“പിടിക്ക് ഏടത്തി പെയിൻ തുടങ്ങീന്ന തോന്നണേ…..നമ്മുക്ക് വേഗം കൊണ്ടോവാം.”
ഗംഗയുടെ അവസ്ഥ കണ്ട വസൂ ഹേമേടത്തിയെ കൂടി സഹായത്തിനു വിളിച്ചു,
രണ്ടു പേരും കൂടെ താങ്ങി വരാന്തയിൽ എത്തിച്ചു.
ഗംഗ കിടന്നു പുളയുന്നത് കണ്ട വസൂ കണ്ണീരോടെ നോക്കി നിന്നു.
“മോളെ നിക്കല്ലേ വേഗം വണ്ടി എടുക്ക് വൈകും മുൻപ് നമുക്ക് ഹോസ്പിറ്റലിൽ എത്തണം.”
ഗംഗയെ ഒറ്റയ്ക്ക് താങ്ങിക്കൊണ്ട് വസുവിനെ ഹേമേടത്തി കാറെടുക്കാനായി തള്ളി വിട്ടു.
ഗംഗയെയും കയ്യിൽ മുറുക്കെ പിടിച്ചുകൊണ്ട് മുറ്റത്തിറങ്ങിയതും കാറെടുത് വസൂ അവരുടെ മുമ്പിൽ ഇട്ടു.
“സൂക്ഷിച്ചു മോളെ പതിയെ…”
“ഹ്മ്മ്…..അഹ്ഹ്ഹ
..”
ഗംഗയെ ശ്രെദ്ധയോടെ കാറിലേക്ക് കയറ്റുമ്പോൾ… വസൂ ഹേമേടത്തിയെ നോക്കി.
“ഏടത്തി മീനു…?”
“മീനു….മീനുട്ടി വാ…”
വസൂ ഉറക്കെ അകത്തേക്ക് വിളിച്ചു.
അവളെ പുറത്തേക്ക് കാണാതായപ്പോൾ വസൂ ഡോർ തുറന്നു ഇറങ്ങാൻ ഒരുങ്ങി.
“വേണ്ട മോളെ മീനു അകത്തിരുന്നോളും… ഹരി ഇപ്പൊ എത്താറായിക്കാണുമല്ലോ മോളൊന്നു വിളിച്ചു പറഞ്ഞാൽ മതി മീനുവിനെയും കൂട്ടി വരാൻ…
ഗംഗ മോൾക്ക് ഇപ്പോൾ തന്നെ വയ്യ.”
“ഏടത്തി….അവള് ശെരിക്കും പേടിച്ചിട്ടുണ്ടെന്നു തോന്നുന്നു, എങ്ങനെയാ ഒറ്റയ്ക്ക് വിട്ടു..”
“വീട്ടിൽ അല്ലെ മോളെ ഹരിയെ വിളിക്ക് എവിടെ എത്തീന്നു ചോദിക്ക്….
മോളിപ്പോ വണ്ടി എടുക്ക്.”
ഗംഗയുടെ കരച്ചിലിനോടൊപ്പം അവളെ ആശ്വസിപ്പിച്ചു കൊണ്ട് ഹേമ ഉറപ്പിച്ചു പറഞ്ഞതും. ഫോണിൽ ഹരിയെ വിളിച്ച് കാറിലെ ഹാൻഡ്സ്ഫ്രീയിൽ കണ്ണക്ട് ചെയ്ത് വസൂ വണ്ടി ഇരപ്പിച്ചു മുന്നോട്ടെടുത്തു.