ഞാൻ പറഞ്ഞത് കേട്ട് പെണ്ണ് കിലുകില ചിരിച്ചു.
“തുമ്പി എന്ത്യേടി…”
“അവൾക്ക് പാല് കൊടുത്തു ഉറക്കാൻ കിടത്തി അപ്പോൾ പെണ്ണിന് വായിൽ അമ്മിഞ്ഞ കിട്ടാത്തതിന്റെ ചിണുക്കം, ഞാൻ മീനൂനെ പിടിച്ചിരുത്തി കൊടുത്തു, അവളും നേരാം വണ്ണം ഇന്നലെ ഉറങ്ങിയില്ലായിരുന്നു രാത്രി തുമ്പി എഴുന്നേറ്റു കരഞ്ഞപ്പോൾ അവളാ എടുത്തോണ്ട് നടന്നെ…ഇപ്പോഴാവുമ്പോൾ തുമ്പീടെ കൂടെ കിടന്നു ഉറങ്ങിക്കോളും.”
ഗംഗ പറഞ്ഞിട്ട് എന്റെ തലയിലൂടെ വിരലോടിച്ചു.
“അവരോടി….?”
“അവിടെ അടുക്കളയിൽ പാത്രമൊക്കെ കഴുകുവാ….ന്നെ ഓടിച്ചു വിട്ടു…ഇവിടുത്തെ പാടെന്താണെന്നറിയാൻ….”
“ഡി ഗംഗകുട്ടി….രണ്ടാഴ്ച കഴിഞ്ഞാൽ കല്യാണമാട്ടോ….”
ഞാൻ പെണ്ണിനെ നോക്കികൊണ്ട് പറഞ്ഞു.
“എനിക്കെന്നാലും പേടിയുണ്ട് ഹരി മീനുവിന്റെ വാശിപ്പുറത്താ ഞാനും ഇച്ചേയിയും സമ്മതിച്ചത്. പക്ഷെ…”
“ദേ പെണ്ണെ ഒറ്റ കുത്തു ഞാൻ വെച്ച് തരും ഒരു പക്ഷെയുമില്ല…..
……നിന്റെയൊക്കെ കഴുത്തിൽ ഒരു താലി ഇടാൻ പറ്റിയില്ലേൽ പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതുകൊണ്ടും എന്താ അർഥം.”
അതോടെ ഗംഗ സൈലന്റ് ആയി…
അല്ലെങ്കിൽ ഇനി പറഞ്ഞിട്ട് അതുകൊണ്ട് കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടും ആവാം…
പക്ഷെ ഉള്ളിന്റെ ഉള്ളിൽ ഇവളും വസുവും അത് ആഗ്രഹിക്കുന്നത് എനിക്ക് കാണാൻ പറ്റിയില്ലെങ്കിൽ പിന്നെ എങ്ങനെയാ….
കല്യാണത്തിന് ഡ്രസ്സ് എടുക്കുമ്പോഴും താലിയെടുക്കുമ്പോഴും എല്ലാം ഇവളുമാരുടെ ഉള്ളം തുടിച്ചത് ഞാൻ കണ്ടു നിന്നതാ…ഇനി ഇതിൽ നിന്ന് ഒരു തിരിച്ചുപോക്കില്ലെന്നു ഞാൻ തീരുമാനിച്ചുറപ്പിച്ചതാണ്.
അന്ന് വൈകീട്ടോടെ അജയേട്ടൻ തിരിച്ചു പോയി ഒപ്പം മല്ലിയെയും അത്തിയെയും കൂടെ കൊണ്ടുപോയി.