന്നു.
അവിടെ വിളക്കിൽ നിറ ദീപം ഉലയുന്നുണ്ടായിരുന്നു.
ശ്രീകോവിലിനു മുന്നിൽ നിന്നും ഞാൻ കണ്ണടച്ചു തൊഴുതു.
എന്റെ ദേവിമാരെ കാത്തുകൊള്ളണേ എന്ന പ്രാർത്ഥനയുമായി.

അല്പം കഴിഞ്ഞതും കയ്യിൽ താലവുമായി മൂന്നും ശ്രീകോവിലിനു മുന്നിലേക്ക് എത്തി.

ഗംഗ എന്നെ കണ്ടപ്പോൾ ചുണ്ടു വക്രിച്ചു മുഖം തിരിച്ചു അവൾക്ക് എവിടെ ആയാലും ദേഷ്യം വന്നാൽ അത് പ്രകടിപ്പിക്കും എന്ന് അറിയാവുന്നത് കൊണ്ട് എനിക്ക് ചിരിയാണ് വന്നത്, മീനുട്ടി നാണം കാരണമാവാം തലയും കുമ്പിട്ടാണ് നീക്കുന്നത്. തൊട്ടടുത്ത് വസുവും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചെങ്കിലും പെണ്ണിനും നാണം കാരണം നേരെ നോക്കാൻ മടി. ഹേമേടത്തിയും നീതുവും മല്ലിയും കൂടെയാണ് മൂന്നുപേരെയും കൊണ്ട് വന്നത്.
ശെരിക്കും അപ്പോഴാണ് മൂന്നിനെയും ഞാൻ ശെരിക്കും കാണുന്നത്, വീട്ടിൽ നിന്നും എനിക്ക് മുൻപേ ഇറങ്ങിപോന്നതാണല്ലോ.
അപ്സരസുകളെ പോലെ ജ്വലിക്കുന്ന സൗന്ദര്യം, എന്റെ മുൻപിൽ തീ തോൽക്കുന്ന ചെഞ്ചുവപ്പു സാരിയിൽ നിൽക്കുന്നു.
മൂന്നുപേരുടെയും ദേഹത്തു അധികം ആഭരണങ്ങൾ ഒന്നുമില്ല പക്ഷെ ഉള്ളത് തന്നെ അവളുമാരുടെ കാര്യത്തിൽ ഏശുന്നുപോലുമില്ല.
പതിയെ മന്ദം മന്ദമാണ് നടപ്പ്…
മൂന്ന് പേരും ശ്രീകോവിലിലേക്ക് നോക്കി പ്രാർത്ഥിച്ചു.

“ആദ്യം ഗംഗ തന്ന്യാവട്ടെ….”

ഇന്ദിരാമ്മയാണ് പറഞ്ഞത്. മീനു പറഞ്ഞത് വെച്ച് ആദ്യം വസുവും ഗംഗയും എന്റെ ഭാര്യമാരാവണമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *