“എങ്കി മീനു ഞങ്ങളുടെ ഒപ്പം അപ്പുറെ പോര്….”
വസൂ മീനുവിനോടായിട്ടു പറഞ്ഞു.
“വേണ്ട ഇച്ചേയി ഇന്നൊരൂസം അമ്മയെടൊപ്പം കിടക്കാൻ തോന്നണു….”
മീനു പറഞ്ഞത് കേട്ട ഹേമേട്ടത്തിയുടെ കണ്ണിൽ ഉരുണ്ടുകൂടിയ സന്തോഷം കണ്ടുകൊണ്ട് ഞാനും വസുവും പുറത്തേക്കിറങ്ങി, മരുന്നിന്റെയും പിന്നെ ക്ഷീണവും പിടികൂടിയ ഗംഗ അപ്പോഴേക്കും ഉറങ്ങിയിരുന്നു.
അടുത്ത റൂം തുറന്നു അകത്തു കയറിയതും വസൂ ചാഞ്ഞു എന്റെ മുതുകിലേക്ക് വീണു അവളുടെ രണ്ടു കയ്യും എന്റെ നെഞ്ചിനു കുറുകെ ഇട്ടുകൊണ്ട് പെണ്ണ് തളർന്നു എന്നെ തൂങ്ങി നിൽപ്പാണ്.
“ഹോ……..ഞാൻ തളർന്നു വീഴാറായി ചെക്കാ….”
എന്റെ പുറത്തു തല വെച്ച് ക്ഷീണത്തോടെ പെണ്ണ് പറഞ്ഞു.
“ഞാനും തീർന്നിരിക്കുവാ പെണ്ണെ, ടെൻഷനും അതിന്റെടേൽ അലച്ചിലും പിന്നെ അതിന്റെ മേലേക്കൂടി പിന്നേം ടെൻഷൻ.”
ഒന്ന് തിരിഞ്ഞു എന്റെ തടിച്ചിക്കുട്ടിയെ കൈക്കുള്ളിലാക്കി ഞാൻ പറഞ്ഞതും, ശെരിയ എന്ന അർത്ഥത്തിൽ ഒന്ന് ദീർഘനിശ്വാസം വിട്ടു പെണ്ണ് എന്റെ നെഞ്ചിലേക്ക് മുഖം താഴ്ത്തി കുറച്ചു നേരം കിടന്നു.
“ഉറങ്ങണ്ടേ വസൂ…….”
“ഹ്മ്മ്…”
ക്ഷീണം കാരണം മൂളലാണ്.
“ന്നാ പോയി…മേല് കഴുകീട്ടു വാ…”
പെണ്ണിന് മേല് കഴുകാതെ കിടന്നാൽ ഈർച്ച കേറുന്നതറിയാവുന്ന ഞാൻ പറഞ്ഞു.
“ഉറക്കം വര്യാ….”
“മേല് കഴുകാണ്ട് കിടന്ന നിനക്ക് തന്നെ പിന്നെ പിടിക്കാതെ ഉറങ്ങാതെ കിടക്കും എന്ന് അറിയാവുന്നതല്ലേ പോയിട്ട് വാ എന്നിട്ടു കിടന്നു ഉറങ്ങാം.”
ചിണുങ്ങിക്കൊണ്ടിരുന്ന പെണ്ണിന്റെ സാരി മാറ്റി ബ്ലൗസിലും