“ഇനി എങ്ങനെയാ മുന്നോട്ടു കാര്യങ്ങൾ ഒക്കെ തീരുമാനിക്കണ്ടേ….”
വൈകീട്ട് എല്ലാവരും ഹാളിൽ ഇരുന്ന സമയത്താണ് വസൂ കരുതി വച്ച ചോദ്യങ്ങൾക്ക് തുടക്കം എന്നോണം ഒരു കൊളുത്തു ഇട്ടത്.
ഗംഗ വാവയുമായി സോഫയിലും ഗംഗയോടൊപ്പോം കുഞ്ഞിനെ കളിപ്പിച്ചു കൊണ്ട് മീനുവും,
ഇപ്പുറത്തെ കസേരയിൽ ഇന്ദിരാമ്മയും തറയിൽ സോഫയിൽ ചാരി ഹേമേടത്തിയും ഉണ്ടായിരുന്നു.
നിലത്ത് ഇന്ദിരാമ്മയുടെ കാലിൽ ചാരി ഇരുന്ന വസുവിന്റെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്നു ഞാൻ.
എല്ലാവരുടെയും മുഖത്ത് ഇനി എന്ത് എന്നുള്ള ഭാവം ആയിരുന്നു…
“ഞാൻ പറഞ്ഞത് മീനുവിന്റെ കാര്യമാണ്………
……..എല്ലാം കലങ്ങി തെളിഞ്ഞു ഇനിയും എന്തിനാ ഹരിയുടെയും മീനുവിന്റെയും കല്യാണം വൈകിക്കുന്നെ….”
വസൂ പറഞ്ഞപ്പോൾ എല്ലാവരുടെയും മുഖത്ത് സന്തോഷം തെളിയുന്നത് എന്റെ പ്രതീക്ഷകൾ ഉയർത്തി…..
മീനുവിന്റെ മുഖത്ത് പക്ഷെ സന്തോഷത്തിലും കൂടുതലായി…കൺഫ്യൂഷൻ തെളിഞ്ഞു കണ്ടതോടെ എന്നിൽ നിറഞ്ഞ പ്രതീക്ഷകൾ മങ്ങി തുടങ്ങി.
“ഹേമേടതിക്ക് എന്തെങ്കിലും എതിർപ്പുണ്ടോ…”
“എനിക്ക് എതിർപ്പൊ…..ഇതൊന്നു കാണാൻ മാത്രമായിട്ടാ ഞാൻ ഇത്രയും കാലം ജീവിച്ചത് തന്നെ…….”
“ഡി മീനൂസെ……കല്യാണപ്പെണ്ണിനു ഇനി നാണമൊക്കെ ആവാട്ടോ…”
അടുത്തിരുന്ന മീനുവിന്റെ കവിളിൽ നുള്ളി ഗംഗ അത് പറഞ്ഞപ്പോഴും മീനുവിന്റെ കണ്ണിൽ ആഹ് പിടച്ചിൽ ഞാൻ കണ്ടു.
ഒന്ന് കണ്ണടച്ച് അവൾ ശ്വാസം എടുത്തു.
പിന്നെ കണ്ണ് തുറന്നു വസുവിനെ നോക്കി.
“ഇത് പറയണോ വേണ്ടയോ….എന്ന് ഒരുപാട് ഞാൻ ആലോചിച്ചതാ….പക്ഷെ പറഞ്ഞില്ലെങ്കിൽ ഞാൻ എന്റെ മനസ്സിനോട് ചെയ്യുന്ന വലിയ തെറ്റാവും…..ആഹ് തെറ്റും പേറി എനിക്ക് ജീവിക്കാൻ പറ്റില്ല.”
മീനാക്ഷിയുടെ വാക്കുകളിൽ….ഞാൻ പേടിക്കുന്ന കാര്യമാണോ എന്നറിയാതെ ഒരു നിമിഷം ഞാൻ പിടച്ചു…..മീനു എന്നിൽ നിന്നും വസുവിനെയും ഗംഗയെയും പറിച്ചെടുക്കുമോ എന്ന് ഞാൻ ഭയന്നു.
“ഞാൻ കാത്തിരുന്നത് ഹരിയേട്ടന് വേണ്ടിയാ….ഏട്ടന്റെ താലി എന്റെ