മീനു എനിക്ക് വസുവിനും ഗംഗയ്ക്കും ചുറ്റും ലക്ഷ്മണ രേഖ വരച്ച ശേഷം എന്റെ കിടപ്പു രാത്രി വസുവിന്റെ മുറിയിലാണ് വസുവും ഇന്ദിരാമ്മയും മറ്റൊരു മുറിയിലും ഹേമേടത്തിയും മീനുവും ഗംഗയെയും കുഞ്ഞിനേയും നോക്കാനായി ഗംഗയുടെ മുറിയിലും…
ഗംഗയുടെ മുറിയിൽ ഓരോരുത്തർ മാറി മാറി നിൽക്കും.
മീനു ഇടയ്ക്കിടെ എന്റെ അടുത്ത് ചുറ്റിപറ്റി വരും എന്നിട്ടു അറിയാത്ത പോലെ നിന്ന് എന്റെ കവിളിൽ മുത്തിയിട്ടു വേഗം ഓടികളയും പെണ്ണിനിപ്പോഴും നാണത്തിനൊരു കുറവുമില്ല.
ഇടയ്ക്ക് വസുവിനോടും ഗംഗയോടുമൊപ്പം തൊടിയിലെ കുളക്കരയിൽ പോയിരിക്കുന്നത് കാണാം ആഹ് സമയം അവളുമാരുടെ മാത്രം സമയം ആണ് എന്നെപ്പോലും അങ്ങോട്ട് കയറ്റില്ല കുറെ എന്തൊക്കെയോ ഇരുന്നു പറയും ചിരിയും കളിയുമൊക്കെ കേൾക്കാം…
തുമ്പി അപ്പോൾ എന്റെ കയ്യിലായിരിക്കും,
അവളുറങ്ങുന്ന സമയം നോക്കിയാണ് അവളുമാർ പോവാറുള്ളത്.
ആഹ് സമയമാണ് എന്റെ കുഞ്ഞിതുമ്പി മനസമാധാനത്തോടെ എന്റെ നെഞ്ചിൽ കിടക്കുന്നത്. അല്ലാത്തപ്പോൾ ഒരുത്തി എടുത്തു കൊഞ്ചിച്ചു കഴിയുമ്പോൾ അടുത്തത് എത്തും…പെണ്ണിന് സംസാരിക്കാൻ പറ്റിയിരുന്നേൽ മൂന്നിനേം ചീത്ത പറഞ്ഞേനെ.
ഗംഗയുടെ ക്ഷീണവും മാറി വന്നിട്ടുണ്ട് പക്ഷെ പെണ്ണിപ്പോൾ ഒന്നൂടെ ഭംഗി ആയി കൊഴുത്ത കൈ തണ്ടകളും മടക്കു കൂടിയ ഇടുപ്പും ഒക്കെ ആയി ഇടയ്ക്ക് കണ്ണ് കാട്ടി പെണ്ണ് എന്നെ കൊതിപ്പിക്കാറുണ്ട് സാഹചര്യം ചൂഷണം ചെയ്യാൻ ഗംഗയെ കഴിഞ്ഞേ വേറെ ആളുള്ളു.
ആഹ് ഇനി രണ്ടാഴ്ച കൂടി അല്ലെ ഉള്ളൂ…
**********************************
“ഡാ എണീക്കെടാ ചെക്കാ ബാക്കി പിന്നെ ഉറങ്ങാം കല്യാണത്തിന്റെ അന്നാ ചെക്കന്റെ ഒരു ഉറക്കം എണീച്ചു വേഗം പോയി കുളിച്ചു റെഡി ആയിക്കെ.”
ഇന്നലെ രാത്രി എല്ലാരും കൂടെ കല്യാണ തലേന്ന് കഥ പറഞ്ഞു ഇരുന്നു കിടന്നു ഉറങ്ങിയപ്പോൾ പാതിരാ കഴിഞ്ഞു.
ഉറക്കം മുഴുവൻ എനിക്ക് തീർന്നിട്ടുമില്ല…
അപ്പോഴാണ് ഇന്ദിരാമ്മ വന്നു വിളിക്കുന്നത്.
“അമ്മ പോയി അവളുമാരെ വിളിച്ചെഴുന്നേല്പിച്ചു റെഡിയാക്ക്….അവളുമാര് പൊട്ടു കുത്താൻ എടുക്കുന്ന നേരം മതി എനിക്ക് ഉടുക്കാൻ….കുറച്ചൂടെ ഉറങ്ങിക്കോട്ടെ അമ്മെ…”
“എന്റെ പിള്ളേര് നേരത്തെ എണീറ്റ് റെഡി ആയി ഇരിക്കുവാ…നീയാ മടിയൻ എണീക്കെടാ….ഇനിയും കിടന്നുറങ്ങിയാൽ ഈ കോലത്തിൽ ഞാൻ വലിച്ചുകൊണ്ടോവും….പിന്നെ കൈലി ഉടുത്തു നിനക്ക് കെട്ടേണ്ടി വരും…