യുഗം 16 [Achilies] [Climax]

Posted by

കഴുത്തിൽ കിടക്കുന്നത് കാണാൻ ഏട്ടന്റെ സ്വന്തമെന്ന് വിശ്വസിക്കാൻ ഒന്നാവാൻ….
………ഇനി ഏട്ടന് എന്നെ സ്വന്തമാക്കണമെങ്കിൽ എനിക്ക് വേണ്ടി രണ്ട് കാര്യങ്ങൾ ചെയ്ത് തരണം.
എനിക്ക് വാക്ക് തരണം ഏട്ടൻ മാത്രമല്ല ഇച്ചേയിയും ഗംഗേച്ചിയും….
…………..ഞാൻ പറയുന്നത് എന്തായാലും ചെയ്ത് തരുമെന്ന്.”

മീനു നിർത്തിയിട്ട് ഞങ്ങളെ നോക്കി…
ഞാൻ പേടിച്ച കാര്യം തന്നെ എന്ന ഏകദേശ ഉറപ്പിലായി…..
ഇല്ല ഒരു കാരണവശാലും എന്നെക്കൊണ്ട് കഴിയില്ല.

“ഞാൻ വാക്ക് തരുന്നു ….”

എന്റെ തലക്ക് മുകളിൽ നിന്നും ഉറച്ച വാക്കുകൾ കേട്ടത് വസുവിൽ നിന്നുമാണ്.
അവളെ നോക്കിയ എനിക്ക് വസുവിൽ കാണാൻ കഴിഞ്ഞത് ദൃഢനിശ്ചയമായിരുന്നു.

“എന്റെ മീനുട്ടി…ആദ്യയോയിട്ടു ന്നോട് ചോയിച്ചതല്ലേ….നിക്കും സമ്മതം….”

എന്റെ പൊട്ടിപ്പെണ്ണും സമ്മതം കൊടുത്തു.

“വാക്ക് കൊടുക്ക് ഹരി….”

ഇതെല്ലാം കണ്ടു തരിച്ചു പോയ എന്നെ നോക്കി വസൂ പറഞ്ഞു.

ഞാൻ കഴിയില്ല എന്ന രീതിയിൽ അവളുടെ കണ്ണിലേക്ക് ഉറ്റുനോക്കി.

“വാക്കു കൊടുത്തില്ലെങ്കിൽ നിന്റെ വസൂ ഇപ്പോൾ ഇവിടെ തോറ്റു പോവും….ന്നെ തോല്പിക്കരുത്….നിനക്ക് എന്നെ വിശ്വാസം ഉണ്ടെങ്കിൽ അവൾക്ക് വാക്ക് കൊടുക്ക്.”

ഒന്ന് താഴ്ന്നു എന്റെ ചെവിയിൽ വസൂ പറഞ്ഞു.

“സമ്മതം….”

ചങ്കിൽ മേളം മുഴങ്ങുമ്പോഴും പതറാതെ അത്രയും പറഞ്ഞൊപ്പിക്കാൻ എനിക്ക് കഴിഞ്ഞു.

“സമ്മതിച്ചല്ലോ…….ഇനി ആരും വാക്കു മാറരുത്…മാറിയാൽ…..പിന്നെ ഞങ്ങളുടെ കല്യാണം എന്നുള്ളത് മറന്നേക്കണം…..

ഒന്നാമത്……എന്നെ കെട്ടും മുൻപ് ഹരിയേട്ടൻ ഇച്ചെയിയുടെയും ഗംഗേച്ചിയുടെയും കഴുത്തിൽ താലി കെട്ടണം…..ന്റെ കഴുത്തിൽ താലി കേറുമ്പോൾ കഴുത്തിൽ താലിയും നെറ്റിയിൽ സിന്ദൂരവും അണിഞ്ഞു നിക്കുന്ന ന്റെ ചേച്ചിമാരുടെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങിയിട്ട് വേണം നിക്ക് സുമംഗലി ആവാൻ….

Leave a Reply

Your email address will not be published. Required fields are marked *