“ഡാ ചെക്കാ വെറുതെ ഇരുന്ന് ചന്തി ചൂടാക്കാതെ അപ്പുറത്തേക്ക് പോരെട്ടോ ഞാൻ അങ്ങോട്ട് പോവുവാ…പിന്നെ വാതിലടച്ചേക്ക്.”
അതും പറഞ്ഞു അവളിറങ്ങി പോയി.
ഞാൻ നേരെ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി റൂമും പൂട്ടി അപ്പുറത്തേക്ക് ചെല്ലുമ്പോൾ കട്ടിലിലിരുന്നു ഗംഗ കുഞ്ഞിന് മുല കൊടുക്കുകയായിരുന്നു…
കുറച്ചു നേരം അത് നോക്കി നിന്ന എന്നെ പുരികം പൊക്കി എന്താ എന്നുള്ള അർത്ഥത്തിൽ പെണ്ണ് ചോദിച്ചു.
ഞാൻ ഉമ്മ എന്ന് കാണിച്ചു ചുണ്ടു കൂർപ്പിച്ചതും.
പോടാ എന്നു ചുണ്ടനക്കി കൈയോങ്ങി പെണ്ണ് ദേഷ്യം കാണിച്ചു.
അതിലും എനിക്കുവേണ്ടി അവൾ ഒളിപ്പിച്ച കള്ളപ്പുഞ്ചിരി നീട്ടിയിരുന്നു.
വസൂ എന്തൊക്കെയോ പായ്ക്ക് ചെയ്യുന്ന തിരക്കിൽ ആയിരുന്നു.
മീനുട്ടി ഞാൻ വന്നപ്പോൾ മുതൽ എന്നെ കടക്കണ്ണെറിഞ്ഞു നോക്കി ചിരിക്കുന്നുണ്ട് എങ്കിലും വസുവിന്റെ വാലേ തൂങ്ങിയെ പെണ്ണ് നിക്കൂ…
പെണ്ണിന് പ്രേമിച്ചു നടക്കുമ്പോൾ പോലും ഇത്ര നാണം ഉണ്ടായിരുന്നില്ലല്ലോ ദൈവമേ…
അപ്പോഴേക്കും ഹേമേടത്തി ബാത്‌റൂമിൽ നിന്നിറങ്ങി വന്നു.
“നമ്മുക്ക് എന്നാൽ ഇറങ്ങാം ഹേമേടത്തി…”
വസൂ തിരിഞ്ഞു ഹേമേടത്തിയോട് ചോദിച്ചു.
“നിങ്ങൾ എവിടെ പോണു…”
“ഡാ വീടൊക്കെ ഒന്ന് തുടച്ചു വൃത്തിയാക്കണം, ഗംഗയുടെ റൂം ഒന്ന് റെഡിയാക്കണം….വൈകീട്ട് വാവയെം കൊണ്ട് ചെന്ന് കേറാനുള്ളതല്ലേ…”
അതോടെ കൊണ്ട് വന്ന ബാഗുകളിൽ ഉടുപ്പുകൾ കുറെയെല്ലാം നിറച്ചു വസൂ ബാഗ് കയ്യിലെടുത്തു.
“ഡാ ഇന്ദിരാമ്മ കുറച്ചു കഴിയുമ്പോൾ എത്തും….വൈകീട്ട് ഡിസ്ചാർജ് വാങ്ങി നിങ്ങൾ അങ്ങോട്ട് പൊന്നാൽ മതി. ”
വസൂ അതും പറഞ്ഞിറങ്ങിയപ്പോൾ ഹേമേടത്തിയും പിറകെ വാല് പോലെ എന്നെ നോക്കി ചിരിച്ചു മീനുവും ഇറങ്ങി.
“പെണ്ണിനിപ്പോൾ ശൃംഗാരം കൂടിയോ ചെക്കാ…”