ഗംഗയുടെ വിളി കേട്ട വസൂ അടുക്കളയിൽ നിന്നും ഒച്ചയിട്ടു.
അതൊന്നും വക വെയ്ക്കാതെ തിടുക്കത്തിൽ റൂമിൽ നിന്നും അവരെ വിളിക്കാൻ പുറത്തേക്കിറങ്ങാനായി ധ്രതിയിൽ കട്ടിള പടിയിൽ കാലെടുത്തു വെച്ചതെ ഗംഗയ്ക്ക് ഓര്മ ഉള്ളു അടിവയറിൽ നിന്നും തുളയ്ക്കുന്ന വേദന നട്ടെല്ലിലൂടെ അരിച്ചു കയറി തലയിലേക്കെത്തി….പിടിച്ചു നില്ക്കാൻ കഴിയാതെ അവളുടെ കാലുകൾ വിറച്ചതും താങ്ങിനായി പിടിച്ച കട്ടിളയിലൂടെ ഊർന്നു ഗംഗ നിലത്തേക്കിരുന്നു പോയി…
“ആഹ്ഹ്ഹഹ്ഹഹ്ഹ…………അമ്മാ………..ഹ്മ്മ്…”
ഗംഗയുടെ അലറി വിളിയാണ് വരച്ചു കൊണ്ടിരുന്ന മീനുവിനെ അവളുടെ അടുത്തേക്ക് എത്തിച്ചത്…
റൂമിന്റെ പടിക്കെട്ടിൽ ചാഞ്ഞിരുന്നു കിതച്ചുകൊണ്ടിരുന്ന ഗംഗയെ മീനു ഉള്ളിൽ തികട്ടി വന്ന ഭയത്തോടെ നോക്കി നിന്നു…
അടുത്ത് വന്നിരുന്ന മീനുവിന്റെ കയ്യിൽ ഒരു ബലത്തിനായി പിടിച്ച ഗംഗ പാടെ തളർന്നു പോയിരുന്നു.
മീനുവിന്റെ കണ്ണുകളിൽ ഭയം തിളക്കുന്നത് കണ്ട ഗംഗ വേദനക്കിടയിലും ഒന്നുമില്ലെന്ന് കാണിച്ചു… പക്ഷെ ഗംഗയുടെ വേദന അറിഞ്ഞ മീനുവിന്റെ കണ്ണിൽ നിന്നും വെള്ളം ഒഴുകി, ഗംഗ അത് തുടയ്ക്കാൻ കൈ ഉയർത്തിയതും. സഹിക്കാനാവാത്ത വേദനയിൽ അലറി വിളിച്ചു….
“ആഹ്ഹ്ഹഹ്ഹഹ്ഹഹ്ഹ…………..ഇച്ചേയി………അമ്മാ…..”
മീനുവിന്റെ കയ്യിലെ പിടി മുറുകിയതും കൂടെ ഗംഗയുടെ അലർച്ചയും കേട്ടതും മീനുവിന്റെ തലയിലൂടെ ഒരു മിന്നൽ പാഞ്ഞിറങ്ങി….ചെവിയിലൂടെ ഓടിയ ഒരു സൈറൺ അവളുടെ തലയിൽ വട്ടം ചുറ്റുന്ന പോലെ തോന്നിയതും മീനു ചെവി രണ്ടും പൊത്തിപ്പിടിച്ചു കണ്ണടച്ച് ഗംഗയെക്കാൾ ഉച്ചത്തിൽ കരഞ്ഞു വിളിച്ചു.
“എന്താ എന്താ പറ്റിയെ ഗംഗേ…..എന്താടി…”
കരച്ചിൽ കേട്ട് ഓടി വന്ന വസുവും ഹേമയും പടിക്കെട്ടിൽ ഇരുന്നു കരയുന്ന ഗംഗയെ കണ്ടതും ഒരു നിമിഷം തരിച്ചു നിന്നു പോയി.
സമനില വീണ്ടെടുത്ത വസൂ ഉടനെ പോയി ഗംഗയെ മടിയിലേക്ക് കിടത്തി.
അത് കണ്ട ഹേമയും അടുത്ത് വന്നു ഗംഗയുടെ കവിളിൽ തട്ടി….
“എനിക്ക് പറ്റണില്ല ഇച്ചേയി…..ഞാൻ ഇപ്പോ മരിച്ചു പോവും…..ആഹ്ഹ്..”
ഗംഗ വീണ്ടും വലിയ വായിൽ കരഞ്ഞതും വസൂ ഹേമയെ നോക്കി.