യുഗം 16 [Achilies] [Climax]

Posted by

അല്ലിച്ചുണ്ടിൽ നിന്നും ഞാൻ പതിയെ അടർന്നു,
കണ്ണടച്ച് മയക്കത്തിൽ എന്ന പോലെ നെഞ്ചിൽ തന്നെ കൂനി ഇരിപ്പാണ് ആള്.
പയ്യെ കണ്ണ് തുറന്നപ്പോൾ എന്നെ കണ്ടതും നാണം പൂത്തു പെണ്ണ് വീണ്ടും നെഞ്ചിലേക്ക് മുഖം താഴ്ത്തി.

“ഡി പെണ്ണെ……… അമ്പടി….മീനൂസെ…..ഒന്ന് ചെക്കന്റെ പിണക്കം മാറ്റാൻ ഒന്ന് പറഞ്ഞു വിട്ടപ്പോഴേക്കും പെണ്ണ് മടിയിലായോ…”

അങ്ങോട്ട് വന്ന വസൂ ഞങ്ങളെ ഒന്ന് വാരിയതും എന്റെ മടിയിലിരുന്ന മീനു ചാടിപ്പിടിച്ചെഴുന്നേറ്റു നാണിച്ചു കൂമ്പി വസുവിന്റെ ചാരെ പോയി നിന്നു.

“അയ്യട ഇപ്പോൾ എന്റടുത്തായോ പെണ്ണിന്റെ കൊഞ്ചൽ…….ബാ എല്ലാം സോൾവായില്ലേ….കുഞ്ഞിന്റെ അച്ഛനെ അവിടെ അമ്മ തിരക്കണുണ്ട്…”

മീനുവിന്റെ കയ്യും പിടിച്ചു വസൂ തിരിഞ്ഞു റൂമിലേക്ക് നടന്നു കൊണ്ട് പറഞ്ഞു.

“ആഹ് പിന്നെ മീനുട്ടി കാണിച്ചതോന്നും ഞാൻ അവളോടും ഹേമേടതിയോടും പറഞ്ഞട്ടില്ല…….
………….ഞങ്ങൾ ഇവിടുന്നു പോകുന്ന വഴിക്ക് പെട്ടെന്നൊരു ആക്സിഡന്റ് കണ്ടപ്പോൾ പെണ്ണിന് ബോധം വന്നൂന്നൊക്കെയാ പറഞ്ഞു പിടിപ്പിച്ചിരിക്കുന്നെ…നടന്നതൊക്കെ പറയാൻ നിന്നാൽ അറിയാലോ ഗംഗയെ…ഡി മീനുട്ടി നിന്റെ മുട്ടുകാലു രണ്ടും അവള് തല്ലിയൊടിച്ചു വീട്ടിലിരുത്തും എന്നിട്ടു അവൾ നിന്നെ നോക്കും…
..അതോണ്ട് ഞാൻ പറഞ്ഞതൊക്കെ അങ്ങനെ തന്നെ ഇരുന്നോട്ടെ…..വാ പൂവാം അല്ലേൽ ആഹ് പെണ്ണവിടെ കിടന്നു കയറു പൊട്ടിക്കും.”

മീനുവിന്റെ കയ്യിലും വലിച്ചു പിടിച്ചോണ്ട് വസൂ നേരെ നടന്നപ്പോൾ മീനു എന്നെ പുറകോട്ടു നോക്കി ഒരിക്കൽ എന്റെ എല്ലാം എല്ലാമായിരുന്ന അവളുടെ കൊതിപ്പിക്കുന്ന പുഞ്ചിരി എനിക്കായി നീട്ടി.
രണ്ടിന്റെയും പുറകെ കൈപ്പിടിയിലേക്ക് വന്ന സൗഭാഗ്യങ്ങളെ ഓർത്തു ഞാനും നടന്നു.

“എന്താടി മീനുട്ടി ഒന്ന് തനിച്ചു വിട്ടപ്പോഴേക്കും പെണ്ണിനെ പിന്നെ കണ്ടു കിട്ടാനും കൂടി ഇല്ലല്ലോ…”

ഗംഗ കളിയാക്കി ചോദിച്ചപ്പോൾ മീനു ചെന്ന് ഗംഗയുടെ ഇപ്പുറത്തെ വശത്ത് ഇരുന്നു ചിണുങ്ങി കൊണ്ട് ബെഡിന്റെ തല ഭാഗത്തു ചാരി ഇരുന്നിരുന്ന ഗംഗയുടെ തോളിലേക്കു ചാരി.

Leave a Reply

Your email address will not be published. Required fields are marked *